Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Borewells Delayed

Alappuzha

കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം വൈ​കു​ന്നു; താ​മ​ര​ക്കു​ള​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ഴ​ൽ​ക്കി​ണ​റി​ന്റെ നി​ർ​മാ​ണം വൈ​കു​ന്ന​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്ത് മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത്.

താ​മ​ര​ക്കു​ളം ക​ണ്ണ​നാ​കു​ഴി​യി​ലും താ​മ​ര​ക്കു​ളം നാ​ലു​മു​ക്കി​ലു​മാ​ണ് ര​ണ്ടു കു​ഴ​ൽ​ക്കി​ണ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ക വ​ക​യി​രു​ത്തി​യ​ത്. ആ​ല​പ്പു​ഴ ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പി​നെ​യാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്‌. 2025 ഡി​സം​ബ​റി​ൽ ക​ണ്ണ​നാ​കു​ഴി മൂ​ന്നാം​വാ​ർ​ഡി​ൽ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നു​ള്ള യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് കു​ഴ​ൽ​ക്കി​ണ​ർ സ്ഥാ​പി​ച്ചു. എ​ന്നാ​ൽ, ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ണി തീ​ർ​ന്ന​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ല.

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് നാ​ലു​മു​ക്കി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ണ്ണ​നാ​കു​ഴി​യി​ലെ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നു കൊ​ണ്ടു​വ​ന്ന പ്ലാ​ന്‍റ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും താ​മ​ര​ക്കു​ളം നാ​ലു​മു​ക്കി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് കു​ഴ​ൽ​ക്കി​ണ​ർ സ്ഥാ​പി​ക്കാ​ൻ ഭൂ​ഗ​ർ​ഭ ജ​ല അ​ഥോ​റി​റ്റി ത​യാ​റാ​കു​ന്നി​ല്ല. ക​ടു​ത്ത വേ​ന​ലി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന ജ​ന​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​അ​ഥോ​റി​റ്റി. ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പി​നു കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നാ​യി നാ​ലു യ​ന്ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ല്ലെ​ന്നാ​ണ് ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പ് പ​റ​യു​ന്ന​ത്.

സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​തെ​ന്നാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​ക്ഷേ​പം. മൂ​ന്നു യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​റു​പ​തു പേ​രാ​ണ് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​ല​വ​രു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ട ലോ​റി​ക​ളി​ലാ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കു കാ​ലാ​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യോ മ​ലി​നീ​ക​ര​ണ​വ​കു​പ്പി​ന്‍റെ​യോ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നും പ​റ​യു​ന്നു.

Latest News

Corehub Up