Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VedicLearning

America

52 ആഴ്ച നീളുന്ന സൗജന്യ വേദപഠന പദ്ധതിയുമായി കെഎച്ച്എൻഎ

ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ), ഗാ​യ​ത്രി ഗു​രു​കു​ല​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ "വേ​ദ പ​ഠ​ന​ക​ള​രി 2026' എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ വേ​ദ​പ​ഠ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്നു.

ജോ​ർ​ജി​യ​യി​ലെ അ​റ്റ്ലാ​ന്‍റ ആ​സ്ഥാ​ന​മാ​യു​ള്ള കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണാ​ണ് പ​ദ്ധ​തി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. റീ​ജി​യണിന്‍റെ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷ​ജീ​വ് പ​ത്മ​നി​വാ​സ്, സം​ഗീ​ത ച​ന്ദ്ര​ൻ, രാ​ജീ​വ് ഭാ​സ്ക​ർ എ​ന്നി​വ​ർ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​ണ്.

പ​ദ്ധ​തി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഈ മാസം 11ന് ​ന​ട​ന്നു. 19 മു​ത​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാത്രി ഏഴിന് (ഇഎസ്‌ടി) ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ൽ ഇ​ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30-നാ​ണ്.

ഷോ​ർ​ണൂ​രി​ന​ടു​ത്തു​ള്ള ത്രാ​ങ്ങാ​ലി​യി​ലെ ഗാ​യ​ത്രി ഗു​രു​കു​ലം ആ​ചാ​ര്യ​ൻ ഡോ. ​അ​രു​ണ്‍ പ്ര​ഭാ​ക​ര​നാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വേ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​ശ​യ​ങ്ങ​ൾ, ശു​ദ്ധ​മാ​യ ഉ​ച്ചാ​ര​ണം, അ​ർ​ഥം, ആ​ചാ​ര​പ​ര​മാ​യ പ്ര​യോ​ഗ​ങ്ങ​ൾ എ​ന്നി​വ ല​ളി​ത​മാ​യി പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കോ​ഴ്‌​സ് ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്.

52 ആ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ഠ​ന​പ​രി​പാ​ടി​യി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള പ​ഠ​ന നോ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി ക്ലാ​സു​ക​ളു​ടെ റിക്കാ​ർ​ഡിം​ഗും ന​ൽ​കും.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഇം​ഗ്ലീ​ഷ് മീ​ഡി​യം വേ​ദ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഗാ​യ​ത്രി ഗു​രു​കു​ല​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ആ​വ​ശ്യാ​നു​സ​ര​ണം കലി​ഫോ​ർ​ണി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​ൻ പ​ഠ​ന​സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ദ്ധ​തി വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, നാ​ഷ​ണ​ൽ ക​മ്മി​റ്റി, ട്ര​സ്റ്റി ബോ​ർ​ഡ്, യൂ​ത്ത് ക​മ്മി​റ്റി, യു​വ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ: www.namaha.org, സൂം മീറ്റിംഗ് ഐഡി: 847 7046 1935, പാസ്കോഡ്: 01234.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജീ​വ് പ​ത്മ​നി​വാ​സ്: +1 (404) 432 8751, സം​ഗീ​ത ച​ന്ദ്ര​ൻ: +1 (423) 933 4172, രാ​ജീ​വ് ഭാ​സ്ക​ർ: +1 (516) 395 9480.

Latest News

Corehub Up