Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against A Power

Wayanad

വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞുനി​ൽ​ക്കു​ന്ന വ​ൻ​മ​രം അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു

മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് താ​ഴെ അ​ര​പ്പ​റ്റ വിം​സ് ജംം​ഗ്ഷ​നി​ൽ റോ​ഡി​ലെ വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ വാ​ക​മ​രം വ​ൻ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ നി​ത്യേ​ന ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​വ​രു​ടെ ത​ല​യ്ക്ക് മു​ക​ളി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

മ​ര​ത്തി​ന്‍റെ വ​ലി​യ കൊ​ന്പു​ക​ൾ കാ​റ്റ​ടി​ച്ചാ​ൽ പൊ​ട്ടി വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. കൊ​ന്പു​ക​ൾ​ക്ക് താ​ഴെ​യാ​യി വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​ത് ഏ​റെ ഭീ​തി ജ​നി​പ്പി​ക്കു​ന്നു.

അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യി എ​സ്റ്റേ​റ്റ് പാ​ടി​യും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​തി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ മ​രം ഏ​തു​വി​ധേ​ന​യും മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up