Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affidavit

അയോഗ്യനാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ല; സത്യവാങ്മൂലത്തില്‍ മാണി സി. കാപ്പന്‍

കൊ​​​ച്ചി: ചെ​​​ക്കു കേ​​​സു​​​ക​​​ളി​​​ല്‍ ശി​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​ന്നെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍ജി നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു മാ​​​ണി സി.​​​ കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍എ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 191, 192 അ​​​നു​​​ച്ഛേ​​​ദ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം ഒ​​​രു എം​​​എ​​​ല്‍എ​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ​​​വ​​​ര്‍ണ​​​ര്‍ക്കു​ മാ​​​ത്ര​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ദി​​​നേ​​​ഷ് മേ​​​നോ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി രാ​​​ഷ്‌​​​ട്രീ​​​യ​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നു​​​മ​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ല്‍കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ന്‍ എ​​​ട്ട്(​​​മൂ​​​ന്ന്) പ്ര​​​കാ​​​രം ഒ​​​രാ​​​ള്‍ക്ക് അ​​​യോ​​​ഗ്യ​​​ത വ​​​ര​​​ണ​​​മെ​​​ങ്കി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ര്‍ഷ​​​മെ​​​ങ്കി​​​ലും ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

നാ​​​ലു വ്യ​​​ത്യ​​​സ്ത കേ​​​സു​​​ക​​​ളി​​​ലാ​​​യി ല​​​ഭി​​​ച്ച ശി​​​ക്ഷ​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്താ​​​ണ് മൂ​​​ന്ന​​​ര വ​​​ര്‍ഷ​​​മെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ പ​​​റ​​​യു​​​ന്ന​​​ത്. നാ​​​ല് ചെ​​​ക്കു​​​കേ​​​സു​​​ക​​​ളി​​​ലും വെ​​​വ്വേ​​​റെ വി​​​ചാ​​​ര​​​ണ​​​യും വി​​​ധി​​​യു​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ഇ​​​തി​​​ല്‍ മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ല്‍ ഒ​​​രു വ​​​ര്‍ഷം വീ​​​ത​​​വും ഒ​​​രു കേ​​​സി​​​ല്‍ ആ​​​റു മാ​​​സ​​​വു​​​മാ​​​ണ് ശി​​​ക്ഷ. ഒ​​​രു കേ​​​സി​​​ല്‍പ്പോ​​​ലും ശി​​​ക്ഷാ​​​ കാ​​​ലാ​​​വ​​​ധി ര​​​ണ്ടു വ​​​ര്‍ഷ​​​മോ അ​​​ധി​​​ല​​​ധി​​​ക​​​മോ ഇ​​​ല്ലെ​​​ന്നും സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ബോ​​​റി​​​വാ​​​ലി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ദി​​​നേ​​​ഷ് മേ​​​നോ​​​ന്‍ ന​​​ല്‍കി​​​യ നാ​​​ല് ചെ​​​ക്കു​​​കേ​​​സു​​​ക​​​ളി​​​ലാ​​​യി മാ​​​ണി സി.​​​ കാ​​​പ്പ​​​നെ മൂ​​​ന്ന​​​ര വ​​​ര്‍ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. കേ​​​സ് നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

മ​ത​പ​ണ്ഡി​ത​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്ക​ണം; ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​ത്തി​ൽ നി​ല​പാ​ട​റി​യി​ച്ച്‌ സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്തു. ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ മ​ത​പ​ണ്ഡി​ത​ന്‍​മാ​രു​മാ​യി ആ​ലോ​ചി​ച്ച് വേ​ണം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍.

സ്ത്രീ ​പ്ര​വേ​ശ​നം ഗു​രു​ത​ര മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സു​പ്രീം​കോ​ട​തി ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ഏ​ഴ് ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ എ​ഴു​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 17 പേ​ജ​ട​ങ്ങു​ന്ന സ​ത്യ​വാം​ഗ്മൂ​ല​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പാ​ണ്ഡി​ത്യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്ക​ണം. 2008 ൽ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലും ഈ ​നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു.

മ​താ​ചാ​രം പു​റ​ത്തു​ള്ള​വ​ര്‍​ക്ക് പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലൂ​ടെ ചോ​ദ്യം ചെ​യ്യാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തി​നാ​ൽ വി​ശ്വാ​സി​ക​ളെ പി​ണ​ക്കാ​തെ​യു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

Kerala

സ​ത്യ​വാ​ങ്മൂ​ലം വാ​ങ്ങി ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നം

 തി​രു​വ​ന​ന്ത​പു​രം: ച​ട്ട​പ്ര​കാ​ര​മു​ള്ള ഫീ​സും ഈ​ടാ​ക്കേ​ണ്ട ബാ​ങ്ക് ഗാ​ര​ന്‍റി​യും സ​ത്യ​വാ​ങ്മൂ​ല​മാ​യി വാ​ങ്ങി ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി ക്വാ​റി​യിംഗ് പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി ക്ര​മ​വ​ത്ക​രി​ക്കു​ന്ന സ​മ​യ​ത്ത് ച​ട്ട​പ്ര​കാ​ര​മു​ള്ള ഫീ​സ് അ​ട​ച്ചു​കൊ​ള്ളാം എ​ന്ന സ​ത്യ​വാ​ങ്മൂ​ലം ക്വാ​റി ഉ​ട​മ​ക​ളി​ൽ നി​ന്നു വാ​ങ്ങു​ക. ക്വാ​റി ഉ​ട​മ​ക​ളി​ൽ നി​ന്നു ച​ട്ട​പ്ര​കാ​രം ഈ​ടാ​ക്കേ​ണ്ട ബാ​ങ്ക് ഗ്യാ​ര​ന്‍റി വാ​ങ്ങി​യാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ക.

ക്വാ​റി പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മ​റ്റെ​ല്ലാ ലൈ​സ​ൻ​സു​ക​ളും ല​ഭി​ച്ചി​ട്ടു​ള്ള പ​ക്ഷം, ധ​ന​വ​കു​പ്പും നി​യ​മ വ​കു​പ്പും അം​ഗീ​ക​രി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്വാ​റി​യിം​ഗി​ന് അ​നു​മ​തി ന​ൽ​കു​ക.

Kerala

എകെജി സെന്‍ററിന് സര്‍വകലാശാല ഭൂമി: മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി പ​​​തി​​​ച്ചു​​​ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍ജി​​​യി​​​ല്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​ന് ഹൈ​​​ക്കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു.

കേ​​​ര​​​ള സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ര്‍ ആ​​​ര്‍.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യാ​​​ണ്ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച്പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

1977ല്‍ ​​​എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ന് ഭൂ​​​മി കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​വ​​​കാ​​​ശം വേ​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണു സ​​​ര്‍ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ക്കോ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കോ ആ​​​ര്‍ക്കി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​നോ ഈ ​​​ഉ​​​ത്ത​​​ര​​​വ് ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

15 സെ​​​ന്‍റ് ഭൂ​​​മി മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വു​​​പ്ര​​​കാ​​​രം ന​​​ല്‍കി​​​യ​​​തെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ഴും സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​മ്പോ​​​ക്കു​​​ള്‍പ്പെ​​​ടെ കൂ​​​ടു​​​ത​​​ല്‍ സ്ഥ​​​ലം സി​​​പി​​​എം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

Kerala

തീ​ര​ദേ​ശ പ​രി​പാ​ല​ന പദ്ധതി:സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം


വൈ​​​​പ്പി​​​​ൻ: സം​​​​സ്ഥാ​​​​ന​​​​ത്തെ തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദ്വീ​​​​പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ൻ (ഐ​​​​ഐ​​​​എം​​​​പി) ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ൻ സെ​​​​ൻ, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2019ലെ ​​​​സി​​​​ആ​​​​ർ​​​​സെ​​​​ഡ് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന പ്ലാ​​​​ൻ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​ഐ​​​​എം​​​​പി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Kerala

വിസി നിയമനത്തിലെ സമവായം: സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.

ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചുകൊണ്ടുള്ള വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കിയിരുന്നു.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

National

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​റും ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കും: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ മാ​റ്റി​വ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ബി​എ​ൽ​ഒ​മാ​രു​ടെ മ​ര​ണം എ​സ്ഐ​ആ​റി​ലെ ജോ​ലി ഭാ​രം കൊ​ണ്ട​ല്ലെ​ന്നും എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യാ​വാം​ഗ്‌​മൂ​ലം ന​ൽ​കി.

എ​സ്ഐ​ആ​ർ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ട​സ​മ​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച സ​മ​യ​ത്ത് നി​ല​വി​ലെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളും ഒ​ന്നി​ച്ചു മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി. 81 ശ​ത​മാ​നം എ​ന്യു​മ​റേ​ഷ​ൻ ഫോ​മും ഡി​ജി​റ്റൈ​സ് ചെ​യ്തു ക​ഴി​ഞ്ഞു. എ​സ്ഐ​ആ​റി​നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നും വ്യ​ത്യ​സ്ത ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോടതിയിൽ പറഞ്ഞു.

 

Latest News

Corehub Up