Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishnupuram Chandrasekaran

കാ​മ​രാ​ജ് കോ​ൺ​ഗ്ര​സ് യു​ഡി​എ​ഫി​ലേ​ക്കി​ല്ല; വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​മ​രാ​ജ് കോ​ൺ​ഗ്ര​സ് യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്നും എ​ൻ​ഡി​എ​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ. അ​സോ​സി​യേ​റ്റ് ആ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ൽ ക​ത്തോ അ​പേ​ക്ഷ​യോ ന​ൽ​കി​യി​ട്ടി​ല്ല.

അ​ത്ത​ര​ത്തി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​വി​ടാ​നും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ വെ​ല്ലു​വി​ളി​ച്ചു.​ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വി​ഷ്‌​ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ശ​ദീ​ക​ര​ണം.

കേ​ര​ള കാ​മ​രാ​ജ് കോ​ൺ​ഗ്ര​സ് രേ​ഖാ​മൂ​ലം അ​ഭ്യ​ർ​ത്ഥി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​സോ​സി​യേ​റ്റ് അം​ഗ​മാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി.​ഡി.സ​തീ​ശ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത് ത​ള്ളി​ക്കൊ​ണ്ട് വി​ഷ്‌​ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up