Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Is Not Returning

Kozhikode

വാ​യ്പ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ബാ​ങ്ക് ആ​ധാ​രം തി​രി​ച്ചു​ന​ൽ​കു​ന്നി​ല്ലെ​ന്ന്

മാ​വൂ​ർ: ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത വാ​യ്പ പൂ​ർ​ണ​മാ​യി അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ആ​ധാ​രം തി​രി​ച്ചു​ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. മാ​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ആ​ധാ​രം തി​രി​ച്ചു​ന​ൽ​കാ​ത്ത​തെ​ന്ന് മാ​വൂ​ർ ക​ണ്ണി​പ​റ​മ്പ് മു​ഴാ​പാ​ലം ചോ​ല​ക്ക​ൽ മോ​ഹ​ൻ​ദാ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2024 മാ​ർ​ച്ച് 21നാ​ണ് മാ​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ആ​ധാ​രം പ​ണ​യം​വെ​ച്ച് 3.50 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. മൂ​ന്ന് ഘ​ഡു​ക്ക​ളാ​യി പ​ണം തി​രി​ച്ച​ട​ച്ച് 2025 ഏ​പ്രി​ൽ 22ന് ​ലോ​ൺ പൂ​ർ​ണ​മാ​യി ക്ലോ​സ് ചെ​യ്തു. എ​ന്നാ​ൽ, വാ​യ്പ പൂ​ർ​ണ​മാ​യി തി​രി​ച്ച​ട​ച്ച് 15 മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ആ​ധാ​രം തി​രി​ച്ചു​ന​ൽ​കാ​ൻ ബാ​ങ്ക് ത​യാ​റാ​യി​ട്ടി​ല്ല. ബാ​ങ്കു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ കാ​ണു​ക​യും ചെ​യ്തി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

നേ​ര​ത്തെ ഒ​രു കാ​റ്റ​റിം​ഗ് സ​ർ​വി​സ് ന​ട​ത്തി​യ സ​മ​യ​ത്ത് ബാ​ങ്കി​നു​കീ​ഴി​ൽ ചെ​റൂ​പ്പ​യി​ലു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ചി​രു​ന്നു.

കോ​വി​ഡി​നെ​തു​ട​ർ​ന്ന് കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് നി​ല​ച്ച​ശേ​ഷം സാ​ധ​നം വാ​ങ്ങി​യ തു​ക​യി​ൽ 28,000 രൂ​പ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് തി​രി​ച്ചു​ന​ൽ​കാ​നു​ണ്ട്. ഈ ​തു​ക അ​ട​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​ധാ​രം തി​രി​ച്ചു​ത​രാ​ത്ത​തെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ് ക​ടം വാ​ങ്ങി​യ​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ച​തും ബാ​ങ്ക് വാ​യ്പ​യു​മാ​യി എ​ങ്ങ​നെ​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ത് ബോ​ധ്യ​പ്പെ​ടാ​നാ​ണ് ബാ​ക്കി​തു​ക അ​ട​ക്കാ​തി​രി​ക്കു​ന്ന​ത്. ആ​ധാ​രം തി​രി​ച്ചു​കി​ട്ടാ​ത്ത​തി​നാ​ൽ വ​ക്കീ​ൽ നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ട്.


ജി​ല്ല സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ, സ​ഹ​ക​ര​ണ മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു

Latest News

Corehub Up