ഹിസാർ: കൊടും കുറ്റവാളി വിനോദ് പന്നു അക്രമികളുടെ വെടിയേറ്റു മരിച്ചു. ഹരിയാന ഹിസാറിലെ ജില്ലാ കോടതി സമുച്ചയത്തിന്റെ പ്രധാന കവാടത്തിൽവച്ച് ബൈക്കിലെത്തിയ അക്രമികൾ വെടിവയ്ക്കുകയാണുണ്ടായത്.
കോടതിയിൽ ഹാജരായശേഷം മടങ്ങവേയാണ് പന്നുവിനെതിരേ ആക്രമണമുണ്ടായത്. അക്രമികളിലൊരാളെ ആൾക്കൂട്ടം പിടികൂടിയെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹാൻസി ജില്ലയിലെ തുരാന ഗ്രാമക്കാരനായ പന്നുവിനെതിരേ കൊലപാതകമടക്കം 31 ക്രിമിനൽ കേസുകളുണ്ട്.