Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Activists In The District

Idukki

ആ​വേ​ശ​വും ഉ​ദ്വേ​ഗ​വു​മാ​യി ജി​ല്ല​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും

തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ആ​വേ​ശ​ത്തി​ലാ​ണെ​ങ്കി​ലും ആ​ശ​ങ്ക​യും ഉ​ദ്വേ​ഗ​വും ഒ​ട്ടും​കു​റ​വ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന എ​ക്‌​സി​റ്റ്പോ​ള്‍ ഫ​ലം യു​ഡി​എ​ഫ് ക്യാ​മ്പി​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പെ​ട്ടി​പൊ​ട്ടി​യാ​ല്‍ മാ​ത്ര​മേ വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​കൂ എ​ന്ന​താ​ണ് സ്ഥി​തി.

ഇ​വി​ടെ യു​ഡി​എ​ഫും​എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ങ്കി​ലും വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ച് ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ക്കാ​നാ​ണ് എ​ന്‍​ഡി​എ​യു​ടെ ശ്ര​മം. ജി​ല്ല​യി​ലെ എ​ക്‌​സി​റ്റ്പോ​ള്‍ ഫ​ലം എ​ല്‍​ഡി​എ​ഫ് പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ക​യാ​ണ്.
ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് മൂ​ന്നു സീ​റ്റു​ക​ളി​ലും എ​ല്‍​ഡി​എ​ഫ് ര​ണ്ടു​സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ് എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ഞ്ചു​സീ​റ്റു​ക​ളും ഇ​ത്ത​വ​ണ പി​ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഭൂ​രി​പ​ക്ഷം​വ​രെ അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മു​ള്ള പീ​രു​മേ​ട് യു​ഡി​എ​ഫി​ന് വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​മ്പോ​ഴും ഇ​ടു​ക്കി​യും ഉ​ടു​മ്പ​ന്‍​ചോ​ല​യും ദേ​വി​കു​ള​വും വി​ജ​യി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

നി​ല​വി​ല്‍ എ​ല്‍​ഡി​എ​ഫ്-04, യു​ഡി​എ​ഫ്-01 എ​ന്ന​താ​ണ് ജി​ല്ല​യി​ലെ ക​ക്ഷി​നി​ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട​ര്‍​മാ​രു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.
എ​ന്നാ​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യം മാ​റി​യെ​ന്നും സ​ര്‍​ക്കാ​ര്‍​വി​രു​ദ്ധ ത​രം​ഗം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ല്‍​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.


വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ബൂ​ത്തു​ത​ല ക​ണ​ക്കു​ക​ള്‍ ഇ​ഴ​കീ​റി പ​രി​ശോ​ധി​ച്ചാ​ണ് മു​ന്ന​ണി​ക​ള്‍ ജ​യം അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ പി​ഴ​യ്ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നേ​താ​ക്ക​ള്‍​ക്കു​ണ്ട്.

Latest News

Corehub Up