Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : White House Media Ban

"നി​ങ്ങ​ൾ ഇ​വി​ടെ വ​ര​രു​താ​യി​രു​ന്നു": യു​എ​ന്നി​ൽ സി​എ​ൻ​എ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ ത​ട്ടി​ക്ക​യ​റി ട്രം​പ്

ന്യൂ​യോ​ർ​ക്ക്: യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​സം​ഗി​ക്കാ​നെ​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലാ​യ സി​എ​ൻ​എ​ന്നും ത​മ്മി​ൽ വീ​ണ്ടും രൂ​ക്ഷ​മാ​യ വാ​ക്പോ​ര്. യു​എ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച സി​എ​ൻ​എ​ൻ ചീ​ഫ് കേ​റ്റ്‌​ല​ൻ കോ​ളി​ൻ​സി​നോ​ടാ​ണ് "നി​ങ്ങ​ൾ എ​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​വി​ടെ വ​രേ​ണ്ട​തി​ല്ലാ​യി​രു​ന്നു" എ​ന്ന് ട്രം​പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്. 

സി​എ​ൻ​എ​ൻ, എം​എ​സ് നൗ, ​പൊ​ളി​റ്റി​ക്കോ എ​ന്നീ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളെ വൈ​റ്റ് ഹൗ​സ് വ​ള​പ്പി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും വാ​ർ​ത്താ ക​വ​റേ​ജി​ൽ നി​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം വി​ല​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഈ ​സം​ഭ​വം. വൈ​റ്റ് ഹൗ​സ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ അം​ഗീ​കാ​രം ഉ​ള്ള​തി​നാ​ലാ​ണ് സി​എ​ൻ​എ​ൻ പ്ര​തി​നി​ധി​ക​ൾ യു​എ​ൻ ആ​സ്ഥാ​ന​ത്ത് എ​ത്തി വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.  സി​എ​ൻ​എ​ൻ ത​ന്നെ ക​വ​ർ ചെ​യ്യി​ല്ല എ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ട്രം​പ് ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ അ​ത്ത​രം യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും, ഭ​ര​ണ​കൂ​ട​ത്തെ തു​ട​ർ​ന്നും വാ​ർ​ത്ത​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്നും കേ​റ്റ്‌​ല​ൻ കോ​ളി​ൻ​സ് വ്യ​ക്ത​മാ​ക്കി.

"വ്യാ​ജ വാ​ർ​ത്ത​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ട്" എ​ന്ന് മാ​ധ്യ​മ വി​ല​ക്കി​നെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ട് ട്രം​പ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. മാ​ധ്യ​മ​വി​ല​ക്ക് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​എ​ൻ​എ​ൻ, എം​എ​സ് നൗ, ​പൊ​ളി​റ്റി​ക്കോ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി ബു​ധ​നാ​ഴ്ച വാ​ദം കേ​ൾ​ക്കും.




Latest News

Corehub Up