Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Coconut

Kottayam

ലോക നാ​ളി​കേ​ര ​ദി​നാ​ച​ര​ണം നടത്തി

ക​ല്ല​റ: ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ലോ​ക നാ​ളി​കേ​ര ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ല്ല​റ കൃ​ഷി ഓ​ഫീ​സ​ര്‍ ര​ശ്മി എ​സ്. നാ​യ​ര്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഹ​ണി തോ​മ​സി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഹൈ​ബ്രി​ഡ് ഇ​നം തെ​ങ്ങി​ന്‍ തൈ​ക​ള്‍ സ​മ്മാ​നി​ച്ചു. തെ​ങ്ങി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ചി​ര​ട്ട കൊ​ണ്ടു​ള്ള അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍, തെ​ങ്ങോ​ല കൊ​ണ്ടു​ള്ള ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍, തേ​ങ്ങ​യി​ല്‍ നി​ന്നു​ള്ള വി​വി​ധ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പെ​ടു​ത്തി. വെ​ള്ള​ക്ക മു​ത​ല്‍ തു​ഞ്ചാ​ണി വ​രെ തെ​ങ്ങി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളും അ​വ​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വാ​ര്‍​ഡ് മെംബർ എം.​സി. രാ​ജു, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ങ്ങി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​പ​യോ​ഗ​ങ്ങ​ളും പ്രാ​ധാ​ന്യ​വും കു​ട്ടി​ക​ള്‍​ക്ക് മ​ന​സിലാ​ക്കാ​ന്‍ പ​രി​പാ​ടി സ​ഹാ​യി​ച്ചു.

Latest News

Corehub Up