Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unauthorized Foreign Trip

സ​ർ​ക്കാ​ർ ന​ൽ​കി​യ ക്ലീ​ൻ ചി​റ്റ് ഹൈ​ക്കോ​ട​തി ത​ള്ളി; എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് തി​രി​ച്ച​ടി

തി​രു​വ​ന​ന്ത​പു​രം: അ​നു​മ​തി​യി​ല്ലാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന് തി​രി​ച്ച​ട‌ി. ശ്രീ​ജി​ത്തി​ന് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി ത​ള്ളി. റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യെ ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദി​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ശ്രീ​ജി​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക്കാ​ര​നെ​യും ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഒ​രു​മി​ച്ച് ഇ​രു​ത്തി കേ​ട്ട​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ആ​രോ​പ​ണ വി​ധേ​യ​ൻ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ൽ പ​രാ​തി​ക്കാ​ര​ന് സ്വ​ത​ന്ത്ര​മാ​യി കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും കേ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച് പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ല്ലാ ന​ട​പ​ടി​ക​ളും മൂ​ന്നാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി ഓ​ഗ​സ്റ്റ് 18ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up