Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blocked On Road

കാട്ടാനയാക്രമണം; മൃ​ത​ദേ​ഹം മൂ​ന്നു മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ ത​ട​ഞ്ഞു പ്ര​തി​ഷേ​ധം

ഇ​​​​രി​​​​ട്ടി : കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വാ​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണം ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​സം​​​​ഗ​​​​ത​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു മൃ​​​​ത​​​​ദേ​​​​ഹം മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30 ഓ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ആം​​​​ബു​​​​ല​​​​ൻ​​​​സ് ആ​​​​ദി​​​​വാ​​​​സി നേ​​​​താ​​​​വ് സി.​​​​കെ. ജാ​​​​നു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​ങ്ങ​​​​ൾ​​​​ക്കു​​​വേ​​​​ണ്ടി സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​രും വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​രം. പ്ര​​​​തി​​​​ഷേ​​​​ധം വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റ​​​​ര വ​​​​രെ നീ​​​​ണ്ടു. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ നേ​​​​രി​​​​ട്ടെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. തു​​​​ട​​​​ർ​​​​ന്ന് ക​​​​ള​​​​ക്ട​​​​റു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് ആർഡിഒ സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ സ്ഥ​​​​ല​​​​ത്തെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

കു​​​​ടും​​​​ബ​​​​ത്തി​​​​ന് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക​​​യു​​​ടെ ആ​​​​ദ്യ​​​​ഗ​​​​ഡു ഇ​​​​ന്ന് കൈ​​​​മാ​​​​റാ​​​​മെ​​​​ന്നും അ​​​​നീ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ​​​​യ്ക്ക് ജോ​​​​ലി, മ​​​​ക്ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്ന് അ​​​​നു​​​​കൂ​​​​ല തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​മെ​​​​ന്നും സി.​​​​വി. പ്ര​​​​കാ​​​​ശ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

ആ​​​​ന​​​മ​​​​തി​​​​ൽ നി​​​​ർ​​​​മാ​​​​ണം മേ​​​​യ് 30നു​​​ള്ളി​​​ൽ ​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ അ​​​​യ​​​​ഞ്ഞ​​​​ത്.​​​​ പി​​​​ന്നീ​​​​ട് ആ​​​​റ​​​​ര​​​​യോ​​​​ടെ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ടി​​​​നു സ​​​​മീ​​​​പം സം​​​​സ്ക​​​​രി​​​​ച്ചു.

Latest News

Corehub Up