Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vidarbha

അ​ഥ​ർ​വ തൈ​ഡെ​യ്ക്ക് സെ​ഞ്ചു​റി; സൗ​രാ​ഷ്ട്ര​ക്ക് 318 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ സൗ​രാ​ഷ്ട്ര​ക്ക് 318 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 317 റ​ൺ​സാ​ണ് നേ​ടി​യ​ത്.

അ​ഥ​ർ​വ തൈ​ഡെ​യു​ടെ (128) സെ​ഞ്ചു​റി​യും യ​ഷ് റാ​ത്തോ​ഡി​ന്‍റെ (54) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് അ​വ​ർ​ക്ക് തു​ണ​യാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ മൂ​ന്നി​ന് 256 എ​ന്ന നി​ല​യി​ൽ നി​ന്ന​രു​ന്ന വി​ദ​ർ​ഭ​യു​ടെ മ​ധ്യ​നി​ര​ശോ​ഭി​ക്കാ​തെ പോ​യ​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.

സൗ​രാ​ഷ്ട്ര​യ്ക്കാ​യി അ​ൻ​ഗു​ർ പ​ൻ​വ​ർ നാ​ലും ചേ​ത​ൻ സ​ക്കാ​രി​യാ​യും ചി​രാ​ഗ് ജെ​നി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

 

 

Sports

ഇ​റാ​നി ട്രോ​ഫി: റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ 214നു ​പു​റ​ത്ത്; വി​ദ​ര്‍​ഭ​യ്ക്ക് ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്

നാ​ഗ്പു​ര്‍: ഇ​റാ​നി ക​പ്പി​ല്‍ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് 128 റ​ണ്‍​സി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്. റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 214 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു.

വി​ദ​ർ​ഭ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 342 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ക്യാ​പ്റ്റ​ന്‍ ര​ജ​ത് പാ​ട്ടീ​ദാ​റി​ന്‍റെ​യും (66) ഓ​പ്പ​ണ​ർ അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി ബ​ല​ത്തി​ലാ​ണ് 200 ക​ട​ന്ന​ത്. അ​ഞ്ചി​ന് 145 എ​ന്ന നി​ല​യി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍ 69 റ​ണ്‍​സി​നി​ടെ അ​വ​ര്‍​ക്ക് ന​ഷ്ട​മാ​യി.

വി​ദ​ര്‍​ഭ​യ്ക്ക് വേ​ണ്ടി യാ​ഷ് താ​ക്കൂ​ര്‍ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ പാ​ര്‍​ത്ഥ് രെ​ഖാ​തെ, ഹ​ര്‍​ഷ് ദു​ബെ എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഇ​ന്നിം​ഗി​സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ദ​ർ​ഭ ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 30 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ഥ​ര്‍​വ ടൈ​ഡെ (എ​ട്ട്), അ​മ​ന്‍ മൊ​ഖാ​തെ (22) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

Sports

ഇ​റാ​നി ട്രോ​ഫി: റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം

മും​ബൈ: ഇ​റാ​നി ട്രോ​ഫി​യി​ൽ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം. നാ​ഗ്പു​രി​ലെ വി​ദ​ർ​ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആ​തി​ഥേ​യ​ർ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

58 റ​ൺ​സു​മാ​യി ഓ​പ്പ​ണ​ർ അ​ഥ​ർ​വ ടൈ​ഡെ​യും 40 റ​ൺ​സു​മാ​യി വൈ.​വി. റാ​ത്തോ​ഡു​മാ​ണ് ക്രീ​സി​ൽ. അ​മാ​ൻ മൊ​ഖാ​ഡെ (19), ധ്രു​വ് ഷോ​റെ (18), ഡാ​നി​ഷ് മ​ലേ​വാ​ർ (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വി​ദ​ർ​ഭ​യ്ക്ക് ന​ഷ്ട​മാ​യ​ത്. റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മാ​ന​വ് സു​ത​ർ ര​ണ്ടു​വി​ക്ക​റ്റും ആ​കാ​ശ്‌​ദീ​പ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Corehub Up