Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Big Salute

Idukki

പു​ര​സ്‌​കാ​ര​ത്തു​ക കൈ​മാ​റി മാ​തൃ​ക​; ബേ​ബി​ക്കും മ​ക​നും ബി​ഗ് സ​ല്യൂ​ട്ട്

തൊ​ടു​പു​ഴ: റോ​ഡ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ന്‍ ര​ക്ഷി​ച്ച മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി ല​ഭി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ഹ്‌​വീ​ര്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 25,000 രൂ​പ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍​ക്ക് കൈ​മാ​റി വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യും മ​ക​നും മാ​തൃ​ക​യാ​യി. പു​തു​പ്പ​റ​മ്പി​ല്‍ ബേ​ബി​യും മ​ക​ന്‍ ആ​ല്‍​ഫ്ര​ഡു​മാ​ണ് (12) അ​വാ​ര്‍​ഡി​നും ആ​ദ​ര​വി​നും അ​ര്‍​ഹ​രാ​യ​ത്. ത​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​ര​മാ​യി ല​ഭി​ച്ച പാ​രി​തോ​ഷി​ക​ത്തു​ക അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി റെ​ജി​കു​മാ​റി​ന് കൈ​മാ​റു​മെ​ന്ന് ബേ​ബി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

2025 ന​വം​ബ​ര്‍ 16ന് ​രാ​ത്രി വ​ണ്ട​മ​റ്റം ബൈ​പാ​സി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് റോ​ഡ​രി​കി​ല്‍ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന റെ​ജി​കു​മാ​റി​നെ അ​തു​വ​ഴി വ​ന്ന ബേ​ബി​യും മ​ക​ന്‍ ആ​ല്‍​ഫ്ര​ഡും ചേ​ര്‍​ന്ന് കൃ​ത്യ​സ​മ​യ​ത്ത് മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ല​ഞ്ചേ​രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ലാ​ണ് റെ​ജി​കു​മാ​ര്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കാ​യി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ഹ്‌​വീ​ര്‍ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ആ​യു​ര്‍​വേ​ദ​ചി​കി​ത്സ​ക​നാ​യ ബേ​ബി​ക്കും മ​ക​നും പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. കാ​ളി​യാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​വ​രെ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന റെ​ജി​കു​മാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പാ​രി​തോ​ഷി​ക തു​ക മു​ഴു​വ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റാ​ന്‍ ബേ​ബി തീ​രു​മാ​നി​ച്ച​ത്. സ്വാ​ര്‍​ഥ​ത​യി​ല്ലാ​ത്ത ഈ ​ഇ​ട​പെ​ട​ല്‍ സ​മൂ​ഹ​ത്തി​ന് വ​ലി​യ മാ​തൃ​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

കാ​ളി​യാ​ര്‍ സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​വി.​വി​ഷ്ണു, ബി​ജു വ​ര്‍​ഗീ​സ്, സീ​നി​യ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​പി.​നി​ഷാ​ദ്, ജ​യേ​ഷ് ഭാ​സ്‌​ക​ര​ന്‍, ബി​നു ജെ. ​മാ​റാ​ട്ട്, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ സു​ബൈ​ര്‍, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജെ​യ്‌​ന​മ്മ ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ജി പോ​ള്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ക​ണ്ണം​പു​ഴ, സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ല​നാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up