Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bob Their Hair

ഹിജാബ് ദൂരെയെറിഞ്ഞു, മുടി ബോബ് ചെയ്തു; വിസ്മയമായി ഇറാൻ താരങ്ങൾ

മെ​​​ൽ​​​ബ​​​ൺ: ഇ​​​റാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യാ​​​ൽ പീ​​​ഡ​​​ന​​​ത്തി​​​നും ശി​​​ക്ഷ​​​യ്ക്കും വി​​​ധേ​​​യ​​​രാ​​​കാ​​​മെ​​​ന്ന ഭ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒാസ്ട്രേലിയയിൽ അഭയം തേടിയ ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾ ഒറ്റ ദിനംകൊണ്ട് ലോകമെന്പാടും ശ്രദ്ധ നേടി.
ഇ​​​റാ​​​ന്‍റെ ദേ​​​ശീ​​​യ വ​​​നി​​​താ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ലെ അ​​​ഞ്ചു താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ താ​​​ത്കാ​​​ലി​​​ക വീ​​​സ അ​​​നു​​​വ​​​ദി​​​ച്ചതോടെ ഹിജാബ് ദൂരയെറിഞ്ഞും മുടി ബോബ് ചെയ്തും പുതിയ സ്വാതന്ത്ര്യപ്രഖ്യാപനംതന്നെ നടത്തി.

ചിത്രം വൈറൽ

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി ടോ​​​ണി ബ​​​ർ​​​ക്കിനൊപ്പം പുതിയ രൂപത്തിൽ അവർ ഫോട്ടോയ്ക്കു പോസ് ചെയ്തു. നിമിഷങ്ങൾക്കകം ഈ ചിത്രം ലോകമെമ്പാടും വൈറലായി. അമേരിക്കയും ഇസ്രയേലുമായി യുദ്ധം നടത്തുന്ന ഇറാൻ മതഭരണകൂടത്തിനും കനത്ത തിരിച്ചടിയായി ഈ വനിതാ താരങ്ങളുടെ നിലപാടുകൾ.

ഏ​​​ഷ്യ​​​ൻ ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്തി​​​യ താ​​​ര​​​ങ്ങ​​​ൾ സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഒാസ്ട്രേലിയൻ സർക്കാർ ഇടപെട്ടത്. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​പ​​​ര​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി ടോ​​​ണി ബ​​​ർ​​​ക്ക് വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ഹ്‌​​​റ സ​​​ർ​​​ബാ​​​ലി അ​​​ലീ​​​ഷാ, മോ​​​ന ഹ​​​മൂ​​​ദി, സ​​​ഹ്‌​​​റ ഗാ​​​ൻ​​​ബാ​​​രി, ഫാ​​​ത്തി​​​മെ പ​​​സ​​​ന്ദി​​​ദെ, ആ​​​തെ​​​ഫെ റ​​​മ​​​സാ​​​നി​​​സാ​​​ദെ എ​​​ന്നി​​​വ​​​രാ​​​ണ് വീ​​​സ ല​​​ഭി​​​ച്ച താ​​​ര​​​ങ്ങ​​​ൾ. വീ​​​സ ല​​​ഭി​​​ച്ച​​​തോ​​​ടെയാണ് ഇവർ ഹിജാബ് ഉപേക്ഷിച്ചു പുതിയ രൂപം സ്വീകരിച്ചത്.

Latest News

Corehub Up