Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Art Director

കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ക​ണ്ട ഏ​റ്റ​വും ബു​ദ്ധി​മാ​ൻ; ക​ലാ​സം​വി​ധാ​യ​ക​ൻ ശേ​ഖ​റെ സ്മ​രി​ച്ച് പ്രി​യ​ദ​ർ​ശ​ൻ

അ​ന്ത​രി​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​റി​നെ അ​നു​സ്മ​രി​ച്ച് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​ത്.

കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും ബു​ദ്ധി​മാ​നും എ​ന്നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ഏ​റ്റ​വും പ്ര​ചോ​ദ​നം ന​ല്‍​കി​യ സു​ഹൃ​ത്തു​മാ​യി​രു​ന്നു നീ‌​യെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ, ശേ​ഖ​റി​നെ കു​റി​ച്ച് സ്മ​രി​ച്ച​ത്.

"എ​ഐ​യും ആ​നി​മേ​ഷ​നും ഒ​ക്കെ വ​രു​ന്ന​തി​നു​മു​മ്പ്, മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ ആ​ര്‍​ട്ട് ഡ​യ​റ​ക്ഷ​ന്‍ ചെ​യ്ത് ഇ​ന്ത്യ​യെ മു​ഴു​വ​ന്‍ ഞെ​ട്ടി​ച്ച​ത് നീ​യാ​ണ്‌. പി​ന്നെ നീ ​സി​നി​മ​യി​ല്‍ നി​ന്ന് മാ​റി സ​ഞ്ച​രി​ച്ചു.

ഇ​ഷ്ട​വ​ഴി​ക​ളി​ലൂ​ടെ സ്വ​ന്തം ഇ​ഷ്ടം പോ​ലെ ന​ട​ക്കു​ന്ന​താ​യി​രു​ന്ന​ല്ലോ നി​ന്‍റെ ശീ​ലം. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം നീ ​സി​നി​മ വേ​ണ്ടെ​ന്നു​വ​ച്ചു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ലാ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു ശേ​ഖ​ര്‍. വി​പ്ല​വ​ക​ര​മാ​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നി​ലൂ​ടെ ദൃ​ശ്യ​വി​സ്മ​യം തീ​ര്‍​ത്ത മ​ഹാ​ക​ലാ​കാ​ര​ന്‍. ഒ​രി​ക്ക​ല്‍​കൂ​ടി നി​ന​ക്കെ​ന്‍റെ പ്ര​ണാ​മം'.-​പ്രി​യ​ദ​ർ​ശ​ൻ കു​റി​ച്ചു

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് കെ.​ശേ​ഖ​ർ(72) അ​ന്ത​രി​ച്ച​ത്. 1982-ൽ ​ജി​ജോ പു​ന്നൂ​സ് സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ പു​ന്നൂ​സ് ത​ന്നെ ഒ​രു​ക്കി​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ വ​ഴി​ത്തി​ര​വാ​യി.

നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ന്നു.

Latest News

Corehub Up