Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Verdict

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി 4 ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ആ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബി​എ​ന്‍​എ​സ് വ​കു​പ്പ് 103(1), 126 (2) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ തൂ​ക്കി കൊ​ന്നോ​ളൂ​വെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

നി​ല​വി​ൽ സ​ജി​ത വ​ധ​ക്കേ​സി​ൽ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ചെ​ന്താ​മ​ര. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് സ​ജി​ത​യു​ടെ ഭ​ർ​ത്താ​വാ​യ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ ഉ​ന്ന​തി​യി​ൽ സു​ധാ​ക​ര​ൻ (55), അ​മ്മ ല​ക്ഷ്മി (75) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Kerala

ചാ​ക്കോ​ച്ച​ൻ വ​ധ​ക്കേ​സ്: ഭാ​ര്യ റോ​സ​മ്മ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

ക​ണ്ണൂ​ര്‍: ഭ​ർ​ത്താ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ന്ന ഭാ​ര്യ​ക്ക് ജീ​വ​പ​ര്യ​ന്തം. ക​ണ്ണൂ​ർ പെ​രി​ങ്ങോം ചാ​ക്കോ വ​ധ​ക്കേ​സി​ൽ ഭാ​ര്യ റോ​സ​മ്മ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് അ​ഡി. സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണ് വി​ധി. റോ​സ​മ്മ കു​റ്റ​ക്കാ​രി ആ​ണെ​ന്ന് വ്യാ​ഴാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

2013 ജൂ​ലൈ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ർ​ത്താ​വ് പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞി​മോ​നെ (60)യാ​ണ് ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന​ത്. പ​യ്യ​ന്നൂ​രി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ സെ​യി​ൽ​സ്‌​മാ​ൻ ആ​യി​രു​ന്നു ചാ​ക്കോ​ച്ച​ൻ. പു​ല​ർ​ച്ചെ റോ​ഡി​ലാ​ണ് ചാ​ക്കോ​ച്ച​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

വീ​ട്ടി​ൽ കൊ​ല​ന​ട​ത്തി മൃ​ത​ദേ​ഹം 30 മീ​റ്റ​റോ​ളം അ​ക​ലെ റോ​ഡി​ൽ കൊ​ണ്ടി​ട്ട​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കോ​ച്ച​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​വും വീ​ടും പ്ര​തി​യു​ടെ പേ​രി​ൽ എ​ഴു​തി​ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ട്. ഇ​താ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞി​രു​ന്നു. കേ​സി​ലെ 24 സാ​ക്ഷി​ക​ളി​ൽ 16 പേ​രെ വി​സ്ത​രി​ച്ചു. 29 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

Kerala

"ഒ​ന്നും പ​റ​യാ​നി​ല്ല': കോ​ട​തി മു​റി​യി​ലും കൂ​സ​ലി​ല്ലാ​തെ ചെ​ന്താ​മ​ര

പാ​ല​ക്കാ​ട്: പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ‌ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കു​മ്പോ​ഴും തെ​ല്ലും കൂ​സാ​തെ നി​സം​ഗ​നാ​യി കേ​ട്ടു​നി​ല്ക്കു​ക​യാ​യി​രു​ന്നു ചെ​ന്താ​മ​ര എ​ന്ന കൊ​ടും​കു​റ്റ​വാ​ളി.

എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടോ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നും ഒ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം. കോ​ട​തി മു​റി​യി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​വെ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ, കു​റ്റ​ബോ​ധ​മു​ണ്ടോ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ർ​ത്തി​ച്ച് ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല.

ചെ​ന്താ​മ​ര​യ്ക്കെ​തി​രേ ചു​മ​ത്തി​യ കൊ​ല​ക്കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു. മ​റ്റ​ന്നാ​ളാ​യി​രി​ക്കും കേ​സി​ൽ ശി​ക്ഷാ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. വി​ധി കേ​ള്‍​ക്കാ​ൻ സ​ജി​ത​യു​ടെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്‌​മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. താ​നും ഭാ​ര്യ​യും പി​രി​യാ​ന്‍ കാ​ര​ണം ഭാ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച ചെ​ന്താ​മ​ര, സ​ജി​ത​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണ് ഭാ​ര്യ ത​ന്നി​ല്‍ നി​ന്ന് അ​ക​ലാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ വി​ശ്വ​സി​ച്ചു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു സു​ധാ​ക​ര​നേ​യും ല​ക്ഷ്മി​യേ​യും ചെ​ന്താ​മ​ര കൊ​ന്ന​ത്.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ൽ 68 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ 44 പേ​രെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. വി​ധി വ​രു​ന്ന​തോ​ടൊ​പ്പം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്താ​മ​ര​യു​ടെ ഭീ​ഷ​ണി കാ​ര​ണം പ്ര​ധാ​ന​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ത്തു​ണ്ടി സ്വ​ദേ​ശി പു​ഷ്പ ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ചെ​ന്താ​മ​ര പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പു​ഷ്പ​യു​ടെ മ​ക്ക​ൾ പ​റ​ഞ്ഞു. സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കൊ​ല​യ്ക്ക് ശേ​ഷം ചെ​ന്താ​മ​ര വ​രു​ന്ന​ത് പു​ഷ്പ ക​ണ്ടി​രു​ന്നു.

Kerala

പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സ്: ചെ​ന്താ​മ‍​ര കു​റ്റ​ക്കാ​ര​ൻ, ശി​ക്ഷ വ്യാഴാഴ്ച

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ട​ത്ത് സ​ജി​ത​യെ (35) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ടും​കു​റ്റ​വാ​ളി ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​ല​ക്കാ​ട് നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

ചെ​ന്താ​മ​രയ്ക്കെ​തി​രേ ചു​മ​ത്തി​യ കൊ​ല​ക്കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു. മ​റ്റ​ന്നാ​ളാ​യി​രി​ക്കും കേ​സി​ൽ ശി​ക്ഷാ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. വി​ധി കേ​ള്‍​ക്കാ​ൻ സ​ജി​ത​യു​ടെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്‌​മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. താ​നും ഭാ​ര്യ​യും പി​രി​യാ​ന്‍ കാ​ര​ണം ഭാ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച ചെ​ന്താ​മ​ര, സ​ജി​ത​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണ് ഭാ​ര്യ ത​ന്നി​ല്‍ നി​ന്ന് അ​ക​ലാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ വി​ശ്വ​സി​ച്ചു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു സു​ധാ​ക​ര​നേ​യും ല​ക്ഷ്മി​യേ​യും ചെ​ന്താ​മ​ര കൊ​ന്ന​ത്.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ൽ 68 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ 44 പേ​രെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. വി​ധി വ​രു​ന്ന​തോ​ടൊ​പ്പം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്താ​മ​ര​യു​ടെ ഭീ​ഷ​ണി കാ​ര​ണം പ്ര​ധാ​ന​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ത്തു​ണ്ടി സ്വ​ദേ​ശി പു​ഷ്പ ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ചെ​ന്താ​മ​ര പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പു​ഷ്പ​യു​ടെ മ​ക്ക​ൾ പ​റ​ഞ്ഞു. സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കൊ​ല​യ്ക്ക് ശേ​ഷം ചെ​ന്താ​മ​ര വ​രു​ന്ന​ത് പു​ഷ്പ ക​ണ്ടി​രു​ന്നു.

Latest News

Corehub Up