Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ummar

Middle East and Gulf

ഉ​മ്മ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഒ​ല​യ്യ ഏ​രി​യ സു​ലൈ​മാ​നി​യ യൂ​ണി​റ്റ് അം​ഗം ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ലി​ന് യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ൽ ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സു​ലൈ​മാ​നി​യ​യി​ൽ ഒ​രു ത​യ്യ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. സു​ലൈ​മാ​നി​യ മ​ലാ​സ് റസ്റ്ററന്‍റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, പ്ര​സി​ഡന്‍റ് റി​യാ​സ് പ​ള്ളാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ര​ളീ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് അം​ഗം ത്വ​യ്യി​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റിന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ലി​ന് കൈ​മാ​റി. ച​ട​ങ്ങി​ൽ ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ഉ​മ്മ​ർ പ​ണി​ക്ക​ര​വീ​ട്ടി​ൽ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലൂ​ടെ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up