Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banguluru

ഹൃദയാഘാതം; ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വ്യവസായി മരിച്ചു

ബം​ഗ​ളൂ​രു: മ​ല​യാ​ളി വ്യവസായി ബം​ഗ​ളൂ​രു​വി​ൽ ഹൃദയാഘാതത്തെ തുടർന്ന് മ​രി​ച്ചു. ക​ണ്ണൂ​ർ പെ​രി​ങ്ങ​ത്തൂ​ർ മേ​ക്കു​ന്ന് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ യൂ​നു​സ് മ​ഹ​മൂ​ദ് (50) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് വച്ചാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ത​ല​ശേ​രി റെസ്റ്റോറന്‍റ് എന്ന സ്ഥാപനത്തിന്‍റെ ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് യൂനസിന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ആ​ൾ ഇ​ന്ത്യ കെ​എം​സി​സി ബം​ഗ​ളൂ​രു പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്‍റ​റി​ൽ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ണ് പി​താ​വ്. മാതാവ് ആ​യി​ഷ. ഭാ​ര്യ ജ​സ്‌​ന. ഫ​ർ​ദീ​ൻ, ര​ഹാ​ൻ, സ​ഹ​ല എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ​ഹോ​ദ​രി സ​മീ​റ. സംസ്കാരം പെ​രി​ങ്ങ​ത്തൂ​ർ ജു​മാ​ മ​സ്ജി​ദിൽ ന​ട​ക്കും.

Latest News

Corehub Up