Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington Sundar

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് പ​രി​ക്ക്; ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്ട​മാ​കും

വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന് പ​രി​ക്കേ​റ്റു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. സു​ന്ദ​റി​ന് പ​ര​മ്പ​ര​യി​ല്‍ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ നഷ്ടമാകും.

സു​ന്ദ​റി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും സ്‌​കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കു​മെ​ന്നും മ​ത്സ​ര​ശേ​ഷം നാ​യ​ക​ന്‍ ശു​ഭ്മ​ന്‍ ഗി​ല്‍ സ്ഥി​രീ​ക​രി​ച്ചു. മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് ഓ​വ​ര്‍ പ​ന്തെ​റി​ഞ്ഞ ശേ​ഷം അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച സു​ന്ദ​ര്‍ ഗ്രൗ​ണ്ട് വി​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ധ്രു​വ് ജു​റേ​ല്‍ സ​ബ്സ്റ്റി​റ്റി​യൂ​ട്ട് ഫീ​ല്‍​ഡ​റാ​യി. പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ മ​റു​പ​ടി ബാ​റ്റിം​ഗി​ൽ എ​ട്ടാം ന​മ്പ​റി​ല്‍ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ര്‍ ക്രീ​സി​ലെ​ത്തി​യി​രു​ന്നു. ഏ​ഴ് പ​ന്തി​ല്‍ ഏ​ഴ് റ​ണ്‍​സ് നേ​ടി​യ താ​രം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ റി​ഷ​ഭ് പ​ന്തി​ന് പ​രി​ക്കി​നെ തു​ട​ര്‍​ന്ന് പ​ര​മ്പ​ര ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ച്ച രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up