Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Senator

America

അ​മേ​രി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ൺ മ​ക്കെ​യ്ന്‍റെ മൂ​ത്ത മ​ക​ൻ ഡ​ഗ് മ​ക്കെ​യ്ൻ അ​ന്ത​രി​ച്ചു

അ​രി​സോ​ണ: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വും മു​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യി​രു​ന്ന പ​രേ​ത​നാ​യ സെ​ന​റ്റ​ർ ജോ​ൺ മ​ക്കെ​യ്ന്‍റെ മൂ​ത്ത മ​ക​ൻ ഡ​ഗ് മ​ക്കെ​യ്ൻ (66) അ​ന്ത​രി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും പെ​ട്ടെ​ന്നു​ണ്ടാ​യ വി​യോ​ഗ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

പി​താ​വി​നെ​പ്പോ​ലെ ത​ന്നെ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യി​ൽ പൈ​ല​റ്റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡ​ഗ് മ​ക്കെ​യ്ൻ, പി​ന്നീ​ട് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ൽ കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റാ​യും ക്യാ​പ്റ്റ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ജോ​ൺ മ​ക്കെ​യ്ൻ-​കാ​ര​ൾ ഷെ​പ്പ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഡ​ഗി​നെ 1966-ലാ​ണ് ജോ​ൺ മ​ക്കെ​യ്ൻ ദ​ത്തെ​ടു​ക്കു​ന്ന​ത്. ഡ​ഗ് മ​ക്കെ​യ്ന്‍റെ വി​യോ​ഗ​ത്തി​ൽ മ​ക്കെ​യ്ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ​സ​ഹോ​ദ​രി​യും പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ മേ​ഗ​ൻ മ​ക്കെ​യ്നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭാ​ര്യ: ആ​ഷ്‌​ലി. മ​ക്ക​ൾ: ക​രോ​ലി​ൻ മ​ക്കെ​യ്ൻ ഹെ​ൻ​ഡ്രി​ക്സ​ൺ, ഡ​ഗ് ഷെ​പ്പ് മ​ക്കെ​യ്ൻ ജൂ​നി​യ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൻ​ഡി മ​ക്കെ​യ്ൻ, സി​ഡ്നി മ​ക്കെ​യ്ൻ. കൂ​ടാ​തെ മേ​ഗ​ൻ മ​ക്കെ​യ്ൻ ഉ​ൾ​പ്പെ​ടെ നാ​ല് ര​ണ്ടാ​ന​മ്മ​യി​ലു​ള്ള സ​ഹോ​ദ​ര​ങ്ങ​ളു​മു​ണ്ട്. (അ​ർ​ബു​ദ ബാ​ധ​യെ​ത്തു​ട​ർ​ന്ന് 2018 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സെ​ന​റ്റ​ർ ജോ​ൺ മ​ക്കെ​യ്ൻ അ​ന്ത​രി​ച്ച​ത്).

Latest News

Corehub Up