വാഴക്കുളം: മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അൾജീരിയയിൽ മരിച്ചു. വേങ്ങച്ചുവട് തോട്ടുമാരിക്കൽ ഷിബു ജോണിന്റെ മകൻ സൂരജ് (32) ആണ് മരിച്ചത്.
ഇറ്റലിയിൽനിന്ന് അൾജീരിയയിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ കഴിഞ്ഞ 12ന് സൂരജിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് അൾജീരിയയ്ക്കു സമീപത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ 17ന് മരിച്ചു.
ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ വീട്ടിൽ കൊണ്ടുവരും.സംസ്കാരം നാളെ രാവിലെ 9.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. അമ്മ: ഷംല കലൂർ പിച്ചാപ്പിള്ളിൽ കുടുംബാംഗം. സഹോദരങ്ങൾ: സൂര്യ (നെതർലാൻഡ്സ്), സുജിത് (മർച്ചന്റ് നേവി).