Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unified

ജി​സി​സി ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വീ​സ ഉ​ട​ൻ

റി​യാ​ദ്: വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വീ​സ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ "ഷെം​ഗ​ൻ' മാ​തൃ​ക​യി​ൽ ഒ​രു വീസ ഉ​പ​യോ​ഗി​ച്ച് സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റി​ൻ, ഒ​മാ​ൻ എ​ന്നീ ആ​റ് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണു പു​തി​യ പ​ദ്ധ​തി.

റി​യാ​ദി​ൽ ന​ട​ന്ന "സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഹി​സ്റ്റ​റി ഡ​യ​ലോ​ഗ് 2026' സ​മ്മേ​ള​ന​ത്തി​ൽ ജി​സി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സെം മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ദ്ധ​തി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കു വ​ലി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന​തി​നും നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ വീ​സ​യു​ടെ ഫീ​സ്, പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തീ​യ​തി, കാ​ലാ​വ​ധി, അ​പേ​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കൂ.

പ​ദ്ധ​തി ക​ട​ന്നു​വ​ന്ന വ​ഴി​ക​ൾ

2023ൽ ​ന​ട​ന്ന ജി​സി​സി സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഏ​കീ​കൃ​ത വീസ പ​ദ്ധ​തി​ക്കു ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ടൂ​റി​സം, ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ യോ​ഗ​ങ്ങ​ൾ ഇ​തി​ന് അ​ന്തി​മ രൂ​പം ന​ൽ​കി.

"ജി​സി​സി ഗ്രാ​ൻ​ഡ് ടൂ​ർ​സ്' (GCC Grand Tours) എ​ന്ന പേ​രി​ലാ​ണ് ഈ ​ഏ​കീ​കൃ​ത വീ​സ അ​റി​യ​പ്പെ​ടു​ക​യെ​ന്ന് 2024ൽ ​ദു​ബാ​യി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ വ​ച്ച് യു​എ​ഇ സാ​മ്പ​ത്തി​ക മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ തൗ​ഖ് അ​ൽ മ​ർ​റി അ​റി​യി​ച്ചി​രു​ന്നു. 2026ൽ​ത​ന്നെ വീ​സ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബും നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്കു​ള്ള നേ​ട്ട​ങ്ങ​ൾ

ജി​സി​സി ഇ​ത​ര പൗ​ര​ന്മാ​രാ​യ അ​ന്താ​രാ​ഷ്‌​ട്ര സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക. നി​ല​വി​ൽ ഓ​രോ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും പ്ര​ത്യേ​കം വീ​സ എ​ടു​ക്കേ​ണ്ട​തു​ണ്ട്. പു​തി​യ വീ​സ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഓ​രോ രാ​ജ്യ​ത്തി​നും വെ​വ്വേ​റെ വീ​സ ഫീ​സും അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രി​ല്ല. ഇ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കും.

ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സം വ​രെ (30 മു​ത​ൽ 90 ദി​വ​സം വ​രെ) കാ​ലാ​വ​ധി​യു​ള്ള വീ​സ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ച​രി​ത്ര-​സാം​സ്കാ​രി​ക ഇ​ട​ങ്ങ​ൾ, ഷോ​പ്പിം​ഗ് മേ​ള​ക​ൾ എ​ന്നി​വ ആ​സ്വ​ദി​ക്കാ​ൻ യാ​ത്രാ​പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്.

സം​യു​ക്ത യാ​ത്രാ പാ​ക്കേ​ജു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും ഈ ​തീ​രു​മാ​നം വ​ലി​യ ഊ​ർ​ജം പ​ക​രും. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക വെ​ബ് പോ​ർ​ട്ട​ലും നി​ബ​ന്ധ​ന​ക​ളും ഉ​ട​ൻ പു​റ​ത്തി​റ​ക്കും.

Latest News

Corehub Up