Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Achieved Great

Thrissur

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു ദീ​പി​ക​യു​ടെ ആ​ദ​രം

ഗു​രു​വാ​യൂ​ർ: ദീ​പി​ക​യു​ടെ "ആ​ദ​രം 2026' ഗു​രു​വാ​യൂ​ർ മേ​ഖ​ലാ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി. ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജി​ൽ ന​ട​ന്ന ആ​ദ​ര​സ​ദ​സ് ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​കെ. ജ്യോ​തി​രാ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 140 വ​ർ​ഷം പാ​ര​മ്പ​ര്യ​മു​ള്ള ദീ​പി​ക​യു​ടെ ആ​ദ​ര​സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തു ഭാ​ഗ്യ​മാ​യി ക​രു​തു​ന്ന​താ​യി ജ്യോ​തി​രാ​ജ് പ​റ​ഞ്ഞു.

ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജെ​ന്നി തെ​രേ​സ് അ​ധ്യ​ക്ഷ​യാ​യി. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത​യാ​ത്ര​യി​ൽ കു​ടും​ബ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും സ​മ​ർ​പ്പ​ണം ഉ​ണ്ടാ​വ​ണ​മെ​ന്നു സി​സ്റ്റ​ർ ഡോ. ​ജെ​ന്നി തെ​രേ​സ് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ജി​ത്ത് ത​ച്ചോ​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ ദി​ലീ​പ് രാ​ധാ​കൃ​ഷ്ണ​ൻ, എ​ൽ​എ​ഫ് കോ​ള​ജ് അ​ധ്യാ​പി​ക ഹി​ത പോ​ൾ​സ​ൺ എ​ന്നി​വ​ർ തു​ട​ർ​വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. എ​ൽ​എ​ഫ് കോ​ള​ജ് ഇ​ക്വാ​ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി​ത്താ​ര കെ. ​ഉ​റു​മ്പി​ൽ, ഒ​ക്ട​ൽ ഫി​നാ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി ക്രി​സ് ഹാ​രി​സ് ചെ​റു​വ​ത്തൂ​ർ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ വി.​എ​സ്. യേ​ശു​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

പ്ല​സ് ടു​വി​ൽ 60 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ പെ​ൺ​കു​ട്ടി​ക​ളെ എ​ൽ​എ​ഫ് കോ​ള​ജ് ആ​ദ​രി​ച്ചു.​ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​എ​ൽ. ഡേ​വി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up