ഗർഭകാലത്തിലെ മനോഹരമായ ചടങ്ങുകൾ പങ്കുവച്ച് നടി സമാന്ത റൂത്ത് പ്രഭു. ശ്രീവിദ്യാ പാരമ്പര്യത്തിന്റെ ഭാഗമായി നടക്കുന്ന കലാ ആവരണം(ശ്രീകൽപ്പം) എന്ന പ്രത്യേക അനുഷ്ഠാന ചടങ്ങിൽ പങ്കെടുത്തതിന്റെ ആത്മീയ അനുഭവങ്ങളാണ് താരം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലാതെയാണ് ചടങ്ങിലേക്ക് എത്തിയതെന്നും എന്നാൽ ഓരോ ചടങ്ങിന്റെയും പ്രാധാന്യം പൂജാരി വിശദീകരിച്ചപ്പോൾ അദ്ഭുതപ്പെട്ടുപോയെന്നും സാമന്ത കുറിച്ചു.
സമാന്തയുടെ വാക്കുകൾ:
‘‘ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ ആഴത്തിൽ ആദരിച്ചിട്ടുണ്ട്. ഓരോ ആചാരത്തിനും പിന്നിലെ അർഥം എനിക്ക് പൂർണമായി മനസിലായില്ലെങ്കിലും, അതിനു പിന്നിൽ അതിനേക്കാൾ വലിയ എന്തോ ഒന്നുമുണ്ടെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു...
ഒരു മന്ത്രത്തിന്റെ ശബ്ദത്തിലും, ജപിക്കുമ്പോൾ ഉണ്ടാകുന്ന ഊർജത്തിലും, തലമുറകളായി പകർന്നുനൽകപ്പെട്ട പുരാതനമായ അനുഷ്ഠാനരീതികളിലും.’’