Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Womandies

മുംബൈയിൽ ഉറിയടി ആഘോഷത്തിനിടെ ദുരന്തം; യുവതി മരിച്ചു, 42 പേർക്കു പരിക്ക്

പൂ​​ന: ശ്രീ​​​കൃ​​​ഷ്ണ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​റി​​​യ​​​ടിക്കി​​​ടെ സ്പീ​​​ക്ക​​​റു​​​ക​​​ൾ താ​​​ങ്ങി​​​യി​​​രു​​​ന്ന ഇ​​​രു​​​ന്പു ക​​​മാ​​​നം മ​​​റി​​​ഞ്ഞു​​​വീ​​​ണ് അ​​​തി​​​നി​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട് യു​​​വ​​​തി മ​​​രി​​​ച്ചു.

ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ മും​​​ബൈ​​​യി​​​ൽ 32 ഗോ​​​വി​​​ന്ദ​​​ക​​​ൾ​​​ക്കും താ​​​നെ​​​യി​​​ൽ 10 പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. പൂനയി​​​ലെ പിം​​​പ്രി-​​​ചി​​​ഞ്ച്‌​​​വാ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ഓ​​​ൾ​​​ഡ് സാം​​​ഘ്‌​​​വി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സ​​​ൽ​​​മ സ​​​ലാ​​​വു​​​ദ്ദീ​​​ൻ പ​​​ഠാ​​​ൻ ആ​​​ണ് മ​​​രി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ദ​​​ഹി ഹ​​​ണ്ഡി പ​​​രി​​​പാ​​​ടി​​​ക്കാ​​​യി ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​ക​​​ളു​​​ടെ നി​​​ര താ​​​ങ്ങി​​​നി​​​ർ​​​ത്താ​​​ൻ സ്ഥാ​​​പി​​​ച്ച താ​​ത്​​​കാ​​​ലി​​​ക ഇ​​​രു​​​മ്പുച​​​ട്ട​​​ക്കൂ​​​ട് ത​​​ക​​​ർ​​​ന്നു​​​വീ​​​ണാ​​​ണ് അ​​​പ​​​ക​​​ടം. വി​​​ഘ്ന​​​ഹ​​​ർ​​​ത്ത മ​​​ണ്ഡ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​രു​​​ന്പു​​​കൊ​​​ണ്ടു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് അ​​​ഴി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ഭാ​​​ര​​​മേ​​​റി​​​യ ഭാ​​​ഗം സ​​​ൽ​​​മ​​​യു​​​ടെ ദേ​​​ഹ​​​ത്തു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി ത​​​ല​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സ​​​ൽ​​​മ​​​യു​​​ടെ മ​​​ക​​​ൻ സം​​​ഘാ​​​ട​​​ക മ​​​ണ്ഡ​​​ലി​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യി​​​രു​​​ന്നു. സം​​​ഘാ​​​ട​​​ക​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ കു​​​ടും​​​ബം വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യും സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു പൊ​​​ലിസി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നാ​​​ണ് പൊലിസ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​രു​​​മ്പു​​ക​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ പൊ​​​ലിസ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

ഡി​​​ജെ പോ​​​ലു​​​ള്ള ശ​​​ബ്ദ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ച്ചൊ​​​ല്ലി പൂ​​​ന​​​യി​​​ൽ ചൂ​​​ടു​​​പി​​​ടി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം.

മും​​​ബൈ​​​യി​​​ൽ ഉ​​​റി​​​യ​​​ടി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ മ​​​നു​​​ഷ്യ​​​പി​​​ര​​​മി​​​ഡ് ത​​​ക​​​ർ​​​ന്ന് 32 ഗോ​​​വി​​​ന്ദ​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വെ​​​ണ്ണ നി​​​റ​​​ച്ച മ​​​ൺ​​​കു​​​ട​​​ങ്ങ​​​ൾ ഉ​​​യ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​ത്തൂ​​​ക്കി, ഗോ​​​വി​​​ന്ദ​​​ക​​​ൾ പ​​​ല ത​​​ട്ടു​​​ക​​​ളു​​​ള്ള മ​​​നു​​​ഷ്യ​​​പി​​​ര​​​മി​​​ഡ് തീ​​​ർ​​​ത്ത് അ​​​വ പൊ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ് ദ​​​ഹി ഹ​​​ണ്ടി​​​യു​​​ടെ (ഉ​​​റി​​​യ​​​ടി) പ്ര​​​ധാ​​​ന ഭാ​​​ഗം. ശ്രീ​​​കൃ​​​ഷ്ണ​​​ന്‍റെ ജ​​​ന​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ജ​​​ന്മാ​​​ഷ്ട​​​മി ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​തു സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​വ​​​രു​​​ന്ന്. വ​​​ൻ സ​​​മ്മാ​​​ന​​​ത്തു​​​ക​, സി​​​നി​​​മാതാ​​​ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം, വി​​​നോ​​​ദ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​കും.

Latest News

Corehub Up