Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USS Gerald R. Ford

യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് മടങ്ങി

വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണ് കപ്പൽ പിൻവാങ്ങുന്നതെന്ന് അമേരിക്കൻ നാവികസേനയുടെ പ്രതിനിധി അറിയിച്ചു. 

പത്ത് മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാനെതിരായ വിവിധ യുഎസ് നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു.

ദീർഘകാലത്തെ കടലിലെ വിന്യാസത്തിനിടയിൽ കപ്പലിനുള്ളിൽ ചില സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 12-ന് കപ്പലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും നൂറോളം കിടക്കകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ കപ്പലിലെ ടോയ്‌ലറ്റ് സംവിധാനത്തിലുണ്ടായ തകരാറുകളും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. 

നിലവിൽ യുഎസ് യൂറോപ്യൻ കമാൻഡിന്‍റെ പരിധിയിലുള്ള മേഖലയിലേക്കാണ് കപ്പൽ മാറ്റിയിരിക്കുന്നത്.

Latest News

Corehub Up