Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPI Charges

Kottayam

യു​പി​ഐ ചാ​ർ​ജ്: വ്യാ​പാ​രി​ക​ൾ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം നടത്തി

ച​ങ്ങ​നാ​ശേ​രി: 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് എം​ഡി​ആ​ർ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ദി ​ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ ന​ഗ​ര​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ദ്രോ​ഹി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് അ​ധി​കാ​രി​ക​ൾ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ​ൺ വ​ലി​യ​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ണ്ണി നെ​ടി​യാ​ല​പ്പ​റ​മ്പി​ൽ, ഡെ​ന്നി ജോ​ൺ മാ​റാ​ട്ടു​ക​ളം, കു​ട്ട​പ്പാ​യി ക​രി​ങ്ക​ട, ബി​ജു ആ​ന്‍റ​ണി ക​യ്യാ​ല​പ്പ​റ​മ്പി​ൽ, റോ​യ് ചെ​റ്റ​ക്കാ​ട്, അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up