Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Berserk Over Fear

Kottayam

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ ഭീ​തി​യി​ൽ കൊ​മ്പു​കു​ത്തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

മു​ണ്ട​ക്ക​യം: വീ​ണ്ടു​മൊ​രു അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ ഭീ​തി​യി​ൽ സ്കൂ​ളി​ലേ​ക്ക് എ​ത്തേ​ണ്ട ഗ​തി​കേ​ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ. കോ​ട്ട​യം - ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്താ​യ കോ​രു​ത്തോ​ട്ടി​ലെ കൊ​മ്പു​കു​ത്തി ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വ​ന്യ​മൃ​ഗ ശ​ല്യം വ​ലി​യ സു​ര​ക്ഷാ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്.

കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ടു​ക്ക, കൊ​മ്പു​കു​ത്തി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്നാ​പ്പാ​റ, മ​ത​ന്പ അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​സ്കൂ​ളി​നെ​യാ​ണ്.

ആ​ന, പു​ലി, കാ​ട്ടു​പോ​ത്ത്, ക​ടു​വ, കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ മേ​ഖ​ല​യാ​ണ് ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ചെ​ന്നാ​പ്പാ​റ, മ​ത​ന്പ പ്ര​ദേ​ശം. എ​സ്റ്റേ​റ്റി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്ഥ​ലം കാ​ടു​മൂ​ടി കി​ട​ക്കു​ന്ന​തോ​ടെ ശ​ബ​രി​മ​ല വ​ന​ത്തി​ൽ നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ വ​ന്ന് ത​മ്പ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്.

പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. പൊ​തു​ഗ​താ​ഗ​തം ഇ​ല്ലാ​ത്ത റോ​ഡി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ടാ​ക്സി ജീ​പ്പി​ലോ ഓ​ട്ടോ​റി​ക്ഷ​യി​ലോ ആ​ണ് സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പി​നു നേ​രെ കാ​ട്ടാ​ന പാ​ഞ്ഞെ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ന്ന് കു​ട്ടി​ക​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ല മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളെ ത​നി​ച്ച് സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ നി​ന്നു വീ​ടും പു​ര​യി​ട​വും ഉ​പേ​ക്ഷി​ച്ച് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. മ​നോ​ഹ​ര​മാ​യ കെ​ട്ടി​ട​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാ​മു​ള്ള കൊ​മ്പു​കു​ത്തി ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ മു​മ്പ് ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​പ്പോ​ൾ 93 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന വ​ർ​ഷം കൂ​ടി ആ​രം​ഭി​ക്കു​മ്പോ​ൾ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നു മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​വാ​ൻ വ​നം വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്. ഇ​തി​നാ​യി സ​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ മേ​ഖ​ല​യി​ൽ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നും വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Latest News

Corehub Up