Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Journalist

മാ​ർ​ച്ചി​നി​ടെ അ​തി​ക്ര​മ​മു​ണ്ടാ​യി; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ​രാ​തി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ അ​തി​ക്ര​മ​മു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റി​ച്ചാ പ​രാ​ശ​ർ ഡ​ൽ​ഹി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ന്നെ ത​ള്ളി​മാ​റ്റി​യെ​ന്നും സം​ഭ​വ​ത്തി​നു​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും റി​ച്ചാ പ​രാ​ശ​ർ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. താ​ൻ മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നും അ​തി​നാ​ൽ വി​ഷ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീംകോ​ട​തി​ക്ക് പു​റ​ത്തു​വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ആ​രോ​പ​ണം. 

രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നാ​യി മൈ​ക്ക് നീ​ട്ടി​യ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്‍റെ തോ​ളി​ൽ പി​ടി​ച്ച് വ​ലി​ച്ചു​വെ​ന്നും പി​ന്നാ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ള്ളി​മാ​റ്റി​യെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ള്ള​ലി​നി​ടെ കോ​ണി​പ്പ​ടി​യി​ൽ​നി​ന്ന് താ​ഴേ​ക്ക് വീ​ണ ത​ന്‍റെ ഫോ​ൺ ത​ക​ർ​ന്ന​താ​യും റി​ച്ചാ പ​രാ​ശ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം.

Latest News

Corehub Up