Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Believe

ദൈ​​വം വി​​ശ്വ​​സി​​ക്കു​ന്ന വ്യ​​ക്തി​​ക​​ൾ

ക്രി​​​സ്തു​​​വി​​​ന്‍റെ കു​​​രി​​​ശ് ഉ​​​യ​​​ർ​​​ത്തു​​​ന്ന ആ​​​ധ്യാ​​​ത്മി​​​ക വെ​​​ല്ലു​​​വി​​​ളി, അ​​​തി​​​നെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന ആ​​​ത്മീ​​​യ വി​​​ജ​​​യം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചാ​​ണ് ന​​​മ്മ​​​ൾ വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. ഈ​​​ശോ പ​​ങ്കു​​വ​​യ്ക്കു​​ന്ന ആ​​ത്മ​​വി​​ശ്വാ​​സം നോ​​ക്കു​​ക.

"എ​​​ന്നാ​​​ൽ, നി​​​ങ്ങ​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രും താ​​​ന്താ​​​ങ്ങ​​​ളു​​​ടെ വ​​​ഴി​​​ക്കു ചി​​​ത​​​റി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും എ​​​ന്നെ ഏ​​​ക​​​നാ​​​യി വി​​​ട്ടു​​​പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മ​​​യം വ​​​രു​​​ന്നു; അ​​​ല്ല അ​​തു വ​​​ന്നു​​​ക​​​ഴി​​​ഞ്ഞു. എ​​​ങ്കി​​​ലും ഞാ​​​ൻ ഏ​​​ക​​​ന​​​ല്ല; കാ​​​ര​​​ണം, പി​​​താ​​​വ് എ​​​ന്നോ​​​ടു​​​കൂ​​​ടെ​​​യു​​​ണ്ട്'(​​യോ​​​ഹ 16:32). ഒ​​രാ​​ളു​​ടെ വി​​​ശ്വാ​​​സം പ​​​രി​​​പ​​​ക്വ​​​മാ​​​കു​​​ന്ന​​​ത് അ​​​ഥ​​​വാ അ​​​വ​​​ന്‍റെ ദൈ​​വ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ പൂ​​​ർ​​​ണ​​​ത എ​​ന്നു പ​​​റ​​​യു​​​ന്ന​​​തു ദൈ​​​വം അ​​​വ​​​നെ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ്. "യേ​​​ശു​​​വാ​​​ക​​​ട്ടെ അ​​​വ​​​രെ വി​​​ശ്വ​​​സി​​​ച്ചി​​​ല്ല. കാ​​​ര​​​ണം, അ​​​വ​​​ൻ അ​​​വ​​​രെ​​​യെ​​​ല്ലാം അ​​​റി​​​ഞ്ഞി​​​രു​​​ന്നു' (യോ​​​ഹ 2:24).

ദൈ​​​വം ഒ​​​രാ​​​ളെ വി​​​ശ്വ​​​സി​​ച്ചോ എ​​ന്നു ന​​​മു​​​ക്ക് എ​​​ങ്ങ​​​നെ തി​​രി​​ച്ച​​റി​​യാം? ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ഷ​​​മ​​​സ​​​ന്ധി​​​യി​​​ൽ ദൈ​​​വ​​​ത്തി​​​ന്‍റെ സാ​​​ന്നി​​ധ്യം ന​​​മു​​​ക്ക് അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​കാ​തെ വ​രും. ലോ​​​ക​​​ത്തി​​​ന്‍റെ എ​​​ല്ലാ കു​​​രി​​​ശു​​ക​​ളെ​​യും മു​​​ൾ​​​ക്കി​​​രീ​​​ട​​ങ്ങ​​ളെ​​യും തി​​​രു​​​വി​​​ലാ​​​വി​​​ലെ മു​​​റി​​​വി​​​നെ​​​യും ആ​​​ണി​​​പ്പ​​​ഴു​​​തി​​​നെ​​​യും അ​​​തി​​​ജീ​​​വി​​​ച്ചു ലോ​​​ക​​​ത്തെ കീ​​​ഴ​​​ട​​​ക്കു​​​ന്ന​​തു ദൈ​​​വം വി​​​ശ്വ​​​സി​​​ച്ച വ്യ​​​ക്തി​​​ക​​​ളാ​​​ണ്. അ​​തു നാം ​​തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത് അ​​​ന്ത്യ​​വി​​​നാ​​​ഴി​​​ക​​​യി​​​ലാ​​​ണ്.

» ഉ​പേ​ക്ഷി​ച്ച​താ​യി തോ​ന്നി​യാ​ലും «

അ​​​ന്ത്യ വി​​​നാ​​​ഴി​​​ക​​​യി​​​ൽ ഈ​​ശോ​​യെ ദൈ​​​വം കു​​​രി​​​ശി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി​​​ട്ട് ഈ​​ശോ​​ത​​​ന്നെ പ​​​റ​​​യു​​​ന്നു​​​ണ്ട്. എ​​​ന്‍റെ ദൈ​​​വ​​​മേ, എ​​​ന്‍റെ ദൈ​​​വ​​​മേ എ​​​ന്തു​​​കൊ​​​ണ്ട് നീ ​​​എ​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ചു? ആ ​​​എ​​​ന്തു​​​കൊ​​​ണ്ട് എ​​​ന്നു​​​ള്ള​​തി​​നാ​​ണ് ഏ​​റ്റ​​വും വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം. ഹെ​​​ബ്രാ 13:5ൽ ​​നാം വാ​​യി​​ക്കു​​ന്നു, ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ഞാ​​​ൻ നി​​​ന്നെ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ക​​​യോ ഇ​​​ല്ല. പ​​​ക്ഷേ, ക്രി​​​സ്തു​​​വി​​​നു സം​​ഭ​​വി​​ച്ച​​തോ? അ​​​തി​​​ന് ഒ​​റ്റ കാ​​ര​​ണ​​മേ​​യു​​ള്ളൂ, ക്രി​​​സ്തു​​​വി​​​ൽ ദൈ​​വ​​പി​​താ​​വി​​നു തി​​ക​​ഞ്ഞ വി​​ശ്വാ​​സ​​മു​​ണ്ട്. അ​​സാ​​ന്നി​​ധ്യ​​ത്തി​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ വി​​​ശ്വാ​​​സം ലോ​​​ക​​​ജ​​​ന​​​ത​​​യ്ക്കു മു​​​ഴു​​​വ​​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​മാ​​​യി എ​​​ക്കാ​​​ല​​​ത്തും മാ​​​തൃ​​​കാ വി​​​ശ്വാ​​​സ​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കും.

എ​​​ന്താ​​​ണ് കാ​​​ര​​​ണം? ക്രി​​​സ്തു ആ ​​​നി​​​മി​​​ഷം പ​​​റ​​​ഞ്ഞു:എ​​​ന്‍റെ പി​​​താ​​​വേ നീ ​​​എ​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​യി കാ​​​ണ​​​പ്പെ​​​ട്ടാ​​​ലും ഞാ​​​ൻ എ​​​ന്‍റെ ആ​​​ത്മാ​​​വി​​​നെ അ​​​ങ്ങേ ക​​​ര​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു. ദൈ​​​വം ന​​​മ്മ​​​ളി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്നു എ​​​ന്നു​​​ള്ള​​​താ​​​ണ് ന​​​മു​​​ക്ക് ഇ​​​ട​​​യ്ക്കി​​​ടെ ദൈ​​​വ​​​സാ​​​ന്നി​​​ധ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​ത്ത​​​തി​​​ന്‍റെ ഒ​​​രു കാ​​​ര​​​ണം. ആ ​​​സ​​​മ​​​യ​​​ത്ത് ദൈ​​​വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചു​​​കൊ​​​ണ്ട് ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തെ സ​​​മ​​​ർ​​​പ്പി​​​ച്ച് ക്രി​​​സ്തു​​​വി​​​നെ പോ​​​ലെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​ന്‍റെ അ​​​വ​​​സാ​​​ന മാ​​​തൃ​​​ക​​​യാ​​​കാ​​​ൻ വി​​​ശു​​​ദ്ധ വാ​​​രം ന​​​മ്മെ സ​​​ഹാ​​​യി​​​ക്ക​​​ട്ടെ.

Latest News

Corehub Up