കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറാനിരിക്കെയാണ് നടപടി. അതേസമയം ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ശനിയാഴ്ച മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.