Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome To Ezhacheri

Kottayam

മ​​ല്ല​​ന്‍​മാര്‍​ക്ക് ഏ​​ഴാ​​ച്ചേ​​രി​​യി​​ലേ​​ക്കു സ്വാ​​ഗ​​തം

ഏ​​ഴാ​​ച്ചേ​​രി: 140 കി​​ലോ ത​​ടി തോ​​ളി​​ലേ​​റ്റാ​​ന്‍ ആ​​രൊ​​ക്കെ മ​​ല്ല​​ന്‍​മാ​​ര്‍​ക്ക് ഏ​​ഴാ​​ച്ചേ​​രി​​യി​​ലേ​​ക്ക് സ്വാ​​ഗ​​തം. ഓ​​ണ​​ക്കാ​​ല​​ത്ത് പൂ​​ക്ക​​ള​​വും ഓ​​ണ​​സ​​ദ്യ​​യും മാ​​ത്ര​​മ​​ല്ല... ഇ​​ത്ത​​വ​​ണ ഏ​​ഴാ​​ച്ചേ​​രി​​യി​​ല്‍ മ​​ല്ല​​ന്‍​മാ​​ര്‍ക്ക് ക​രു​ത്തു​കാ​ട്ടാ​നു​ള്ള ഇ​ട‌ം കൂ​ടി​യാ​ണ് ഓ​ണാ​ഘോ​ഷം. ‌

രാ​​മ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് ഗാ​​ന്ധി​​പു​​രം വാ​​ര്‍​ഡി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വൈ​​ബ് ഓ​​ണ​​ത്തി​​ലാ​​ണ് ത​​ടി​​ച്ചു​​മ​​ട് മ​​ത്സ​​ര​​വും ഇ​​ഷ്ടി​​ക പി​​ടു​​ത്ത മ​​ത്സ​​ര​​വു​​മൊ​​ക്കെ ന​​ട​​ത്തു​​ന്ന​​ത്. 27, 29, 30 തീ​​യ​​തി​​ക​​ളി​​ലാ​​യി ഏ​​ഴാ​​ച്ചേ​​രി ബാ​​ങ്ക് ജം​​ഗ്ഷ​​നി​​ലാ​​ണ് മ​​ത്സ​​രം.

ഇ​​തി​​ല്‍ ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്ന​​ത് 140 കി​​ലോ ഭാ​​ര​​മു​​ള്ള ത​​ടി തോ​​ളി​​ലേ​​റ്റി ചു​​മ​​ക്കു​​ന്ന മ​​ത്സ​​ര​​മാ​​ണ്.
മ​​ത്സ​​രാ​​ര്‍​ഥി​​യു​​ടെ തോ​​ളി​​ല്‍ 140 കി​​ലോ​​യു​​ടെ ത​​ടി എ​​ടു​​ത്തു​​വെ​​ക്കും. പി​​ന്നെ തു​​ട​​ങ്ങും ക​​രു​​ത്തി​​ന്‍റെ പ​​രീ​​ക്ഷ​​ണം. നി​​ശ്ച​​യി​​ച്ച റൗ​​ണ്ടു​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ദൂ​​രം ത​​ടി ചു​​മ​​ന്ന് മു​​ന്നേ​​റു​​ന്ന​​യാ​​ള്‍ വി​​ജ​​യി. ത​​ടി താ​​ഴെ​​വെ​​ക്കാ​​തെ എ​​ത്ര ദൂ​​രം പോ​​കാ​​നാ​​കു​​മെ​​ന്ന​​താ​​ണ് മ​​ത്സ​​ര​​ത്തി​​ലെ പ്ര​​ധാ​​ന ചോ​​ദ്യം. ത​​ടി ചു​​മ​​ക്കാ​​ന്‍ ക​​ഴി​​യു​​മോ എ​​ന്ന​​തി​​നൊ​​പ്പം കാ​​ണി​​ക​​ള്‍​ക്കും ആ​​വേ​​ശം പ​​ക​​രു​​ന്ന മ​​റ്റൊ​​രു മ​​ത്സ​​രം കൂ​​ടി​​യു​​ണ്ട് ഇ​​ഷ്ടി​​ക പി​​ടു​​ത്തം!

ര​​ണ്ട് വി​​ര​​ലു​​ക​​ള്‍​ക്കി​​ട​​യി​​ല്‍ ഇ​​ഷ്ടി​​ക ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ച്ച് നി​​ശ്ചി​​ത സ​​മ​​യം നി​​ല്‍​ക്ക​​ണം. വി​​ര​​ലു​​ക​​ളു​​ടെ ക​​രു​​ത്തും ശ​​രീ​​ര​​ത്തി​​ന്‍റെ ബാ​​ല​​ന്‍​സും ഒ​​രു​​പോ​​ലെ പ​​രീ​​ക്ഷി​​ക്കു​​ന്ന ഈ ​​മ​​ത്സ​​രം കാ​​ണി​​ക​​ള്‍​ക്കും കൗ​​തു​​ക​​മാ​​കു​​മെ​​ന്നു​​റ​​പ്പ്.പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ര്‍ എ​​ന്‍.​​ആ​​ര്‍. വി​​ഷ്ണു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വ്യ​​ത്യ​​സ്ത മ​​ത്സ​​ര​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് 8547421178, 7012728820 ഫോ​​ണ്‍ ന​​മ്പ​​രു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ട​​ണം.

Latest News

Corehub Up