Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquitted

Thiruvananthapuram

പോ​ക്സോ​ കേ​സ് പ്ര​തി​യെ വെ​റു​തെ​വി​ട്ടു

നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​ത​വ​ണ പി​ഡീ​പ്പി​ച്ച കേ​സി​ലെ പ്ര​തി പാ​ങ്ങോ​ട് പ​ഴ​വി​ള ഊ​റാ​ങ്കു​ഴി നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ അ​ൻ​സ​ർ മ​ൻ​സി​ലി​ൽ അ​ൻ​സ​ർ എ​ന്ന ഷി​നാ​ദ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ട് നെ​ടു​മ​ങ്ങാ​ട് പ്ര​ത്യേ​ക അ​തി​വേ​ഗ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി (പോ​ക് സോ) ജ​ഡ്ജ് എ.​ബി. അ​നൂ​പ് വെ​റു​തെ​വി​ട്ടു.​പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് 20 സാ​ക്ഷി​ക​ളെ​യും 20 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ. എ​സ്.​കെ. ര​ഞ്ജു ഭാ​സ്ക​ർ ഹാ​ജ​രാ​യി.

National

വ്യാ​ജ ആ​രോ​പ​ണ​ത്തി​ൽ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും; എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ന്യാ​സി​നി​ക്കു നീ​തി

റാ​ഞ്ചി: കു​ട്ടി​ക​ളെ കൈ​മാ​റ്റം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി​ക​ൾ​ക്കെ​തി​രേ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റ​ങ്ങ​ള്‍ വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞു. 2018 ജൂ​ലൈ​യി​ൽ ശി​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യി​ലെ സി​സ്റ്റ​ർ കോ​ൺ​സി​ലി​യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യാ​ണ് എ​ട്ടു വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ട് റാ​ഞ്ചി​യി​ലെ സി​വി​ൽ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

സി​സ്റ്റ​ർ കോ​ൺ​സി​ലി​യ ഉ​ൾ​പ്പെ​ടെ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​ന​ട​പ​ടി. മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി റാ​ഞ്ചി​യി​ൽ ന​ട​ത്തി​യി​രു​ന്ന നി​ർ​മ​ൽ ഹൃ​ദ​യ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 14 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ 50,000 രൂ​പ​യ്ക്കു വി​റ്റു​വെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സി​സ്റ്റ​ർ കോ​ൺ​സി​ലി​യ​യ്ക്കും സ്ഥാ​പന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

ഇ​തി​നു​പു​റ​മെ 2018 ആ​ദ്യം മു​ത​ൽ മൂ​ന്നു കു​ട്ടി​ക​ളെ​ക്കൂ​ടി വി​റ്റു​വെ​ന്ന ആ​രോ​പ​ണ​വും ഇ​വ​ർ​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കും മ​നു​ഷ്യ​ക്ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ അ​വി​വാ​ഹി​ത​രാ​യ ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​ഭ​യം ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് നി​ർ​മ​ൽ ഹൃ​ദ​യ്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​സ്റ്റ​ർ കോ​ൺ​സി​ലി​യ 14 മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു.

ക​ടു​ത്ത പ്ര​മേ​ഹ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നി​ട്ടും സി​സ്റ്റ​ർ​ക്ക് ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ജാ​ർ​ഖ​ണ്ഡി​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​നേ​രേ വ​ലി​യ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​വും അ​ന്വേ​ഷ​ണ കോ​ലാ​ഹ​ല​ങ്ങ​ളു​മാ​ണ് അ​ധി​കാ​രി​ക​ൾ അ​ഴി​ച്ചു​വി​ട്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​വ​രെ പോ​ലീ​സ് ശി​പാ​ർ​ശ ചെ​യ്തു. 24 ശി​ശു​ക്ക​ളെ സം​ര​ക്ഷി​ച്ചി​രു​ന്ന ഹി​നൂ​വി​ലെ മ​റ്റൊ​രു സ്ഥാ​പ​നം അ​ധി​കാ​രി​ക​ൾ അ​ട​ച്ചു​പൂ​ട്ടി.

കൂ​ടാ​തെ വി​ദേ​ശ സം​ഭാ​വ​ന​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​വും സ​ന്യാ​സി​നീ​സ​മൂ​ഹം നേ​രി​ടേ​ണ്ടി​വ​ന്നു. ജാ​ർ​ഖ​ണ്ഡി​ൽ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 12 സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ നേ​രി​ട്ടെ​ങ്കി​ലും എ​ട്ടു വ​ർ​ഷ​ത്തി​നി​പ്പു​റം സ​ത്യം മ​റ​നീ​ക്കി പു​റ​ത്തു വ​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ത്തോ​ലി​ക്കാ​സ​ഭ​യും മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നീ​സ​മൂ​ഹ​വും.

സ​ത്യം എ​പ്പോ​ഴും ജ​യി​ക്കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​ധി​യെ​ന്നും വ​ർ​ഷ​ങ്ങ​ളോ​ളം ക​ള്ള​ക്കേ​സി​ന്‍റെ പേ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ട്ട സി​സ്റ്റ​ർ കോ​ൺ​സി​ലി​യ​യു​ടെ നി​ര​പ​രാ​ധി​ത്വം ഒ​ടു​വി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നീ​സ​മൂ​ഹം പ്ര​തി​ക​രി​ച്ചു. സ​ത്യ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും വി​ജ​യ​മെ​ന്നാ​ണ് ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഡാ​ൽ​ട്ട​ൻ​ഗ​ഞ്ച് ബി​ഷ​പു​മാ​യ തി​യോ​ഡോ​ർ മ​സ്ക​രേ​നാ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ച​പ്പോ​ൾ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ മി​ക്ക ഭ​വ​ന​ങ്ങ​ളും ഇ​തി​ന്‍റെ ആ​ഘാ​തം നേ​രി​ട്ടു. എ​ങ്കി​ലും ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും പാ​വ​പ്പെ​ട്ട​വ​രും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ത​ങ്ങ​ളു​ടെ സേ​വ​നം സി​സ്റ്റ​ർ​മാ​ർ ത​ട​സ​മി​ല്ലാ​തെ തു​ട​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഹ​ർ​ത്താ​ലി​ൽ ബൈ​ക്ക് ത​ക​ർ​ത്ത കേ​സ്: ഡീ​ൻ കു​ര്യാ​ക്കോ​സിനെ വെ​റു​തേ​ വി​ട്ടു

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത് ലാ​​​ലും കൃ​​​പേ​​​ഷും കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പെ​​​രി​​​യ ബ​​​സാ​​​റി​​​ലെ എ​​​കെ​​​ജി ഭ​​​വ​​​നു സ​​​മീ​​​പം നി​​​ർ​​​ത്തി​​​യി​​​ട്ട ബൈ​​​ക്ക് ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന കേ​​​സി​​​ൽ അ​​​ന്ന് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി അ​​​ട​​​ക്കം പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ഒ​​​മ്പ​​​തു​ പേ​​​രെ​​​യും വെ​​​റു​​​തേ​​​വി​​​ട്ടു.

യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ കി​​​ര​​​ൺ, ര​​​ഞ്ജി​​​ത്, അ​​​നീ​​​ഷ്, സു​​​കു​​​മാ​​​ര​​​ൻ, വി​​​നോ​​​ദ് കു​​​മാ​​​ർ, അ​​​ശോ​​​ക​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​ൻ, ക​​​ൺ​​​വീ​​​ന​​​ർ എ. ​​​ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​ർ എന്നിവരെയും വെറുതേ വിട്ടു.

National

മേധാ പട്കർ കുറ്റവിമുക്ത

ന്യൂ​​​ഡ​​​ൽ​​​ഹി: ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള ക്രി​​​മി​​​ന​​​ൽ മാ​​​ന​​​ന​​​ഷ്‌​​​ട​​​ക്കേ​​​സി​​​ൽ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക മേ​​​ധാ പ​​​ട്ക​​​റെ ഡ​​​ൽ​​​ഹി കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി.

2006 ഏ​​​പ്രി​​​ലി​​​ൽ ഒ​​​രു ദേ​​​ശീ​​​യ ചാ​​​ന​​​ലി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കി​​​ട​​​യി​​​ൽ അ​​​ന്ന​​​ത്തെ നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ലി​​​ബ​​​ർ​​​ട്ടീ​​​സ് (എ​​​ൻ​​​സി​​​സി​​​എ​​​ൽ) പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​പ്പോ​​​ൾ ഡ​​​ൽ​​​ഹി ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ വി.​​​കെ. സ​​​ക്സേ​​​ന​​​യ്ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം.

District News

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി ത​ള്ളി; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​റു​തേവി​ട്ടു

മു​ക്കം: കൊ​ടി​യ​ത്തൂ​രി​ൽ 2017 ജൂ​ലൈ 15ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി പ്ര​സി​ഡ​ന്‍റി​ന്‍റെ കൈ​യും കാ​ലും വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​ടി.​സി. അ​ബ്ദു​ള്ള ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട​തി വെ​റു​തേവി​ട്ടു.

മു​ക്കം പോ​ലീ​സ് റജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​ടി. മ​ൻ​സൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സൂ​ഫി​യാ​ൻ, ബ​ഷീ​ർ പു​തി​യോ​ട്ടി​ൽ, ക​രീം പ​ഴ​ങ്ക​ൽ, റ​ഹ്മ​ത്തു​ള്ള പ​ര​വ​രി​യി​ൽ, അ​ബു വ​ള​പ്പി​ൽ തോ​ട്ടു​മു​ക്കം എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് താ​മ​ര​ശേ​രി മ​ജി​സ്ട്രേ​റ്റ് ടി.​ടി. ഷ​ഹ​ബാ​നു മു​ത്തു വെ​റു​തേവി​ട്ട​ത്.

സി.​ടി.​സി. അ​ബ്ദു​ള്ള​യെ​യും മെംബ​റാ​യി​രു​ന്ന കെ.​പി. ച​ന്ദ്ര​നെ​യും അ​സി. എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ളെ​യും കോ​ട​തി വി​സ്ത​രി​ച്ചു. അ​ഞ്ച് വ​ർ​ഷം നീ​ണ്ട വി​ചാ​ര​ാന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ വെ​റു​തേവി​ട്ട​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ക​ണ്ടാ​ണ് കോ​ട​തി ന‌ടപടി. പ്ര​തി​ക​ൾ​ക്കു വേ​ണ്ടി അ​ഡ്വ. സി.​ടി. അ​ഹ​മ്മ​ദ്ക്കു​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Kerala

ചെങ്ങന്നൂർ വിശാൽ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.

കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.

അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

National

തെ​ളി​വു​ക​ളു​ടെ അ​ഭാ​വം; മും​ബൈ ക​ലാ​പ കേ​സി​ലെ കു​റ്റാ​രോ​പി​ത​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

മും​ബൈ: 1993ലെ ​മും​ബൈ ക​ലാ​പ കേ​സി​ലെ കു​റ്റാ​രോ​പി​ത​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി 53കാ​ര​നെ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്.

1992 ഡി​സം​ബ​ർ ആ​റി​ന് അ​യോ​ധ്യ​യി​ൽ ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ചു​മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മും​ബൈ​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

സം​ഭ​വം ക​ഴി​ഞ്ഞ് 33 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​സി​ഫ് അ​ലി ഷെ​യ്ഖ് എ​ന്ന​യാ​ളെ കൊ​ല​പാ​ത​ക​ശ്ര​മം, ക​ലാ​പ​മു​ണ്ടാ​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​താ​യി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം.​ബി. ഓ​സ അ​റി​യി​ച്ച​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ലി​ലോ ക​ലാ​പ​ത്തി​ലോ ഷെ​യ്ഖി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, 1993 ജ​നു​വ​രി 12ന് ​ന​ഗ​ര​ത്തി​ലെ വ​ഡാ​ല (കി​ഴ​ക്ക്) പ്ര​ദേ​ശ​ത്ത് ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 300 മു​ത​ൽ 400 വ​രെ ആ​ളു​ക​ൾ ഏ​റ്റു​മു​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും ഫാ​ക്ട​റി​ക​ൾ​ക്കും നേ​രെ ക​ല്ലു​ക​ൾ, സോ​ഡ കു​പ്പി​ക​ൾ, തീ ​പ​ന്ത​ങ്ങ​ൾ, ട്യൂ​ബ് ലൈ​റ്റു​ക​ൾ എ​ന്നി​വ എ​റി​ഞ്ഞു.

ലാ​ത്തി ചാ​ർ​ജ് ഉ​പ​യോ​ഗി​ച്ച് ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. ക​ല്ലേ​റി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു.

2003 നും 2023​നും ഇ​ട​യി​ൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 14 പേ​രെ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. 2025 ജൂ​ലൈ​യി​ലാ​ണ് ഷെ​യ്ഖ് അ​റ​സ്റ്റി​ലാ​യ​ത്. ഷെ​യ്ഖും മ​റ്റ് പ്ര​തി​ക​ളും ചേ​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ർ​ന്നു എ​ന്ന​തി​ന് നേ​രി​ട്ടു​ള്ള​തോ സാ​ഹ​ച​ര്യ​പ​ര​മാ​യ​തോ ആ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

 

Latest News

Corehub Up