Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VizhinjamPort

വിഴിഞ്ഞം വഴി സമൃദ്ധിയിലേക്ക്

നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ന​​​​മ്മു​​​​ടെ ജ​​​​ന​​​​ത​​​​യെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ, സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വ്യാ​​​​പാ​​​​രി​​​​ക​​​​ളെ വി​​​​ദൂ​​​​ര​​​തീ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​ച്ച, ലോ​​​​ക​​​​ത്തി​​​​ന്‍റെ നാ​​​​നാ​​​​ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​മു​​​​ള്ള സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ഇ​​​​രു​​​​കൈ​​​​യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ച്ച അ​​​​തേ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ല്‍ ഇ​​​​ന്ന് പു​​​​തു​​​​യു​​​​ഗ​​​​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ക്കു​​​​തി​​​​പ്പി​​​​ന് ച​​​​രി​​​​ത്രവാ​​​​തി​​​​ല്‍ തു​​​​റ​​​​ന്നി​​​​ടു​​​​ക​​​​യാ​​​​ണ്.

അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര സ​​​​മു​​​​ദ്ര വാ​​​​ണി​​​​ജ്യ ഭൂ​​​​പ​​​​ട​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പേ​​​​ര് സു​​​​വ​​​​ര്‍ണ​​​​ാക്ഷ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ഴി​​​​ഞ്ഞം അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര തു​​​​റ​​​​മു​​​​ഖം, അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും നി​​​​ര്‍ണാ​​​യ​​​​ക​​​​മാ​​​​യ ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ഴി​​​​ഞ്ഞ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള സ​​​​മ്പൂ​​​​ര്‍ണ ക​​​​ര​​​​മാ​​​​ര്‍ഗ ക​​​​യ​​​​റ്റു​​​​മ​​​​തി-​​​​ഇ​​​​റ​​​​ക്കു​​​​മ​​​​തി ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന് ഇ​​​ന്ന് ​ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്നു. അ​​​​തോ​​​​ടൊ​​​​പ്പം, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ദേ​​​​ശ-​​​​തു​​​​റ​​​​മു​​​​ഖാ​​​​ധി​​​​ഷ്ഠി​​​​ത സാ​​​​മ്പ​​​​ത്തി​​​​കവ​​​​ള​​​​ര്‍ച്ച​​​​യെ അ​​​​ടി​​​​മു​​​​ടി മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​ന്‍ പോ​​​​കു​​​​ന്ന സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര’യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന​​​​വും നി​​​​ര്‍വ​​​​ഹി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്.

2024 ജൂ​​​​ലൈ 12ന് ​​​​ട്ര​​​​യ​​​​ല്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളും ഡി​​​​സം​​​​ബ​​​​ര്‍ മൂ​​​ന്നി​​​ന് ​വാ​​​​ണി​​​​ജ്യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളും ആ​​​​രം​​​​ഭി​​​​ച്ച വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖം ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ലം​​​കൊ​​​​ണ്ട് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത് അ​​​​ത്യ​​​​പൂ​​​​ര്‍വ നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ്.

► സാ​​​​ങ്കേ​​​​തി​​​​ക ക​​​​രു​​​​ത്താ​​​​യി മാ​​​​റി​​​​

ഇ​​​​ന്ന് ആ​​​റ് ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 50 ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 110ല​​​​ധി​​​​കം പ്ര​​​​ധാ​​​​ന തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളു​​​​മാ​​​​യി വി​​​​ഴി​​​​ഞ്ഞം നേ​​​​രി​​​​ട്ട് സ​​​​മു​​​​ദ്ര​​​ബ​​​​ന്ധം സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ജൂ​​​​ലൈ 31 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച്, 1,057 കൂ​​​​റ്റ​​​​ന്‍ ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ വി​​​​ഴി​​​​ഞ്ഞ​​​​ത്ത് അ​​​​ടു​​​​ക്കു​​​​ക​​​​യും 22 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ള്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ത്യാ​​​​ധു​​​​നി​​​​ക ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും 20 മു​​​​ത​​​​ല്‍ 24 മീ​​​​റ്റ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സ്വാ​​​​ഭാ​​​​വി​​​​ക ആ​​​​ഴ​​​​വു​​​​മു​​​​ള്ള വി​​​​ഴി​​​​ഞ്ഞം, ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​ര്‍ മ​​​​ദ​​​​ര്‍ഷി​​​​പ്പു​​​​ക​​​​ളെ അ​​​​നാ​​​​യാ​​​​സം ഉ​​​​ള്‍ക്കൊ​​​​ണ്ട് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലെ മു​​​​ന്‍നി​​​​ര ടെ​​​​ര്‍മി​​​​ന​​​​ലു​​​​ക​​​​ളോ​​​​ട് കി​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക ക​​​​രു​​​​ത്താ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു.

ആ​​​​റ് ഭൂ​​​​ഖ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലെ 110 തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടു ബ​​​​ന്ധ​​​​മു​​​​ള്ള ഒ​​​​രു തു​​​​റ​​​​മു​​​​ഖം കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​ണ്ട് എ​​​​ന്നു പ​​​​റ​​​​യു​​​​മ്പോ​​​​ള്‍ അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ര്‍ഥ അ​​​​ര്‍ഥം,​ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​തൊ​​​​രു വ​​​​ന്‍ക​​​​ര​​​​യി​​​​ലേ​​​​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്ന് നേ​​​​രി​​​​ട്ടു​​​​ള്ള വ​​​​ഴി​​​​യു​​​​ണ്ട് എ​​​​ന്ന​​​​താ​​​​ണ്. ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും ആ ​​​​വ​​​​ഴി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ച​​​​ര​​​​ക്കു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു; നാം ​​​​കൈ​​​​കാ​​​​ര്യം ചെ​​​​യ്ത ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളി​​​​ല്‍ 60 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ത​​​​ര രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ട്രാ​​​​ന്‍ഷി​​​​പ്മെ​​​​ന്‍റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. അ​​​​താ​​​​യ​​​​ത്, നാം ​​​​തു​​​​റ​​​​മു​​​​ഖം നി​​​​ര്‍മി​​​​ച്ചു; ലോ​​​​കം അ​​​​തി​​​​നെ ഒ​​​​രു യാ​​​​ത്രാ ഇ​​​​ട​​​​ത്താ​​​​വ​​​​ള​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ഫീ​​​​സ് ന​​​​ല്‍കി ക​​​​ട​​​​ന്നു​​​​പോ​​​​യി.
എ​​​​ന്നാ​​​​ല്‍ ഇ​​​​ന്ന് ലോ​​​​ക​​​​ത്തെ 110 തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും​ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ള്‍ക്ക് തു​​​റ​​​മു​​​ഖം തു​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ദേ​​​​ശ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​രു ട്രാ​​​​ന്‍ഷി​​​​പ്പ്മെ​​​​ന്‍റ് പോ​​​​ലു​​​​മി​​​​ല്ലാ​​​​തെ അ​​​​തി​​​​വേ​​​​ഗം ച​​​​ര​​​​ക്കു​​​​ക​​​​ള്‍ എ​​​​ത്തി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന​​​​തു​​​വ​​​​ഴി യാ​​​​ത്രാ​​​​സ​​​​മ​​​​യ​​​​വും ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ചെ​​​​ല​​​​വും പ​​​​കു​​​​തി​​​​യോ​​​​ളം കു​​​​റ​​​​യും. ഇ​​​​ത് നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ള്‍ക്കും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ര്‍ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ത​​​​ന്നെ പു​​​​തി​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങാ​​​​ന്‍ വ​​​​ലി​​​​യ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​കും.

എ​​​​ക്‌​​​​സിം പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​സ്റ്റം​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റേ​​​​റ്റി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ബ്ലി​​​​ക് നോ​​​​ട്ടീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ന്‍എ​​​​ച്ച്-66-​​​ലേ​​​​ക്ക് തു​​​​റ​​​​മു​​​​ഖ റോ​​​​ഡി​​​​ല്‍നി​​​​ന്നു​​​​ള്ള താത്കാലി​​​​ക റോ​​​​ഡ് സം​​​​വി​​​​ധാ​​​​നം പൂ​​​​ര്‍ത്തി​​​​യാ​​​​യി​.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ല​​​​വി​​​​ല്‍ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​ര്‍ ഫ്രൈ​​​​റ്റ് സ്റ്റേ​​​​ഷ​​​​ന്‍ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​ന്‍റെ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ത​​​​ന്നെ എ​​​​ക്‌​​​​സിം ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ള്‍ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ക​​​​സ്റ്റം​​​​സ്-​​​​ബോ​​​​ണ്ട​​​​ഡ് ഏ​​​​രി​​​​യ​​​​യും സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

► ന​​​​മ്മു​​​​ടെ ക​​​​രു​​​​ത്ത് മൂ​​​​ന്ന് നെ​​​​ടും​​​​തൂ​​​​ണു​​​​ക​​​​ള്‍

ഈ ​​​​ആ​​​​ഗോ​​​​ള അ​​​​വ​​​​സ​​​​ര​​​​ത്തെ പൂ​​​​ര്‍ണ​​​മാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ന് മൂ​​​​ന്ന് സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​രു​​​​ത്തു​​​​ക​​​​ളു​​​​ണ്ട്:

ഉ​​​​ന്ന​​​​ത മാ​​​​ന​​​​വ​​​​ശേ​​​​ഷി: 94 ശ​​​​ത​​​​മാ​​​​നം സാ​​​​ക്ഷ​​​​ര​​​​ത​​​​യും ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍ന്ന മാ​​​​ന​​​​വ വി​​​​ക​​​​സ​​​​ന സൂ​​​​ചി​​​​ക​​​​യു​​​​മു​​​​ള്ള ന​​​​മ്മു​​​​ടെ പ്ര​​​​ബു​​​​ദ്ധ​​​ജ​​​​ന​​​​ത​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​രു​​​​ത്ത്. ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ് ആ​​​ൻ​​​ഡ് സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​ട​​​​ര്‍ മി​​​​ഷ​​​​ന്‍, എ​​​ഐ മി​​​​ഷ​​​​ന്‍, ഫ്യൂ​​​​ച്ച​​​​ര്‍ ടെ​​​​ക് മി​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ നാം ​​​​വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന ഹൈ-​​​​ടെ​​​​ക് വൈ​​​​ദ​​​​ഗ്ധ്യ​​​​വും ബാ​​​​ല​​​​രാ​​​​മ​​​​പു​​​​ര​​​​ത്തി​​​​ന്‍റെ കൈ​​​​ത്ത​​​​റി പാ​​​​ര​​​​മ്പ​​​​ര്യം പോ​​​​ലു​​​​ള്ള പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ക​​​​ര​​​​കൗ​​​​ശ​​​​ല നൈ​​​​പു​​​​ണ്യ​​​​വും ഒ​​​​രു​​​​പോ​​​​ലെ ആ​​​​ധു​​​​നി​​​​ക ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്ക് ക​​​​രു​​​​ത്താ​​​​കും.

വി​​​​ക​​​​സി​​​​ക്കു​​​​ന്ന ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ശൃം​​​​ഖ​​​​ല: എ​​​​ന്‍​എ​​​​ച്ച്-66, എ​​​​ന്‍എ​​​​ച്ച്-544, നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഔ​​​​ട്ട​​​​ര്‍ റിം​​​​ഗ് റോ​​​​ഡ്, ദേ​​​​ശീ​​​​യ ജ​​​​ല​​​​പാ​​​​ത-​​​മൂന്ന്, ഉ​​​​ള്‍നാ​​​​ട​​​​ന്‍ ജ​​​​ല​​​​പാ​​​​ത​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഇ​​​​തി​​​​നോ​​​​ട​​​​കം രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ 11 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​രു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ വി​​​​ഴി​​​​ഞ്ഞ​​​​ത്തോ​​​​ടൊ​​​​പ്പം 17 മൈ​​​​ന​​​​ര്‍ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളും ചേ​​​​രു​​​​ന്ന ഒ​​​​രു സ​​​​മ​​​​ഗ്ര ഗ​​​​താ​​​​ഗ​​​​ത ശൃം​​​​ഖ​​​​ല യാ​​​​ഥാ​​​​ര്‍ഥ്യ​​​മാ​​​​കു​​​​ക​​​​യാ​​​​ണ്.

നി​​​​ല​​​​വി​​​​ലു​​​​ള്ള വ്യാ​​​​വ​​​​സാ​​​​യി​​​​ക ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ: പൂ​​​​ര്‍ണ​​​ശേ​​​​ഷി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന കി​​​​ന്‍ഫ്ര പാ​​​​ര്‍ക്കു​​​​ക​​​​ള്‍, സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​ട​​​​ര്‍-​​​​റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ്-​​​​എ​​​​യ്‌​​​​റോ​​​​സ്‌​​​​പേ​​​​സ് ഹൈ​​​​ടെ​​​​ക് നി​​​​ര്‍മാ​​​​ണ ച​​​​ട്ട​​​​ക്കൂ​​​​ട്, ഇ​​​​ന്ത്യ​​​​ന്‍ ഐ​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ 10 ശ​​​​ത​​​​മാ​​​​ന​​​​വും അ​​​ഞ്ച് ല​​​​ക്ഷം തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഐ​​​ടി ന​​​​യം എ​​​​ന്നി​​​​വ ഇ​​​​തി​​​​ന​​​​കം സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്. ഇ​​​​വ​​​​യെ വി​​​​ഴി​​​​ഞ്ഞ​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​നി വേ​​​​ണ്ട​​​​ത്.

ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, വ​​​​സ്ത്ര​​​​നി​​​​ര്‍മാ​​​ണം, ആ​​​​യു​​​​ര്‍വേ​​​​ദം, ഫാ​​​​ര്‍മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ല്‍സ്, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍-​​​​ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്‌​​​​സ്, റ​​​​ബ​​​​ര്‍-​​​​പ്ലാ​​​​സ്റ്റി​​​​ക്‌​​​​സ്, ഹൈ​​​​ടെ​​​​ക് മാ​​​​നു​​​​ഫാ​​​​ക്ച​​​​റിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ക്കാ​​​​ണ് ഇ​​​​വി​​​​ടെ മു​​​​ന്‍ഗ​​​​ണ​​​​ന ന​​​​ല്‍കു​​​​ന്ന​​​​ത്.

സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന മേ​​​​ഖ​​​​ല: ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി 8.4 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്നു; 2030ഓ​​​​ടെ 30 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ര്‍ എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് രാ​​​​ജ്യം നീ​​​​ങ്ങു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​വ​​​​ര്‍ധി​​​ത സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി 2,074 കോ​​​​ടി​​​​യാ​​​​ണ്. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍ മു​​​​ഖേ​​​​ന പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന പാ​​​​ര്‍ക്ക് വി​​​​ഴി​​​​ഞ്ഞ​​​​ത്ത് വി​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന​​​​ത്, ഈ ​​​​അ​​​​ഭൂ​​​​ത​​​​പൂ​​​​ര്‍വ​​​​മാ​​​​യ വ​​​​ള​​​​ര്‍ച്ച​​​​യു​​​​ടെ ഗു​​​​ണ​​​​ഫ​​​​ലം തു​​​​റ​​​​മു​​​​ഖം സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത​​​​യി​​​​ലേ​​​​ക്കു​​​ത​​​​ന്നെ നേ​​​​രി​​​​ട്ടെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക മു​​​​ന്നേ​​​​റ്റം: കൊ​​​​ല്ലം-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ക​​​​ശു​​​​വ​​​​ണ്ടി വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന് പു​​​​തി​​​​യ ഊ​​​​ര്‍ജം ല​​​​ഭി​​​​ക്കും; കൊ​​​​ച്ചി​​​​യി​​​​ല്‍ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ല്‍ മേ​​​​ഖ​​​​ല​​​​യ്ക്കും പാ​​​​ല​​​​ക്കാ​​​​ട് അ​​​​ഗ്രോ-​​​​പ്രോ​​​​സ​​​​സിം​​​​ഗ്, ആ​​​​യു​​​​ര്‍വേ​​​​ദ മേ​​​​ഖ​​​​ല​​​​ക​​​​ള്‍ക്കും വി​​​​ഴി​​​​ഞ്ഞം കൂ​​​​ടു​​​​ത​​​​ല്‍ മി​​​​ക​​​​ച്ച ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ഴിതു​​​​റ​​​​ക്കും.

വ്യാ​​​​വ​​​​സാ​​​​യി​​​​ക വ​​​​ള​​​​ര്‍ച്ച ല​​​​ക്ഷ്യം: ആ​​​​ദ്യവ​​​​ര്‍ഷം ഏ​​​​ക​​​​ദേ​​​​ശം 45 പു​​​​തി​​​​യ വ്യാ​​​​വ​​​​സാ​​​​യി​​​​ക യൂ​​​​ണി​​​​റ്റു​​​​ക​​​​ളോ​​​​ടെ തു​​​​ട​​​​ങ്ങി, 2040ഓ​​​​ടെ 1,500ല​​​​ധി​​​​കം യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും ഭൂ​​​​വി​​​​നി​​​​യോ​​​​ഗം 20 ഹെ​​​​ക്‌​​​ട​​​റി​​​​ല്‍നി​​​​ന്ന് 420ല​​​​ധി​​​​കം ഹെ​​​ക്‌​​​ട​​​​റി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

‘മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര’: തീ​​​​ര​​​​ദേ​​​​ശ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര മാ​​​​തൃ​​​​ക വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ന്നേ​​​​റ്റം സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍ക്കാ​​​​ര്‍ ‘മി​​​​ഷ​​​​ന്‍ സ​​​​മു​​​​ദ്ര’ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്:

പോ​​​​ര്‍ട്ട് സി​​​​റ്റി​​​​യും ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ളും: എ​​​ട്ട് വ്യാ​​​​വ​​​​സാ​​​​യി​​​​ക ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍, മൂ​​​ന്ന് പു​​​​തി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ള്‍, വി​​​​പു​​​​ല​​​​മാ​​​​യ തീ​​​​ര​​​​പ്ര​​​​ദേ​​​​ശം എ​​​​ന്നി​​​​വ​​​​യെ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് ഒ​​​​രു സ​​​​മ​​​​ഗ്ര മാ​​​​രി​​​​ടൈം ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് റീ​​​​ജി​​​​യ​​​​നാ​​​​യി വി​​​​ഴി​​​​ഞ്ഞ​​​​ത്തെ മാ​​​​റ്റു​​​​ന്ന ‘പോ​​​​ര്‍ട്ട് സി​​​​റ്റി’ കാ​​​​ഴ്ച​​​​പ്പാ​​​​ടാ​​​​ണി​​​​ത്. 

Latest News

Corehub Up