Kerala
കാലിഫോർണിയ: ലോകകപ്പ് ഫുട്ബോളിൽ വമ്പൻ ടീമായ യുറുഗ്വെയെയും വിറപ്പിച്ച് കേപ് വെർദെ. ആദ്യം സ്പെയിനിനെ സമനിലയിൽ തളച്ച കേപ് വെർദെ ഇപ്പോൾ യുറുഗ്വെയെയും സമനിലയിൽ കുരുക്കിയിരിക്കുകയാണ്. യുറുഗ്വെയ്ക്കെതിരെ രണ്ട് ഗോളുകൾ അടിച്ചാണ് ഇക്കുറി കേപ് വെർദെയുടെ മുന്നേറ്റം.
21-ാം മിനിറ്റിൽ യുറുഗ്വെയെ ഞെട്ടിച്ച് കേപ് വെർദെ ലീഡെടുത്തു. ഫ്രീകിക്ക് മികച്ച ഷോട്ടിലൂടെ ബോൾ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന ടീമിന് ചരിത്രഗോൾ സമ്മാനിച്ചു. കേപ് വെർദെയുടെ ആദ്യ ലോകകപ്പ് ഗോൾ. നേരത്തേ സ്പെയിനിനെതിരായ മത്സരം സമനിലയിലായതോടെ ലോകകപ്പിലെ ആദ്യ പോയന്റ് കേപ് വെർദെ സ്വന്തമാക്കിയിരുന്നു.
എന്നാൽ മാക്സി അരാഹോ 44-ാം മിനിറ്റിൽ യുറുഗ്വെയ്ക്കായി സമനില ഗോൾ നേടി. തുടർന്ന് ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ഗോളടിച്ചതോടെ യുറുഗ്വെയെ ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു.
എന്നാൽ രണ്ടാം പകുതിയിലും വിട്ടുകൊടുക്കാതെ പോരാടുന്ന കേപ് വെർദെ സംഘത്തിനു മുന്നിൽ മുൻ ചാമ്പ്യന്മാർ പ്രതിരോധിക്കാൻ ബുദ്ധിമുട്ടി. തുടർന്ന്യുറുഗ്വെ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് കേപ് വെർദെ രണ്ടാം ഗോളുമടിച്ചു. ഇതോടെ ഇരുടീമുകളും രണ്ട് ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ യുറുഗ്വേയെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ യുറുഗ്വേ തികഞ്ഞ മേധാവിത്വം പുലർത്തിയെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മത്സരത്തിൽ 41-ാം മിനിറ്റിൽ ഗോൾ നേടി സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്.
സെറ്റ് പീസിൽ നിന്ന് അബ്ദുല്ലെലാ അൽ അമ്രി നേടിയ ഗോളിൽ ഒന്നാം പകുതിയിൽ സൗദി ലീഡ് നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ യുറുഗ്വേ മറുപടി ഗോൾ കണ്ടെത്തിയതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കടുത്ത സമ്മർദ ഘട്ടത്തിലും യുറുഗ്വേയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ അറബ് കരുത്തർക്ക് സാധിച്ചു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ യുറുഗ്വായ്ക്കെതിരെ മത്സരത്തിന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യ ഒരു ഗോളിന് മുന്നിൽ. ഡിഫൻഡർ അബ്ദുല്ലെലാ അൽ അമ്രി ആണ് സൗദിക്കായി ഗോൾ നേടിയത്. മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൗദിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിലേക്ക് വഴിതുറന്നത്.
കോർണറിൽ നിന്ന് ഉയർന്നുവന്ന പന്ത് ഹസൻ അൽ തംബക്തി ശക്തമായ ഹെഡറിലൂടെ യുറുഗ്വേൻ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. യുറുഗ്വേൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. റീബൗണ്ടായി വന്ന പന്തിലേക്ക് അതിവേഗം കുതിച്ചെത്തിയ അൽ അമ്രി പന്ത് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
നിലവിൽ സൗദി അറേബ്യ 1-0 ന് മത്സരത്തിൽ മുന്നിട്ടു നിൽക്കുകയാണ്.
Sports
ഉറുഗ്വെ: അമേരിക്കൻ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ. വെറ്ററൻ സ്്രെടെക്കർ ലൂയിസ് സുവാരസിനെ ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകൻ മാഴ്സലോ ബീൽസ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കളിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പരിശീലകനുമായുള്ള പ്രശ്നങ്ങാണ് ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെടാനിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വർഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39കാരനായ സുവാരസ്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ടീമിലുൾപ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. റയൽ മഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്റെ ഡാർവിൻ നുനെസ്, അത്ലറ്റിക്കോ മഡ്രിഡ് താരം ഹൊസെ മരിയ ഗിമനെസ്, ബാഴ്സലോണയുടെ റൊണാൾഡ് അരൂഹോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുൾപ്പെട്ടു.
ലോകകപ്പിൽ, ഗ്രൂപ്പ് എച്ചിലാണ് ടീം ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നിവരാണ് ഉറുഗ്വെയുടെ എതിരാളികൾ.