Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused List

രാ​ഹു​ൽ മു​ങ്ങി​യ​ത് ബം​ഗ​ളൂ​രു​വി​ലേ​ക്ക്; പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ര​ക്ഷ​പ്പെ​ടാ​ൻ സാ​ഹി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും ഡ്രൈ​വ​റെ​യും പ്ര​തി ചേ​ർ​ത്തു. ഫ​സ​ൽ, ആ​ൽ​വി​ൻ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​നെ ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ സ​ഹാ​യി​ച്ചെ​ന്നും ബം​ഗ​ളൂ​രു​വി​ൽ രാ​ഹു​ലി​നെ എ​ത്തി​ച്ച​ത് ഇ​വ​രൊ​ന്നി​ച്ചാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച അ​മേ​യ്സ് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം കേ​സി​ൽ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും എ​സ്ഐ​ടി ഇ​വ​രെ വി​ട്ട​യ​ച്ചു.

വ്യാ​ഴാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഫ​സ​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up