പുല്ലാട്: പുലരികാട് സെന്റ് മാര്‍ക്സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യുവജന വാരാഘോഷം നടന്നു. വാരാഘോഷം മാര്‍ത്തോമ്മാ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ. ബൈജു തോമസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. പോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുല്ലാട് റാഫ മെഡിക്കല്‍സിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടന്നു. മെഡിക്കല്‍ ക്യാമ്പ് കോയിപ്രം ഗ്രാമപഞ്ചായത്ത് മെംബര്‍ ഷിബു കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു.