Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Western Ghats

ലോക പൈതൃക പട്ടികയിൽനിന്ന് പശ്ചിമഘട്ടത്തെ ഒഴിവാക്കണം

പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ലോ​​​​​​​​ക പ്ര​​​​​​​​കൃ​​​​​​​​തി പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക പ​​​​​​​​ദ്ധ​​​​​​​​തി ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ഏ​​​​​​​​ഴാ​​​​​​​​മ​​​​​​​​ത്തെ ക​​​​​​​​ര​​​​​​​​ടു വി​​​​​​​​ജ്ഞാ​​​​​​​​പ​​​​​​​​നം ജൂ​​​​​​​​ലൈ 27ന് ​​​​​കേ​​​​​​​​ന്ദ്ര -വ​​​​​​​​നം പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം ​​​വീ​​​​​​​​ണ്ടും ഇ​​​​​​​​റ​​​​​​​​ക്കി​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. തെ​​​​​​ക്ക​​​​​​ൻ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ ക​​​​​​ന്യാ​​​​​​കു​​​​​​മാ​​​​​​രി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ആ​​​​​​രം​​​​​​ഭി​​​​​​ച്ച് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ കി​​​​​​ഴ​​​​​​ക്ക​​​​​​ൻ മ​​​​​​ല​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്, ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക, മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര, ഗോ​​​​​​വ വ​​​​​​ഴി ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ന്‍റെ മൂ​​​​​​ല​​​​​​യ്ക്ക് എ​​​​​​ത്തി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്കു​​​​​​ന്ന മ​​​​​​ല​​​​​​നി​​​​​​ര​​​​​​ക​​​​​​ളാ​​​​​​ണ് പ​​​​​​ശ്ചി​​​​​​മ​​​​​​ഘ​​​​​​ട്ടം.

ചെ​​​​​​​​റു​​​​​​​​പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ന​​​​​​​​ഗ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി അ​​​​​​ഞ്ച് കോ​​​​​​​​ടി​​​​​​​​യി​​​​​​​​ല​​​​​​​​ധി​​​​​​​​കം ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ കൃ​​​​​​​​ഷി​​​​​​​​യും വ്യാ​​​​​​​​പാ​​​​​​​​ര​​​​​​​​വും മ​​​​​​​​റ്റു തൊ​​​​​​​​ഴി​​​​​​​​ലു​​​​​​​​ക​​​​​​​​ളും ചെ​​​​​​​​യ്ത് ജീ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​ണ് പ​​​​​​ശ്ചി​​​​​​മ​​​​​​ഘ​​​​​​ട്ടം. ഇ​​​​​​​​വ​​​​​​​​രു​​​​​​​​ടെ ഭൗ​​​​​​​​തി​​​​​​​​ക ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ, വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ൾ, സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഓ​​​​​​​​ഫീ​​​​​​​​സു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ല്ലാം ഈ ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തു​​​​​​​​ണ്ട് പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട പ്ര​​​​​​​​കൃ​​​​​​​​തി പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ദ്ധ​​​​​​​​തി ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന​​​​​തോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഈ ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശം ഇ​​​​​ക്കോ​​​​​ള​​​​​​​​ജി​​​​​​​​ക്ക​​​​​​​​ൽ സെ​​​​​​​​ൻ​​​​​​​​സി​​​​​​​​റ്റീ​​​​​​​​വ് ഏ​​​​​​​​രി​​​​​​​​യ (ഇ​​​​​എ​​​​​​​​സ്എ) ​​​ആ​​​​​​​​യി മാ​​​​​​​​റു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. അ​​​​​​​​തോ​​​​​​​​ടെ കൃ​​​​​​​​ഷി ചെ​​​​​​​​യ്യാ​​​​​​​​നും ഇ​​​​​​​​ന്ന​​​​​​​​ത്തേ​​​​​​​​തു​​​​​പോ​​​​​​​​ലെ മ​​​​​​​​റ്റു തൊ​​​​​​​​ഴി​​​​​​​​ലു​​​​​ക​​​​​ൾ ചെ​​​​​​​​യ്യാ​​​​​​​​നും 20000 അ​​​​​​​​ടി​​​​​​​​യി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള നി​​​​​​​​ർ​​​​​​​​മാ​​​​​ണ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​ക്കും 50 സെ​​​​​​​​ന്‍റി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ടൗ​​​​​​​​ൺ​​​​​​​​ഷി​​​​​​​​പ്പു​​​​​​​​ക​​​​​ൾ നി​​​​​​​​ർ​​​​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ത​​​​​ട​​​​​സ​​​​​മു​​​​​ണ്ടാ​​​​​കും.

ഖ​​​​​​​​ന​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും ക​​​​​​​​ന്നു​​​​​​​​കാ​​​​​​​​ലി വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലും അ​​​​​​​​സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​കും. വ​​​​​​​​നം പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പൂ​​​​​​​​ർ​​​​​​​​ണ നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​കും. ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​തം വ​​​​​​​​ഴി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും. ഉ​​​​​​​​പ​​​​​​​​ജീ​​​​​​​​വ​​​​​​​​ന​​​​​​​​മാ​​​​​​​​ർ​​​​​ഗം നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ സ്വ​​​​​​​​മേ​​​​​​​​ധ​​​​​​​​യാ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വീ​​​​​​​​ടും സ്വ​​​​​​​​ത്തും വി​​​​​​​​ട്ടൊ​​​​​​​​ഴി​​​​​​​​ഞ്ഞ് മ​​​​​​​​റ്റ് ജീ​​​​​​​​വി​​​​​​​​ത​​​​​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ തേ​​​​​​​​ടി​​​​​​​​പ്പോ​​​​​​​​കും. പി​​​​​​​​ന്നീ​​​​​​​​ട് അ​​​​​​​​വി​​​​​​​​ട​​​​​​​​മെ​​​​​​​​ല്ലാം വ​​​​​​​​നം വ​​​​​​​​ന്യ​​​​​​​​ജീ​​​​​​​​വി കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​യി മാ​​​​​​​​റും.

കാ​​​​​​​​സ​​​​​​​​ർ​​​​​​​​ഗോ​​​​​​​​ഡ്, ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ എ​​​​​ന്നി​​​​​വ ഒ​​​​​​​​ഴി​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള 12 ജി​​​​​​​​ല്ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ 38 താ​​​​​​​​ലൂ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലും 134 വി​​​​​​​​ല്ലേ​​​​​​​​ജു​​​​​​​​ക​​​​​​​​ളി​​​​​​​​ലുമാ​​​​​​​​യി നൂ​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​ളാ​​​​​യി അ​​​​​​​​ധി​​​​​​​​വ​​​​​​​​സി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ഒ​​​​​​​​രു കോ​​​​​​​​ടി​​​​​​​​യി​​​​​​​​ല​​​​​​​​ധി​​​​​​​​കം മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രെ​​​​​​​​യാ​​​​​​​​ണ് ക്രൂ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഈ ​​​​​​​​ദുഃ​​​​​സ്ഥി​​​​​​​​തി ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​മൊ​​​​​​​​രു പ്ര​​​​​​​​ദേ​​​​​​​​ശം ലോ​​​​​​​​ക പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ​​​​​പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ​​​​​​​​ത് തെ​​​​​​​​റ്റാ​​​​​​​​യ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളും ബാ​​​​​​​​ഹ്യ​​​​​ശ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ക​​​​​​​​ടു​​​​​​​​ത്ത സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദ​​​​​​​​വും മൂ​​​​​​​​ല​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ചി​​​​​​​​ന്തി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.


കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ചെ​​​​​​​​റു​​​​​​​​കി​​​​​​​​ട ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്. ജ​​​​​​​​ന്മി​​​​​​​​ത്വം നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​നി​​​​​​​​ന്നു ഭൂ​​​​​​​​മി പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​പോ​​​​​​​​ലെ ഇ​​​​​​​​വി​​​​​​​​ടെ ക​​​​​​​​ഴി​​​​​​​​യി​​​​​​​​ല്ല. ഇ​​​​​​​​താ​​​​​​​​ണ് പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ ത​​​​​​​​ട​​​​​​​​സം.

പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​ഗ​​​ണി​​​ച്ചു

2006ലാ​​​​​​​​ണ് പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തെ ലോ​​​​​​​​ക പ്ര​​​​​​​​കൃ​​​​​​​​തി പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യ്ക്ക് ഇ​​​​​ന്ത്യ അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. ഈ ​​​​​​​​അ​​​​​​​​പേ​​​​​​​​ക്ഷ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ച്ച വി​​​​​​​​ദ​​​​​​​​ഗ്ധ സ​​​​​​​​മി​​​​​​​​തി ജ​​​​​​​​ന​​​​​​​​വാ​​​​​​​​സ​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യും ആ​​​​​​​​ദി​​​​​​​​വാ​​​​​​​​സി​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ള്ള പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​പേ​​​​​​​​ക്ഷ നി​​​​​​​​ര​​​​​​​​സി​​​​​​​​ച്ചു. വ​​​​​​​​നം-പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് പ്രാ​​​​​​​​മു​​​​​​​​ഖ്യം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന​​​വ​​​ർ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ശ്ര​​​​​​​​മം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രു​​​​​​​​ന്നു. മാ​​​​​​​​ധ​​​​​​​​വ് ഗാ​​​​​​​​ഡ്ഗി​​​​​​​​ൽ ക​​​​​മ്മി​​​​​റ്റി വ​​​​​ന്നു. ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​ 2011 ൽ ​​​ ​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു.

കേ​​​​​​​​ന്ദ്ര​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. ഇ​​​​​​​​ത്ര​​​​​​​​യും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട കാ​​​​​​​​ര്യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ ​​​തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​രേ പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ, വി​​​​​​​​ശേ​​​​​​​​ഷി​​​​​​​​ച്ച് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​മു​​​​​ണ്ടാ​​​​​യി. എ​​​​​​​​ല്ലാം അ​​​​​​​​വ​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ച് 2012ൽ ​​​​​യു​​​​​​​​നെ​​​​​​​​സ്കോ പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തെ ലോ​​​​​​​​ക പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ​​​​​പ്പെടു​​​​​​​​ത്തി. ജ​​​​​​​​യ​​​​​​​​റാം ര​​​​​​​​മേ​​​​​​​​ശ് ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നാ​​​​​​​​യ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​​​​ലെ അ​​​​​​​​ശോ​​​​​​​​ക ട്ര​​​​​​​​സ്റ്റി​​​​​​​​ന്‍റെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്, യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യു​​​​​​​​ടെ കീ​​​​​​​​ഴി​​​​​​​​ലു​​​​​​​​ള്ള ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ഫോ​​​​​​​​ർ ക​​​​​​​​ൺ​​​​​​​​സ​​​​​​​​ർ​​​​​​​​വേ​​​​​​​​ഷ​​​​​​​​ൻ ഓ​​​​​​​​ഫ് നേ​​​​​​​​ച്ച​​​​​​​​ർ (ഐ​​​​​​​​യു​​​​​​​​സി​​​​​​​​എ​​​​​​​​ൻ) ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും മു​​​​​​​​മ്പ് പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി - വ​​​​​​​​നം സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി നി​​​​​​​​ർ​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും ഇ​​​​​​​​തി​​​​​​​​ന്‍റെ ഏ​​​​​​​​കോ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി പ്ര​​​​​​​​ത്യേ​​​​​​​​ക സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ന്നും സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​റ​​​​​പ്പ് ന​​​​​ല്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​താ​​​​​ണ് യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യെ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. ത​​​​​​​​ന്‍റെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ഇ​​​​​​​​തി​​​​​​​​നു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​യി എ​​​​​​​​ന്ന് മാ​​​​​​​​ധ​​​​​​​​വ് ഗാ​​​​​​​​ഡ്ഗി​​​​​​​​ൽ പി​​​​​​​​ന്നീ​​​​​​​​ട് പ​​​​​​​​റ​​​​​​​​യു​​​​​​​​ക​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ വ​​​​​​​​ന​​​​​​​​ത്തെ​​​​​ക്കാ​​​​​​​​ൾ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ പ്ര​​​​​​​​ദേ​​​​​​​​ശം 13108 ച​​​​​​​​തു​​​​​​​​ര​​​​​​​​ശ്ര കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ ഇ​​​​​എ​​​​​​​​സ്എ എ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു മാ​​​​​​​​ധ​​​​​​​​വ് ഗാ​​​​​​​​ഡ്ഗി​​​​​ലി​​​​​ന്‍റെ ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ൽ. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രാ​​​​​​​​യി വീ​​​​​​​​ണ്ടും പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധം വ​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ൾ ഡോ. ​​​​​ക​​​​​​​​സ്തൂ​​​​​​​​രി​​​​​​​​രം​​​​​ഗ​​​​​നെ നി​​​​​​​​യ​​​​​​​​മി​​​​​​​​ച്ചു. അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​വും ഈ ​​​​​​​​റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് ഉ​​​​​​​​മ്മ​​​​​​​​ൻ വി. ​​​​​​​​ഉ​​​​​​​​മ്മ​​​​​​​​ൻ ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നാ​​​​​​​​യി മൂ​​​​​​​​ന്ന​​​​​​​​ഗ ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​യെ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മി​​​​​​​​ച്ചു.​​​ ഈ ​​​​​ക​​​​​​​​മ്മി​​​​​​​​റ്റി ഏ​​​​​​​​രി​​​​​​​​യ​​​​​​​​യും വി​​​​​​​​ല്ലേ​​​​​​​​ജു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ള​​​​​​​​വും കു​​​​​​​​റ​​​​​​​​ച്ച് 124 വി​​​​​​​​ല്ലേ​​​​​​​​ജു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 9993.7 ച.​​​​​​​​കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി ദു​​​​​​​​ർ​​​​​​​​ബ​​​​​​​​ല മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യാ​​​​​​​​യി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് 2014 മാ​​​​​​​​ർ​​​​​​​​ച്ച് മാ​​​​​​​​സം പ​​​​​​​​ത്തി​​​​​​​​ന് കേ​​​​​​​​ന്ദ്ര വ​​​​​​​​നം - പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യം അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച്, ഇ​​​​​എ​​​​​​​​സ്എ ​​​ക​​​​​​​​ര​​​​​​​​ട് വി​​​​​​​​ജ്ഞാ​​​​​​​​പ​​​​​​​​ന​​​​​​​​മി​​​​​​​​റ​​​​​​​​ക്കി.

എ​​​​​​​​ൽ​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ 2018ൽ 8656 ​​​​​​​​ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​റും, ഇഎ​​​​​​​​സ്എ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യി​​​​​​​​ച്ചു ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​തും കേ​​​​​​​​ന്ദ്രം അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ വീ​​​​​​​​ണ്ടും വി​​​​​​​​ശ​​​​​​​​ദ​​​​​​​​മാ​​​​​​​​യ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം 8690 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ ഇ​​​എ​​​​​​​​സ്എ​​​​​​​​യാ​​​​​​​​യി ക​​​​​​​​ണ്ടെ​​​​​​​​ത്തി 2024 വീ​​​​​​​​ണ്ടും കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ന് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ങ്കി​​​​​​​​ലും കേ​​​​​​​​ന്ദ്രം ഇ​​​​​​​​തു​​​ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ല്ല.

പു​​​​​​​​തി​​​​​​​​യ ചി​​​​​​​​ന്ത വേ​​​​​​​​ണം

ക​​​​​​​​സ്തൂ​​​​​​​​രി​​​​​​​​രം​​​​​​​​ഗ​​​​​​​​ൻ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് 100 ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ ഒ​​​​​​​​രു ച​​​​​​​​തു​​​​​​​​ര​​​​​​​​ശ്ര കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ ഉ​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലോ 20 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം വ​​​​​​​​ന​​​​​​​​വി​​​​​​​​സ്തൃ​​​​​​​​തി ഇ​​​ല്ലെ​​​ങ്കി​​​ലോ ഈ ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ ഇ​​​​​​​​എ​​​​​​​​സ്എ​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ്. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​തു ര​​​​​​​​ണ്ടു​​​മി​​​​​​​​ല്ല​​​​​​​​യെ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് വ​​​​​​​​സ്തു​​​​​​​​ത. ഒ​​​​​​​​രു പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മോ ഒ​​​​​​​​രു സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​മോ ലോ​​​​​​​​ക​​​പൈ​​​​​​​​തൃ​​​​​​​​ക​​​​​​​​മാ​​​​​​​യി മാ​​​റു​​​മ്പോ​​​ൾ അ​​​​​​​​തു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട ജീ​​​​​​​​വി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രു​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​ജീ​​​​​​​​വ​​​​​​​​ന​​​​​​​​മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​ത്തെ​​​​​​​​യോ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ​​​​​​​​യോ പ്ര​​​​​​​​തി​​​​​​​​കൂ​​​​​​​​ല​​​​​​​​മാ​​​​​​​​യി ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ങ്കി​​​​​​​​ൽ അ​​​​​​​​ത്ത​​​​​​​​രം പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ് യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​ള്ള​​​ത്. പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ൾ ഒ​​​​​​​​ന്നു​​​മി​​​​​​​​ല്ല എ​​​​​​​​ന്നു ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തി​​​​​​​​നു​​​ശേ​​​​​​​​ഷം മാ​​​​​​​​ത്ര​​​​​​​​മാ​​​ണ് ഒ​​​​​​​​രു പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ​​​​​​​​യോ നി​​​​​​​​ർ​​​​​​​​മി​​​​​​​​തി​​​​​​​​യെ​​​​​​​​യോ ലോ​​​​​​​​ക പൈ​​​​​​​​തൃ​​​​​​​​ക​​​​​​​​മാ​​​​​​​​യി യു​​​​​​​​നെ​​​​​​​​സ്കോ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ത് ന​​​​​​​​മ്മ​​​​​​​​ളെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഏ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തും ഈ ​​​​​​​​പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്നു വെ​​​​​​​​ളി​​​​​​​​യി​​​​​​​​ൽ ക​​​​​​​​ട​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ല്ല മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​വും ആ​​​​​​​​ണ്.

ഒ​​​​​​​​മാ​​​​​​​​നി​​​ൽ ലോ​​​​​​​​ക പൈ​​​​​​​​തൃ​​​​​​​​ക പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ൽ​​​ പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ പ്ര​​​​​​​​ദേ​​​​​​​​ശ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​രു​​​ന്നു. എ​​​​​​​​ണ്ണസാ​​​​​​​​ന്നി​​​​​​​​ധ്യം ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഒ​​​​​​​​മാ​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്ര​​​​​​​​കാ​​​​​​​​ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. പ്ര​​​ദേ​​​ശം എ​​​​​​​​ണ്ണ ഖ​​​​​​​​ന​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് വി​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. എ​​​ങ്കി​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​മ​​​ല്ല. രാ​​​ജ്യാ​​​ന്ത​​​ര ക​​​രാ​​​റു​​​ക​​​ൾ ത​​​ട​​​സ​​​മാ​​​കും.
പൈ​​​​​​​​തൃ​​​​​​​​കപ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചാ​​​​​​​​ൽ അ​​​ത് ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റേ​​​താ​​​​​​​​ണ്. അ​​​​​​​​തി​​​​​​​​ന്‍റെ ലോ​​​​​​​​ക്ക​​​​​​​​ൽ ക​​​​​​​​സ്റ്റോ​​​​​​​​ഡി​​​​​​​​യ​​​​​​​​ൻ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി രാ​​​​​​​​ജ്യം മാ​​​​​​​​റും. പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ഘ​​​​​​​​ട്ടം ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ മാ​​​​​​​​ത്രം പൈ​​​​​​​​തൃ​​​​​​​​ക​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​ത് ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ന് പ​​​​​​​​ങ്കു​​​​​​​​വ​​​യ്​​​​​​​​ക്ക​​​രു​​​ത്.

സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ മ​​​​​​​​ന​​​​​​​​സ് തു​​​​​​​​റ​​​​​​​​ന്ന് ഒ​​​​​​​​രു പു​​​​​​​​തി​​​​​​​​യ സ​​​​​​​​മീ​​​​​​​​പ​​​​​​​​നം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക​​​​​​​​ണം. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ പ്ര​​​​​​​​ശ്നം യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യെ​​​​​ നേ​​​​​​​​രി​​​​​​​​ട്ടു ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്ക​​​ണം. എ​​​ന്നി​​​ട്ട് വേ​​​​​​​​ൾ​​​​​​​​ഡ് ഹെ​​​​​​​​റി​​​​​​​​റ്റേ​​​​​​​​ജ് സ​​​​​​​​മി​​​​​​​​തി വ​​​​​​​​ഴി ഈ ​​​​​​​​ആ​​​​​​​​വ​​​​​​​​ശ്യം യു​​​​​​​​നെ​​​​​​​​സ്കോ​​​​​​​​യു​​​​​​​​ടെ മു​​​​​​​​മ്പി​​​​​​​​ൽ നേ​​​​​​​​രി​​​​​​​​ട്ട് എ​​​​​​​​ത്തി​​​​​​​​ക്കു​​​ക​​​യും വേ​​​ണം. ​​​​​കൂ​​​ടാ​​​തെ ഈ ​​​കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ കേ​​​​​​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ ബോ​​​​​​​​ധ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി അ​​​തു​​​വ​​​ഴി​​​യും സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം.

(അ​​​​​​​​ഖി​​​​​​​​ലേ​​​​​​​​ന്ത്യ കി​​​​​​​​സാ​​​​​​​​ൻ സ​​​​​​​​ഭ സം​​​​​​​​സ്ഥാ​​​​​​​​നവൈ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​ന്‍റും ദേ​​​​​​​​ശീ​​​​​​​​യ സ​​​​​​​​മി​​​തി
അം​​​​​​​​ഗ​​​വു​​​മാ​​​ണ് ലേ​​​ഖ​​​ക​​​ൻ.)

Latest News

Corehub Up