Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beaten Up

കൈ ​മു​ഴു​വ​ന്‍ ബാ​ന്‍​ഡേ​ജ് വേ​ണം; ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന് മ​ര്‍​ദ​നം

കൊ​ച്ചി: ആ​ലു​വ ജി​ല്ലാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടു കൂ​ടി​യാ​ണ് ഡോ​ക്ട​റെ കാ​ണാ​നെ​ത്തി​യ ര​ണ്ടു​പേ​ര്‍ കെ.​കെ ലാ​ലു എ​ന്ന​യാ​ളെ മ​ര്‍​ദി​ച്ച​ത്. വാ​ഹ​നം ത​ട്ടി മു​റി​വേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യാ​ണ് റി​സ്വാ​ന്‍ എ​ന്ന യു​വാ​വും മ​റ്റൊ​രു യു​വാ​വും ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.

ഡോ​ക്ട​റെ ക​ണ്ട​തി​നു ശേ​ഷം വി​ര​ലി​ല്‍ മാ​ത്രം ബാ​ന്‍​ഡേ​ജ് ചു​റ്റി​യാ​ല്‍ പോ​രാ​യെ​ന്നും കൈ ​പൂ​ര്‍​ണ​മാ​യി ചു​റ്റ​ണ​മെ​ന്നും പ​റ​ഞ്ഞു ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ അ​ത് ചെ​യ്യാ​ന്‍ ക​ഴി​യു​ള്ളൂ എ​ന്ന് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് പ​റ​ഞ്ഞ​തി​ല്‍ ഇ​ഷ്ട​പ്പെ​ടാ​തെ രോ​ഗി മു​ഖ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വും റൂ​മി​ലേ​ക്ക് ക​യ​റി വ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ചു. ഒ​ച്ച കേ​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ഓ​ടി വ​ന്ന​തോ​ടെ ര​ണ്ടു​പേ​രും പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​മേ​റ്റ നേ​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി.

Kerala

മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നമോടി​ച്ച​ത് ചോ​ദ്യം ചെ​യ്തു, പി​താ​വി​നും മ​ക​നും മ​ർ​ദ​നം

കോ​ട്ട​യം: മ​ദ്യ​പി​ച്ച് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നും മ​ക​നും മ​ർ​ദ​നം. കോ​ട്ട​യം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ക​ല്ലേ​ക്കു​ള​ത്ത് വി​ഷു ദി​ന​ത്തി​ലാ​ണ് സം​ഭ​വം.

പൂ​ഞ്ഞാ​ർ സ്വ​ദേ​ശി സ​ജി, പി​താ​വ് ത​ങ്ക​ൻ എ​ന്നി​വ​രാ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. ഇ​രു​വ​രെ​യും മ​ർ​ദി​ച്ച തീ​ക്കോ​യി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്, അ​ബി​ൻ എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. മ​റ്റ് മൂ​ന്ന് പേ​ർ​ക്കെ​തി​രെ കൂ​ടി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

National

സി​ഗ​ര​റ്റി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു; ക​ട​യു​ട​മ​യെ യു​വാ​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ന്നു

ബംഗുളൂരു: വാ​ങ്ങി​യ സി​ഗ​ര​റ്റി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ക​ട​യു​ട​മ​യെ യു​വാ​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ന്നു. ക​ർ​ണാ​ട​ക​യി​ലെ ബ​ല​ഗാ​വി ജി​ല്ല​യി​ലെ ബൊ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ബോ​ഡ​കേ​നാ​ട്ടി സ്വ​ദേ​ശി യ​ല്ല​പ്പ ദു​ർ​ഗ​പ്പ നാ​യി​കാ​ണ് (48) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ഡോ​ളി ഗ്രാ​മ​വാ​സി​ക​ളാ​യ പ്ര​ജ്വ​ൽ രാ​മ​ച​ന്ദ്ര പാ​ട്ടീ​ൽ (22), നി​ഖി​ൽ മ​ഹേ​ഷ് ചൗ​ഗ​ലെ (22), വി​വേ​ക് രാ​ജേ​ന്ദ്ര ചൗ​ഗ​ലെ (22), ശ്രീ​ധ​ർ ര​ത്ത​ൻ പാ​ട്ടീ​ൽ (21) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഹു​ക്കേ​രി താ​ലൂ​ക്കി​ലെ മോ​ഹ​ന​ഗാ​ഡി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത നാ​ല് പ്ര​തി​ക​ളും മ​ദ്യ​ല​ഹ​രി​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി​യോ​ടെ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ അ​വ​ർ ബോ​ഡ​കെ​നാ​ട്ടി ഗ്രാ​മ​ത്തി​ൽ വ​ണ്ടി നി​ർ​ത്തി.

ക​ട അ​ട​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യ യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് എ​ടു​ത്ത് പു​ക​വ​ലി​ക്കാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് നാ​യി​ക് അ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. യ​ല്ല​പ്പ ദു​ർ​ഗ​പ്പ​യോ​ടു ത​ർ​ക്കി​ച്ച യു​വാ​ക്ക​ൾ ഇ​യാ​ളെ ആ​ക്ര​മി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ അ​ദ്ദേ​ഹ​ത്തെ ബെ​ല​ഗാ​വി​യി​ലെ കെ​എ​ൽ​ഇ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ നാ​ല് പ്ര​തി​ക​ളെ​യും ക​കാ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

ക​ടു​വാ​ക്കു​ള​ത്ത് സം​ഘ​ർ​ഷം; ഓ​ട്ടോ​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

ക​ടു​വാ​ക്കു​ളം: റി​ട്ടേ​ൺ ഓ​ട്ട​ത്തി​ന്‍റെ കാ​ശി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​ടു​വാ​ക്കു​ള​ത്തു സം​ഘ​ർ​ഷം. പ​ത്തു രൂ​പ​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ക​ടു​വാ​ക്കു​ളം ചൂ​ള​ക്ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ടു​വാ​ക്കു​ളം ക​വ​ല​യി​ലെ ഓട്ടോ​റി​ക്ഷ​ക്കാ​ർ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യും ക​ടു​വാ​ക്കു​ള​ത്തെ ഓട്ടോ ഡ്രൈ​വ​റു​മാ​യ ഷാ​ജി(​കൊ​ച്ചു​മോ​ൻ) ഓട്ടം ക​ഴി​ഞ്ഞ് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ൽ ഒ​രു അ​ച്ഛ​നും മ​ക​നും ഓട്ടോ​യി​ൽ ക​യ​റി ചൂ​ള​ക്ക​വ​ല​യി​ൽ ഇ​റ​ങ്ങി. റി​ട്ടേ​ൺ ഒാ​ട്ട​ത്തി​നു ന​ൽ​കി​യ 20 രൂ​പ​യി​ൽ പ​ത്തു രൂ​പ തി​രി​കെ വേ​ണ​മെ​ന്ന് അ​ച്ഛ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, റി​ട്ടേ​ൺ ഓട്ട​ത്തി​ന് 20 രൂ​പ​യാ​ണെ​ന്നു ഡ്രൈ​വ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ തു​ട​ങ്ങി​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷം ക​ണ്ട് ഇ​തു​വ​ഴി വ​ന്ന മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ മാ​ട്ടി​യും ഇ​റ​ങ്ങി​ച്ചെ​ന്നു. തുടർന്ന് ത​ങ്ങ​ളെ ഇരുവരെയും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇ​രു​വ​രും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷം ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ അ​റി​യി​ച്ചു.

Kerala

പോ​ത്തു​ണ്ടി​യി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്ക് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ മ​ര്‍​ദ​നം; പോ​ലീ​സ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: പോ​ത്തു​ണ്ടി ഡാം ​ഉ​ദ്യാ​ന​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

യു​വ​തി​യേ​ക്കു​റി​ച്ചു​ള്ള മോ​ശം പ​രാ​മ​ര്‍​ശം ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​നം. ഉ​ദ്യാ​ന​ത്തി​ന്റെ ഗേ​റ്റ​ട​ച്ച് ഇ​വ​രെ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​യി​രു​ന്നു മ​ര്‍​ദ​നം. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര്‍ പി​ന്നീ​ട് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്കെ​തി​രേ നെ​ന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യു​ന്ന നാ​ല് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

Kerala

ര​ണ്ടാ​മ​തും ട​ച്ചിം​ഗ്സ് ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ച്ചി: ര​ണ്ടാ​മ​തും ട​ച്ചിം​ഗ്സ് ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ ബാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ത​ല​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്തു​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ നി​ല​വി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ന​ന്തു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നോ​ജി​നും മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി തു​പ്പം​പ​ടി​യി​ലെ ബാ​റി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ ര​ണ്ടാ​മ​തും ട​ച്ചി​ങ്സ് ചോ​ദി​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത ജീ​വ​ന​ക്കാ​ർ അ​സ​ഭ്യം പ​റ​ഞ്ഞ​തും ചോ​ദ്യം ചെ​യ്ത​തു​മാ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണം.

ത​ർ​ക്ക​ത്തി​നി​ടെ സം​ഘം ചേ​ർ​ന്നെ​ത്തി​യ ബാ​ർ ജീ​വ​ന​ക്കാ​ർ യു​വാ​ക്ക​ളെ ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ചു മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ബി​യ​ർ കു​പ്പി​ക്ക് ത​ല​യ്ക്ക് അ​ടി​യേ​റ്റ് അ​ന​ന്തു ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. അ​ടി​യേ​റ്റു​വീ​ണ അ​ന​ന്തു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം ബാ​ർ ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി.

ഒ​പ്പം ആ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ന​ന്തു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്കു മാ​റ്റി. ത​ല​യി​ൽ ഗു​രു​ത​ര പ​രി​ക്കുണ്ടായിരുന്നതിനാൽ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജിലേക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എത്തിക്കുകയായിരുന്നു.

Kerala

പ​ത്ത​നം​തി​ട്ട​യി​ല്‍ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​രി​ല്‍ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പെ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

മാ​ക്കാ​ട് ഊ​ന്നു​ക​ല്ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ഭി​ന​വി​ന് മ​ര്‍​ദ​ന​മേ​റ്റെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. എ​ഴു​മ​റ്റൂ​ര്‍ ഗ​വ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ന​വി​നെ സ​ഹ​പാ​ഠി​ക​ള്‍ മ​ര്‍​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് സ്റ്റാ​ഫ് റൂ​മി​ന് മു​ന്നി​ല്‍​വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ഭി​ന​വി​ന്‍റെ ക​ണ്ണി​ലും ചെ​വി​യി​ലും നെ​റ്റി​യി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Latest News

Corehub Up