Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vyttila Junction.

Ernakulam

വൈ​റ്റി​ല ജംഗ്ഷനിൽ ഡി​ജി​റ്റ​ല്‍ കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്നു

കൊ​ച്ചി: വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ആ​രം​ഭി​ച്ച നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ പ​ണി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്നു.
ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ത്ര ദി​വ​സം ബാ​ക്കി​യു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് കൗ​ണ്ട്ഡൗ​ണ്‍ ബോ​ര്‍​ഡ്. ക​ഴി​ഞ്ഞ ദി​വ​സം പ​ണി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ക​രാ​റു​കാ​ര്‍​ക്ക് ന​ല്‍​കി​യ​ത്. നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​വ​ഴി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഉ​മ തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.
പ​ണി​ക​ള്‍ ആ​രം​ഭി​ച്ച തീ​യ​തി, പൂ​ര്‍​ത്തീ​ക​ര​ണ തീ​യ​തി, പ​ണി പൂ​ര്‍​ത്തി​യാ​കാ​ന്‍ ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ എ​ന്നി​വ ഡി​ജി​റ്റ​ല്‍ ബോ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​തു​വ​ഴി ക​രാ​റു​കാ​ര്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം വ​ര്‍​ധി​ക്കും. മാ​ത്ര​മ​ല്ല പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ണി​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
പാ​ലാ​രി​വ​ട്ട​ത്തും ക​ള​മ​ശേ​രി​യി​ലു​മ​ട​ക്കം വി​ജ​യ​ക​ര​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​ന്ന ഇ​ട​പ്പ​ള്ളി ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജോ​സ​ഫ് ജോ​ര്‍​ജ് ത​യാ​റാ​ക്കി​യ 1.5 കോ​ടി​യു​ടെ പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള പ​ണി​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. 2025 ജൂ​ലൈ​യി​ല്‍ രൂ​പ​രേ​ഖ​യ്ക്ക് അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അം​ഗീ​കാ​രം ന​ല്കി​യി​രു​ന്നു. റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു.
എ​ന്നാ​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ വേ​ഗ​ത​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വാ​ഹ​ന​ത്തി​ര​ക്കും മ​ഴ​യും നി​ര്‍​മാ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി ക​രാ​റു​കാ​രും പ​റ​യു​ന്നു. റോ​ഡു​ക​ള്‍​ക്ക് വീ​തി ഇ​ല്ലാ​ത്ത​തും പ്ര​ശ്‌​ന​മാ​ണ്. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​രാ​ര്‍ ക​മ്പ​നി വ​ക്താ​വ് പ​റ​ഞ്ഞു.

സി​ഗ്ന​ല്‍ ഒ​ഴി​വാ​ക്കി​ല്ല

സി​ഗ്‌​ന​ല്‍ ഒ​ഴി​വാ​ക്കി​യു​ള്ള ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം വൈ​റ്റി​ല​യി​ല്‍ സാ​ധ്യ​മ​ല്ലെ​ന്ന ബോ​ധ്യ​ത്തി​ല്‍ നി​ന്നു​കൊ​ണ്ടു​ള്ള പ​രി​ഷ്‌​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​സ്എ റോ​ഡ്, ഇ​ഇ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​ഗ്ന​ലു​ക​ള്‍ നി​ല​നി​ര്‍​ത്തി മ​റ്റ് സി​ഗ്ന​ലു​ക​ള്‍ ഒ​ഴി​വാ​ക്കും. വി​വി​ധ ദി​ശ​ക​ളി​ലേ​ക്ക് ഒ​രേ സ​മ​യം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കു​ന്ന നി​ല​യി​ലാ​ണ് പ​രി​ഷ്‌​ക​ര​ണം.
ഇ​തി​നാ​യി റോ​ഡു​ക​ളു​ടെ​യും യൂ​ടേ​ണു​ക​ളു​ടേ​യും വീ​തി കൂ​ട്ടും. അ​തി​നാ​യി മീ​ഡി​യ​നു​ക​ള്‍ വെ​ട്ടി​പൊ​ളി​ച്ച് വീ​തി കു​റ​യ്ക്കും. ഒ​പ്പം ക​ണി​യാ​മ്പു​ഴ റോ​ഡി​ല്‍ നി​ന്ന് വൈ​റ്റി​ല ഹ​ബ് എ​ക്‌​സി​റ്റ് റോ​ഡി​ലേ​ക്ക് പു​തി​യ പാ​ത നി​ര്‍​മി​ക്കും. ഫ്രീ ​ലി​ഫ്റ്റു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ യൂ ​ടേ​ണ്‍ ഭാ​ഗ​ത്തെ വീ​തി 7.4 മീ​റ്റ​റാ​ക്കി വി​ക​സി​പ്പി​ക്കും. പ​രി​ഷ്‌​കാ​രം വ​രു​ന്ന​തോ​ടെ ക​ട​വ​ന്ത്ര മു​ത​ല്‍ തൈ​ക്കൂ​ടം വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Latest News

Corehub Up