Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable Seedling

Palakkad

ആ​ല​ത്തൂ​രി​ൽ പ​ച്ച​ക്ക​റി​ത്തൈ കി​റ്റ് വി​ത​ര​ണം ഇ​ന്ന്

ആ​ല​ത്തൂ​ർ: വ​നി​താ​ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള പ​ച്ച​ക്ക​റി​തൈ കി​റ്റ് വി​ത​ര​ണം ഇ​ന്ന് ആ​ല​ത്തൂ​ർ കൃ​ഷി​ഭ​വ​നി​ൽ ന​ട​ക്കു​മെ​ന്ന് കൃ​ഷി​ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി തൈ​ക​ളാ​യ വെ​ണ്ട, മു​ള​ക്, വ​ഴു​തി​ന, കൊ​ത്ത​വ​ര, ജൈ​വ വ​ള​ങ്ങ​ളാ​യ ട്രൈ​ക്കൊ ഡെ​ർ​മ, സ​മ്പു​ഷ്ടീ​ക​രി​ച്ച വ​ളം, ച​കി​രി ചോ​റ്, പ​ഞ്ച​ഗ​വ്യം, ജൈ​വ കീ​ടാ​നാ​ശി​നി​ക​ളാ​യ ഹെ​ർ​ബ​ൽ ഗു​ണ​പ​ച​ല, ഫി​ഷ് അ​മി​നോ ആ​സി​ഡ്, സ്യു​ഡോ​മോ​ണ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും.

ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യ 155 രൂ​പ, ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി, ആ​ധാ​ർ ലി​ങ്ക് ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ കൃ​ഷി​ഭ​വ​നി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക്കൊ​പ്പം ന​ൽ​ക​ണം.

Latest News

Corehub Up