Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bedridden Mother.

Idukki

കി​ട​പ്പു​രോ​ഗി​യാ​യ അമ്മയെ മ​ക​നും മ​രു​മ​ക​ളും ചേർന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ര്‍ ക​ല്‍​ത്തൊ​ട്ടി​യി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ മാ​താ​വി​നെ മ​ക​നും മ​രു​മ​ക​ളും ചേ​ർ​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ക​ല്‍​ത്തൊ​ട്ടി കു​രു​വി​ക്കാ​ട്ട് സു​ശീ​ല ര​വി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

16 വ​ര്‍​ഷ​മാ​യി സ​ന്ധി വാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ് സു​ശീ​ല. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ര​ണ്ടു വ​ര്‍​ഷം​മു​മ്പ് മ​രി​ച്ചു. മ​ക​നും മ​രു​മ​ക​ളും സു​ശീ​ല​യും ഒ​രു വീ​ട്ടി​ലാ​ണ് താ​മ​സം. ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ര്‍​ന്നാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് സു​ശീ​ല പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ സു​ശീ​ല​യു​ടെ പെ​ണ്‍​മ​ക്ക​ളാ​യ സ​വി​ത, സ​രി​ത എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​മ്മ​യെ നോ​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. പ​രി​ക്കേ​റ്റ സു​ശീ​ല​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Latest News

Corehub Up