Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VisaScam

പോര്‍ച്ചുഗല്‍ വീസ തട്ടിപ്പ്: എടവനക്കാട് സ്വദേശിക്ക് മൂന്നുലക്ഷം നഷ്ടമായി, കേസ്

കൊച്ചി: പോര്‍ച്ചുഗല്‍ വീസ തട്ടിപ്പില്‍ എടവനക്കാട് സ്വദേശിയായ യുവാവിനും മൂന്നു ലക്ഷം നഷ്ടമായതായി പരാതി. ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചെറായി പ്ലാക്കല്‍ നീതു പ്രസാദ്, കൊല്ലം മുണ്ടക്കല്‍ റോബിന്‍ എന്ന് വിളിക്കുന്ന ബെന്‍സണ്‍ ബോയ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു.

2023 നവംബര്‍ 10 മുതല്‍ 19 വരെയുള്ള തിയതികളില്‍ പല ദിവസങ്ങളിലായി നീതുവും ബെന്‍സനും പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കാണ് യുവാവ് പണം അയച്ചത്. എന്നാല്‍ നാളിതുവരെയായി ജോലിയോ നല്‍കിയ പണമോ തിരികെ നല്‍കാതെ വന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

കേരളത്തിലുടനീളമായി 50ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രതികള്‍ കോടികള്‍ കബളിപ്പിച്ചതായാണ് വിവരം. പറവൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലായി നിരവധി കേസുകളും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

പണം ആവശ്യപ്പെട്ട് എത്തിയ അമ്പതോളം ആളുകള്‍ ഇക്കഴിഞ്ഞ ജൂലൈ 16ന് നീതുവിന്‍റെ ചെറായി തിരുമനാംകുന്നിലുള്ള വീട് വളഞ്ഞിരുന്നു. ഇതിനിടെ കബളിപ്പിക്കപ്പെട്ടവര്‍ സംഘടിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഇപ്പോള്‍ ദുബായിയില്‍ ഉള്ളതായാണ് സൂചന.

Latest News

Corehub Up