Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Mohanan

Kannur

ആ​ർ​എ​സ്പി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ മോ​ഹ​ന​ൻ അ​ന്ത​രി​ച്ചു


മ​ട്ട​ന്നൂ​ർ: ആ​ർ​എ​സ്പി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ട്ട​ന്നൂ​ർ അ​യ്യ​പ്പ​ൻ ക്ഷേ​ത്രം റോ​ഡി​ലെ ജി​ഷ്ണു നി​വാ​സി​ൽ വി. ​മോ​ഹ​ന​ൻ (52) അ​ന്ത​രി​ച്ചു. ചാ​വ​ശേ​രി​പ്പ​റ​ന്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു.

അ​ർ​ബു​ദ ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​കു​ന്ന​തി​നി​ടെ തൃ​ശൂ​രി​ൽ​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​യ​ർ​പോ​ർ​ട്ട് സി​റ്റി ല​യ​ൺ​സ് ക്ല​ബ് ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റും ഓ​ൾ കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. പി.​വി. ഗോ​വി​ന്ദ​ന്‍റെ​യും പി.​വി. കാ​ർ​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: യ​മു​ന. മ​ക്ക​ൾ: വി. ​ജി​ഷ്‌​ണു (മ​സ്ക്ക​റ്റ്), ജി​ഷ്‌​ണ മോ​ഹ​ന​ൻ (ന​ഴ്സിം​ഗ് സ്റ്റു​ഡ​ന്‍റ്, ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ൽ), ജി​ത്തു മോ​ഹ​ന​ൻ (വി​ദ്യാ​ർ​ഥി, ഡി ​പോ​ൾ കോ​ള​ജ് എ​ട​ത്തൊ​ട്ടി).

മ​രു​മ​ക​ൾ: ആ​ഷ്‌​ലി ജി​ഷ്ണു (ക​തി​രൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ കൃ​ഷ്ണ​ൻ (ശ്രീ​ക​ണ്ഠ​പു​രം), വി. ​ഷാ​ജി (ആ​ർ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി), ഷി​ജു (മ​സ്ക്ക​റ്റ്). ആ​ർ​എ​സ്പി ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ബു ബേ​ബി ജോ​ൺ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. ജോ​ബി തു​ട​ങ്ങി​യ​വ​ർ തൃ​ശൂ​രി​ലെ​ത്തി അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

Latest News

Corehub Up