Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ValapattanamPolice

പോ​ലീ​സി​നെ 'കു​ര​ങ്ങ്ക​ളി​പ്പി​ച്ച്' അ​ർ​ജു​ൻ ആ​യ​ങ്കി; കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ക​ണ്ണൂ​ർ: പോ​ലീ​സി​നെ നി​ര​ന്ത​രം വെ​ല്ലു​വി​ളി​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ ത​ല​വ​ൻ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​നി​ടെ അ​ർ​ജു​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ള​പ​ട്ട​ണ​ത്തെ ഒ​രു വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു കാ​ർ.

അ​ർ​ജു​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള കാ​റാ​ണി​ത്. ബു​ധ​നാ​ഴ്ച അ​ർ​ജു​ൻ ക​ണ്ണൂ​രി​ലെ​ത്തി​യെ​ന്നും നി​ല​വി​ൽ ഇ​യാ​ൾ ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു പു​റ​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള 21 പേ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഒ​ളി​വി​ലാ​യി​രി​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ർ​ജു​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ക​യാ​ണ്. വ​ധ​ശ്ര​മം, സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ, പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി. കാ​ർ ക​ണ്ടെ​ത്തി​യ​ത് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി വി​ഷ​യ​ത്തി​ൽ എ​ല്ലാം പോ​ലീ​സ് നോ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ഉ​ള്ള​താ​യി അ​റി​യി​ല്ല. റൗ​ഡി​ക​ൾ പ​ല​തും പ​റ​യു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​തി​ന് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ വീ​ണ്ടും കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്തു. എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മ​നോ​ജ് ജോ​സ് ആ​ഴ​ക​ത്ത് എ​ന്ന​യാ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up