Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WashingtonNews

America

ഡേ​ലൈ​റ്റ് സേ​വിം​ഗ് ടൈം ​സ്ഥി​ര​മാ​ക്കു​ന്ന സു​പ്ര​ധാ​ന ബി​ൽ യുഎ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി

വാ​ഷി​ങ്ട​ൺ: വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ക്ലോ​ക്കി​ലെ സ​മ​യം മു​ന്നോ​ട്ടും പി​ന്നോ​ട്ടും മാ​റ്റു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക്ക് വി​രാ​മ​മി​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന ബി​ൽ യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ഡേ​ലൈ​റ്റ് സേ​വിം​ഗ് ടൈം ​സ്ഥി​ര​മാ​ക്കു​ന്ന ‘Sunshine Protection Act’ എ​ന്ന ബി​ല്ലാ​ണ്, 117-നെ​തി​രെ 308 വോ​ട്ടു​ക​ൾ​ക്ക് സ​ഭ​യി​ൽ അം​ഗീ​കാ​രം നേ​ടി​യ​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ചി​ൽ ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ടും , ന​വം​ബ​റി​ൽ ഒ​രു മ​ണി​ക്കൂ​ർ പി​ന്നോ​ട്ടും ക്ലോ​ക്ക് മാ​റ്റു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യു​ള്ള ഈ ​സ​മ​യം​മാ​റ്റം അ​വ​സാ​നി​ക്കു​ക​യും, ഡേ​ലൈ​റ്റ് സേ​വിം​ഗ് ടൈം ​വ​ർ​ഷം മു​ഴു​വ​ൻ സ്ഥി​ര​മാ​യി തു​ട​രു​ക​യും ചെ​യ്യും.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​കാ​ശം ല​ഭി​ക്കു​ക, സ​മ​യം​മാ​റ്റം മൂ​ല​മു​ള്ള ആ​രോ​ഗ്യ-​ഉ​റ​ക്ക പ്ര​ശ്ന​ങ്ങ​ൾ കു​റ​യു​ക, സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. എ​ന്നാ​ൽ, ശൈ​ത്യ​കാ​ല​ത്ത് രാ​വി​ലെ​ക​ളി​ൽ കൂ​ടു​ത​ൽ നേ​രം ഇ​രു​ട്ടാ​യി​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വി​മ​ർ​ശ​ക​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ഈ ​ബി​ൽ ഇ​നി യുഎ​സ് സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​ണ് പോ​കു​ന്ന​ത്. സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​ര​വും തു​ട​ർ​ന്ന് യുഎ​സ് പ്ര​സി​ഡ​ന്‍റിന്‍റെ അ​ന്തി​മ ഒ​പ്പും കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ബി​ൽ നി​യ​മ​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​കൂ.

Latest News

Corehub Up