ന്യൂഡൽഹി: തന്റെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയെ തീവ്രവാദികളുടെ ബി ടീം എന്നു വിശേഷിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യത്തെ യുവാക്കളോട് മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിലൂടെ ആവശ്യപ്പെട്ടു.
കർഷകരെ പ്രഫഷണൽ പ്രക്ഷോഭകരെന്നും പരാദങ്ങളെന്നും മുമ്പ് വിശേഷിപ്പിച്ചതും ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യവിരുദ്ധർ എന്നു മുദ്ര കുത്തിയതും രാഹുൽ ഓർമിപ്പിച്ചു.