Business
മുംബൈ: ഇന്ത്യൻ പ്രാഥമിക ഓഹരി വിപണിയിൽ ചരിത്രം കുറിക്കാൻ ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് തയാറെടുക്കുന്നു.
ജിയോയുടെ 21 മുതൽ 23 വരെയുള്ള പ്രാരംഭ പൊതുഓഹരി വിൽപനയ്ക്കായി 1,065-1,119 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചു.
ഉയർന്ന പ്രൈസ് ബാൻഡിൽ 30,213 കോടി രൂപ സമാഹരിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. ഈ ഐപിഒ വഴി ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയായി (ഏകദേശം 108 ബില്യണ് ഡോളർ) ഉയരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ, 2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സ്ഥാപിച്ച 27,859 കോടി രൂപയുടെ റിക്കാർഡ് മറികടന്ന് ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറും. ആങ്കർ നിക്ഷേപകർക്കുള്ള ബിഡ്ഡിംഗ് 19-ന് നടക്കും. 28-ന് ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖവില 10 രൂപയുള്ള 27 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ പബ്ലിക് ഇഷ്യൂവിലൂടെ വിപണിയിലെത്തുന്നത്.
നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫർ ഫോർ സെയിൽ ഇല്ലാതെ പൂർണമായും പുതിയ ഓഹരികൾ മാത്രമാണ് ജിയോയുടെ ഇഷ്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമാഹരിക്കുന്ന മുഴുവൻ പണവും കന്പനിയുടെ ബിസിനസ് വികസനത്തിലേക്ക് നേരിട്ടെത്തുന്ന ’ഫ്രഷ് ഇഷ്യൂ’ ആയാണ് ജിയോ ഐപിഒ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.
യോഗ്യരായ ജീവനക്കാർക്ക് ഓഹരിയൊന്നിന് 54 രൂപയുടെ ഇളവ് നൽകുന്നുണ്ട്. ജിയോ ജീവനക്കാർക്കായി 500 കോടി രൂപയുടെയും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് പ്രത്യേകമായി 2,500 കോടി രൂപയുടെയും ഷെയർഹോൾഡർ ക്വോട്ട മാറ്റിവച്ചിട്ടുണ്ട്.
സമാഹരിക്കുന്ന തുക പൂർണമായും ജിയോ പ്ലാറ്റ്ഫോംസിനാണ് ലഭിക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന തുകയിൽ 27,500 കോടി രൂപ വരെ ജിയോയുടെ പ്രധാന ഉപകന്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ബാങ്ക് കടബാധ്യതകൾ തിരിച്ചടയ്ക്കുന്നതിനോ മുൻകൂട്ടി തീർപ്പാക്കുന്നതിനോ ആണ് നീക്കിവയ്ക്കുന്നത്. ബാക്കി തുക പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
Business
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി വളര്ച്ചയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതികള് പ്രഖ്യാപിച്ച് ജിയോ പ്ലാറ്റ്ഫോംസ്. മൊബിലിറ്റി, ഹോം ബ്രോഡ്ബാന്ഡ്, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ് എന്നീ മൂന്ന് മേഖലകള്ക്ക് മുന്ഗണന നല്കിയാണ് കമ്പനിയുടെ മുന്നേറ്റം.
2030-31 സാമ്പത്തിക വര്ഷത്തോടെ 1.4 ട്രില്യണ് ഡോളറിന്റെ ഇന്ത്യന് ഡിജിറ്റല് സമ്പദ്വ്യവസ്ഥയില് നിര്ണായക പങ്കുവഹിക്കുകയാണ് ലക്ഷ്യമെന്ന് ജിയോ പ്ലാറ്റ്ഫോംസ് മാനേജിംഗ് ഡയറക്ടര് ആകാശ് അംബാനി പറഞ്ഞു. മുംബൈയില് മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണു ജിയോയുടെ ഭാവി വളര്ച്ചാ പദ്ധതികള് അദ്ദേഹം വിശദീകരിച്ചത്.
നിലവില് 53.3 കോടി കണക്റ്റിവിറ്റി ഉപഭോക്താക്കളുള്ള ജിയോ രാജ്യത്തെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 60 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും വീടിനും സ്ഥാപനത്തിനും മികച്ചതും താങ്ങാനാവുന്നതുമായ ഡിജിറ്റല് സേവനങ്ങള് ലഭ്യമാക്കുകയാണ് കമ്പനിയുടെ മുന്ഗണനയെന്നും ആകാശ് അംബാനി വ്യക്തമാക്കി.
മൊബിലിറ്റി മേഖല
മൊബിലിറ്റി മേഖലയില് അടുത്ത അഞ്ചു വര്ഷത്തിനുള്ളില് 34 കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വളര്ച്ചാ സാധ്യതയാണ് ജിയോ കണക്കാക്കുന്നത്. ഇതില് 10 കോടി പേര് പുതുതായി മൊബൈല് കണക്ഷന് എടുക്കാന് സാധ്യതയുള്ളവരാണ്. നിലവില് 2ജി ഉപയോഗിക്കുന്ന 24 കോടി ഉപഭോക്താക്കളെ 4ജി, 5ജി സേവനങ്ങളിലേക്ക് എത്തിക്കാനും അവസരമുണ്ടെന്ന് കമ്പനി വിലയിരുത്തുന്നു.
ഹോം ബ്രോഡ്ബാന്ഡ്
ഹോം ബ്രോഡ്ബാന്ഡ് മേഖലയിലാണ് ജിയോ വലിയ വളര്ച്ചാ സാധ്യത കാണുന്നത്. നിലവില് 2.86 കോടി ഫിക്സഡ് ബ്രോഡ്ബാന്ഡ് ഉപഭോക്താക്കളുള്ള കമ്പനി, ഈ സംഖ്യ 10 കോടി വീടുകളിലേക്ക് ഉയര്ത്താനാണു ലക്ഷ്യമിടുന്നത്. 2025-26 സാമ്പത്തിക വര്ഷത്തില് രാജ്യത്ത് പുതുതായി ചേര്ത്ത ഫിക്സഡ് ബ്രോഡ്ബാന്ഡ് കണക്ഷനുകളില് 67.5 ശതമാനവും ജിയോയുടേതാണെന്നാണു കമ്പനിയുടെ കണക്ക്. ഫൈബര് കണക്റ്റിവിറ്റിയും വയര്ലെസ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി രാജ്യത്തെ 19,000 പിന്കോഡുകളിലേക്കു സേവനങ്ങള് വ്യാപിപ്പിക്കുമെന്നും ആകാശ് അംബാനി പറഞ്ഞു.
എന്റർപ്രൈസ്
എന്റര്പ്രൈസ് ഡിജിറ്റല് സേവനങ്ങളും അന്താരാഷ്ട്ര ബിസനസുമാണ് ജിയോയുടെ മൂന്നാമത്തെ വളര്ച്ചാ മേഖല. ഇന്ത്യയിലെ എന്റര്പ്രൈസ് ഡിജിറ്റല് സേവന വിപണിയുടെ മൂല്യം 5.1 ലക്ഷം കോടി രൂപയോളം വരുമെന്നാണു കമ്പനിയുടെ വിലയിരുത്തല്.
രാജ്യത്തെ ബാങ്ക് ശാഖകളില് 65 ശതമാനത്തോളം ജിയോ നെറ്റ്വര്ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിയോ സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യാ സംവിധാനങ്ങള് തെരഞ്ഞെടുത്ത വിദേശവിപണികളില് വാണിജ്യവത്കരിക്കാനും പദ്ധതിയുണ്ട്. സോഫ്റ്റ്വേര് വില്പനയില് ഒതുങ്ങാതെ ആഗോള ടെലികോം കമ്പനികള്ക്കു മാനേജ്ഡ് സര്വീസ് പങ്കാളിയായി പ്രവര്ത്തിക്കുകയാണു ലക്ഷ്യം.
Business
കൊച്ചി: സാന്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. 426.13 കോടി രൂപയാണു രണ്ടാംപാദത്തിലെ അറ്റാദായം.
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 21.28 ശതമാനത്തിന്റെ വർധന. മുൻവർഷം ഇത് 351.31 കോടി രൂപയായിരുന്നു. 37.95 ശതമാനം വാർഷികവളർച്ചയോടെ 1,116 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റപലിശ വരുമാനവും രേഖപ്പെടുത്തി. പ്രവർത്തനലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയായി.
മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 2.93 ശതമാനത്തിൽനിന്ന് 1.24 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികളാകട്ടെ 0.56 ശതമാനത്തിൽനിന്ന് 0.09 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 97.84 ശതമാനമായി. മുൻവർഷം ഇത് 90.25 ശതമാനമായിരുന്നു.
റീട്ടെയിൽ നിക്ഷേപം 1,12,625 കോടിയിൽനിന്ന് 1,29,353 കോടിയായി വർധിച്ചു. മുൻ വർഷത്ത അപേക്ഷിച്ച് 16,728 കോടിയുടെ വർധന. പ്രവാസി (എൻആർഐ) നിക്ഷേപം 15.09 ശതമാനം വർധിച്ച് 38,203 കോടിയായി. 5,008 കോടി രൂപയുടെ വർധന. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 17.56 ശതമാനം വളർച്ചയുണ്ടായി. സേവിംഗ്സ് ബാങ്കിൽ 14.34 ശതമാനവും കറണ്ട് അക്കൗണ്ടിൽ 31.19 ശതമാനവുമാണു വളർച്ച.
മൊത്ത വായ്പാവിതരണം 18.67 ശതമാനം വളർച്ച കൈവരിച്ച് 92,286 കോടി രൂപയിൽനിന്ന് 1,09,517 കോടി രൂപയായി ഉയർന്നു. കോർപറേറ്റ് വിഭാഗത്തിൽ, വായ്പാതുക 37,008 കോടിയിൽനിന്ന് 43,164 കോടിയായി.
സ്വർണവായ്പ 18,845 കോടിയിൽനിന്ന് 26,603 കോടിയായി. ബിസിനസ് വിഭാഗത്തിൽ 13,424 കോടി രൂപയിൽനിന്ന് 15,490 കോടി രൂപയായി വർധിച്ചു. മോർട്ട്ഗേജ് വായ്പ 3,929 കോടിയിൽനിന്ന് 1,215 കോടി വർധിച്ച് 5,144 കോടി രൂപയായി.
വാഹനവായ്പ 2,288 കോടിയിൽനിന്ന് 360 കോടി വർധിച്ച് 2,648 കോടിയായി. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്റെ ഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ സാന്പത്തികഫലങ്ങളെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മഹേഷ് മുരളീധർ പൈ അറിയിച്ചു.
Business
ന്യൂഡൽഹി: ജനപ്രിയ കോംപാക്ട് എസ്യുവിയായ എക്സ്യുവി 3xoയുടെ സിഎൻജി പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര. 9.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില.
ഈ മാസം 20 മുതൽ വാഹനത്തിനായുള്ള ബുക്കിംഗും ഡെലിവറിയും ആരംഭിക്കും. നിലവിലുള്ള ടർബോ-പെട്രോൾ, ഡീസൽ, ഇലക്ട്രിക് വേരിയന്റുകൾക്കൊപ്പമാകും പുതിയ സിഎൻജി മോഡലും വിൽക്കുക.
1.2 ലിറ്റർ മൾട്ടി-പോയിന്റ് ഫ്യുവൽ ഇൻജക്ഷൻ ടർബോ-പെട്രോൾ എൻജിനൊപ്പമാണ് മഹീന്ദ്ര സിഎൻജി കിറ്റ് നൽകുന്നത്.
സാധാരണ സിഎൻജി കാറുകളിൽനിന്ന് വ്യത്യസ്തമായി പെട്രോൾ, സിഎൻജി മോഡലുകളിൽ ഒരേ കരുത്തും ടോർക്കുമാണ് ഈ വാഹനം നൽകുന്നത്. കിലോഗ്രാമിന് 24.7 കിലോമീറ്റർ മൈലേജാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
Business
മുംബൈ: ബുധനാഴ്ചത്തെ ഇടിവിനുശേഷം പ്രധാന ഓഹരിസൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെ കുത്തനെ മുന്നേറി.
ഐടി, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ നേട്ടങ്ങളാണ് ദലാൽ സ്ട്രീറ്റിൽ വിപണിക്ക് കരുത്തായത്. വിപണിയിലെ ആശങ്ക അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 5% ഇടിഞ്ഞ് 13.95-ൽ എത്തി.
1,534 പോയിന്റ് (2.11 %) നേട്ടത്തോടെ 74,316ൽ ആണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി നിർണായകമായ 23,000 നിലവാരത്തിനടുത്ത് എത്തി 375 പോയിന്റ് (1.66 %) നേട്ടമുണ്ടാക്കി.
സെൻസെക്സിൽ ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, എറ്റേണൽ എന്നിവ 5% വരെ ഉയർന്നു.
വലിയ ഓഹരികളിൽ മുന്നേറ്റമുണ്ടായപ്പോൾ വിശാലമായ വിപണിയിൽ ദൗർബല്യം പ്രകടമായി. സ്മോൾക്യാപ്പ്, മിഡ്ക്യാപ്പ് സൂചികകൾ ഇടിഞ്ഞു.
Business
കോട്ടയം: റബര് സാങ്കേതികവിദ്യ, പോളിമര് ശാസ്ത്രം, ഗവേഷണം, നൈപുണ്യ വികസനം മേഖലകളില് സഹകരണം ശക്തിപ്പെടുത്തുന്നതിനായി റബര് ബോര്ഡ് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് റബര് ട്രെയിനിംഗും (എന്ഐആര്ടി), സിഐപിഇടി: ഐപിടി കൊച്ചിയും ധാരണാപത്രം ഒപ്പുവച്ചു.
എന്ഐആര്ടിയില് നടന്ന ചടങ്ങില് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള് ധാരണാപത്രം കൈമാറി.
റബര് ബോര്ഡ് ചെയര്മാന് എന്. ഹരി അധ്യക്ഷത വഹിച്ചു. സിഐപിഇടി: ഐപിടി കൊച്ചി ഡയറക്ടറും മേധാവിയുമായ ഡോ. കെ.എ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.
Business
കൊച്ചി: നിർമാണച്ചെലവ് ഉയർന്നതോടെ കാർഡ് ബോർഡ് ബോക്സുകളുടെ വില 25 ശതമാനം വർധിപ്പിക്കുമെന്ന് നിർമാതാക്കൾ.
ജൂൺ മുതൽ പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് കിലോഗ്രാമിന് എട്ടുമുതൽ 12 രൂപ വരെ വർധനവുണ്ടായെന്ന് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Business
കണ്ണൂർ: സൈക്കിൾ ബ്രാൻഡ് പ്യുർ അഗർബത്തി തങ്ങളുടെ പുതിയ ഉത്പന്നമായ മദർ മേരി പ്രാർഥനാ തിരികൾ വിപണിയിലിറക്കി.
കുന്തിരിക്കത്തിന്റെ സവിശേഷസുഗന്ധവും മുല്ലപ്പൂവിന്റെ സൗരഭ്യവും ഒത്തുചേർന്നതാണു മദർ മേരി പ്രാർഥനാതിരികൾ. കുന്തിരിക്കത്തിന്റേതോടു ചേർന്ന ഊഷ്മളമായ സുഗന്ധത്തിന് നേരിയ സിട്രസ്, സുഗന്ധവ്യഞ്ജന ഗന്ധങ്ങളുടെ സാന്നിധ്യവും മുല്ലപ്പൂവിന്റെ സമ്പന്നമായ പുഷ്പസൗരഭ്യവും മൃദുവായ മധുരഗന്ധവും ചേരുന്നു.
മനോഹരമായ പുഷ്പാലങ്കാര പാക്കിംഗിലാണ് ഉത്പന്നം വിപണിയിലെത്തിക്കുന്നത്. ഉപയോഗിക്കാൻ സൗകര്യപ്രദമായ മദർ മേരി പ്രാർഥനാതിരികൾക്കൊപ്പം 30 കൊള്ളികളുള്ള ഒരു തീപ്പെട്ടിയും സൗജന്യമായി നൽകുന്നുണ്ട്.
55 രൂപയുടെ പായ്ക്കിലും 10 രൂപയുടെ പായ്ക്കിലും തിരികൾ ലഭ്യമാണ്. മദർ മേരി പ്രാർഥനാതിരികളുടെ വിപണനോദ്ഘാടനം തലശേരിയിൽ നടന്നു. ഡിസ്ട്രിബ്യൂട്ടറായ രാജൻ പുഷ്പഗിരി, സെയിൽസ് എക്സിക്യൂട്ടിവ് വി. വൈശാഖ് , സെയിൽസ് റപ്രസെന്റേറ്റീവ് എം. അറഫാത്ത് എന്നിവർ പങ്കെടുത്തു.
Business
ന്യൂയോർക്ക്: വിപണിമൂല്യത്തിൽ പുതു ചരിത്രമെഴുതി ആപ്പിൾ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ചരിത്രത്തിലാദ്യമായി 5 ട്രില്യണ് ഡോളറിന് (അഞ്ചു ലക്ഷം കോടി ഡോളർ) മുകളിൽ ക്ലോസിംഗ് ചെയ്യാൻ ആപ്പിളിനായി.
ഈ നാഴികക്കല്ല് ആദ്യമായി പിന്നിട്ടത് ചിപ്പ് നിർമാതാക്കളായ എൻവിഡിയ ആണ്. 5 ട്രില്യണ് ഡോളർ എന്ന നേട്ടം കൈവരിക്കുന്ന ലോകത്തെ രണ്ടാമത്തെ കന്പനിയാണ് ആപ്പിൾ. 2025 ഒക്ടോബറിലായിരുന്നു എൻവിഡിയ ഈ നേട്ടത്തിലെത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നാലു ട്രില്യണ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടതിന് കൃത്യം 12 മാസത്തിനുശേഷം അഞ്ചു ട്രില്യണ് ഡോളർ എന്ന നേട്ടത്തിലെത്താൻ ആപ്പിളിനായി. കന്പനിയുടെ ഓഹരിമൂല്യം ഈ വർഷം ഇതുവരെ 26 ശതമാനവും കഴിഞ്ഞ 12 മാസങ്ങളിലായി ഏകദേശം 40 ശതമാനവും വർധിച്ചിട്ടുണ്ട്.
മുന്പ് ആറുതവണ വ്യാപാരത്തിനിടെ ആപ്പിളിന്റെ വിപണിമൂല്യം 5 ട്രില്യണ് ഡോളർ കടന്നിരുന്നെങ്കിലും വ്യാപാരാന്ത്യം വരെ ആ നില തുടരാനായിരുന്നില്ല. ഏഴാമത്തെ തവണയാണ് അത് സാധ്യമായത്.
ആപ്പിൾ ഓഹരി വില ബുധനാഴ്ച 0.5 ശതമാനം ഉയർന്ന് 342.96 ഡോളറിലെത്തിയാണ് അഞ്ചു ട്രില്യൻ ഡോളർ മറികടന്നത്. ഡൗ ജോണ്സ് മാർക്കറ്റ് ഡാറ്റ പ്രകാരം ബുധനാഴ്ചത്തെ ക്ലോസിംഗിൽ കന്പനിയുടെ വിപണിമൂല്യം 5.005 ട്രില്യണ് ഡോളറായിരുന്നു.
ടെക് ഓഹരികൾ വീണപ്പോഴും മുന്നേറ്റം
അമേരിക്കൻ ടെക്നോളജി ഓഹരികൾ കനത്ത വിൽപന സമ്മർദം നേരിട്ട ദിവസമാണ് ആപ്പിളിന്റെ നേട്ടമെന്നത് ശ്രദ്ധേയമാണ്. യുഎസിലെ വൻകിട ടെക് കന്പനികളായ ഒറാക്കിൾ (8.83%), മെറ്റ (3.27 %), എൻവിഡിയ (3.16 %), മൈക്രോസോഫ്റ്റ് (1.8 %), ആമസോണ് (1.74 %), ഗൂഗിൾ (1.68%) എന്നിവയുടെ ഓഹരികൾക്ക് വലിയ ഇടിവ് നേരിട്ട ദിവസമാണ് ആപ്പിൾ നേട്ടമുണ്ടാക്കിയത്.
Business
പാലക്കാട്: പുനരുപയോഗ ഊർജരംഗത്തെ പ്രമുഖ സ്ഥാപനമായ ജെപ്സ് സോളാറിന്റെ പുതിയ ശാഖ പാലക്കാട്ട് പ്രവർത്തനം ആരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനവും റിബൺ കട്ടിംഗും പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ സ്മിതേഷ് നിർവഹിച്ചു.
ജെപ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതുമായ സൗരോർജ സംവിധാനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുകയാണു ജെപ്സ് സോളാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജെപ്സ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാപദ്ധതിയായ ‘ജെപ്സ് സ്പർശം’ ഫണ്ട് മാനേജ്മെന്റ് പ്രതിനിധികൾ മുനിസിപ്പൽ ചെയർപേഴ്സന് ചടങ്ങിൽവച്ച് കൈമാറി. പാലക്കാട് ശാഖയിൽനിന്നുള്ള ആദ്യ വിൽപന ഫസ്റ്റ് നോഡൽ ഓഫിസർ നൗഷാദ് ഷറഫുദ്ദീൻ ആദ്യ ഉപഭോക്താവായ വി.എം. ആയിഷ ബീഗത്തിനു രേഖകൾ നൽകി നിർവഹിച്ചു.
പാലക്കാട് മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ പി. ശിവകുമാർ, ജെപ്സ് സോളാർ റീജണൽ മാനേജർ കെ.വി. ഷിനിൽ, ഡയറക്ടർ എം.പി. പ്രശോഭ്, കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് എം.ജി. രാജശേഖരൻ നായർ, ജെപ്സ് സോളാർ ഡയറക്ടർ ശ്രീനാഥൻ, വിനീത് എന്നിവർ പ്രസംഗിച്ചു.
Business
കൊച്ചി: സംസ്ഥാനത്തെ ജ്വല്ലറികളില് 18 കാരറ്റ് സ്വര്ണത്തിന് ഈടാക്കിയിരുന്ന വ്യത്യസ്ത വിലകള് ഏകീകരിക്കാന് തീരുമാനം.
കേരള ജ്വല്ലേഴ്സ് അസോസിയേഷന് കോ ഓര്ഡിനേഷന് കമ്മിറ്റിയുടെ നേതൃത്വത്തില് സംസ്ഥാനത്തെ വിവിധ സ്വര്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിര്ണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്നുമുതല് പ്രാബല്യത്തില് വരും.
22 കാരറ്റ് സ്വര്ണത്തിനു വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റ് സ്വര്ണത്തിന്റെയും വില നിശ്ചയിക്കുക. ഇതോടെ സംസ്ഥാനത്തെ ജ്വല്ലറികളില് 18 കാരറ്റ് സ്വര്ണത്തിനു വ്യത്യസ്ത നിരക്കുകള് ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനും വിലനിര്ണയത്തില് ഏകീകരണം ഉറപ്പാക്കാനും സാധിക്കുമെന്ന് കെജിഎസ്എംഎ സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര് പറഞ്ഞു. സംസ്ഥാനത്തെ സ്വര്ണവ്യാപാര മേഖലയില് വിലനിര്ണയത്തില് കൂടുതല് സുതാര്യതയും ഏകീകൃതസ്വഭാവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെജിഎസ്എംഎ ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്, എകെജിഎസ്എംഎ ചെയര്മാന് ഡോ. ബി. ഗോവിന്ദന്, രാജേഷ് കല്യാണ്, കേരള ജ്വല്ലറി ഫെഡറേഷന് ജനറല് സെക്രട്ടറി എം.പി. അഹമ്മദ്, രാജേഷ് കല്യാണ്, എ.കെ. നിഷാദ്, കെജിഎസ്ഡിഎ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു, കൃഷ്ണകുമാര് ഉണ്ണി, ഷിനോ മാത്യു തുടങ്ങിയവരും യോഗത്തില് പങ്കെടുത്തു.
Business
ബെയ്ജിംഗ്: ഈ വർഷത്തെ ആദ്യ ഒന്പത് മാസങ്ങളിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 100 ബില്യണ് യുഎസ് ഡോളർ കടന്നു. ചൈനീസ് കയറ്റുമതി ഉയരുന്നതിനിടയിലും ഈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 40.7 ശതമാനം വളർച്ച നേടി മുന്നേറ്റം രേഖപ്പെടുത്തുന്പോഴാണിത്.
ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.7 ശതമാനം വർധിച്ച് 105.93 ബില്യണ് ഡോളറായി.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 25.4 ശതമാനം വർധിച്ച് 144.45 ബില്യണ് ഡോളറിലെത്തി.
ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 23.3 ശതമാനം വർധിച്ച് 125.19 ബില്യണ് ഡോളറിലെത്തി. അതേസമയം, ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 40.7 ശതമാനം ഉയർന്ന്് 19.26 ബില്യണ് ഡോളറായി.
ഇന്ത്യയുടെ നിർമാണ മേഖലയ്ക്ക് ആവശ്യമായ ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ എന്നിവയാണ് ചൈനയിൽനിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
എന്നാൽ ധാതുക്കൾ, അയിരുകൾ, ഇന്ധനങ്ങൾ, സമുദ്രവിഭവങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ പ്രാഥമിക-വിഭവ അധിഷ്ഠിത ഉത്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.
ചൈനയിലെ വ്യാപാര കണക്കുകൾ ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയുടേത് ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷ അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതി ഉയർന്നു; വ്യാപാര കമ്മിയും
ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യണ് ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 36.66 ശതമാനം വർധിച്ച് 19.47 ബില്യണ് ഡോളറായപ്പോൾ, ഇറക്കുമതി 16 ശതമാനം ഉയർന്ന് 131.63 ബില്യണ് ഡോളറായി. ഇതോടെ വ്യാപാര കമ്മി 2024-25ലെ 99.2 ബില്യൺ ഡോളറിൽനിന്ന് 2025-26ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 112.6 ബില്യണ് ഡോളറിലെത്തി.
വർഷങ്ങളായി ഇന്ത്യയുടെ ശക്തമായ മേഖലകളായ ഐടി, ഫാർമ (മരുന്ന് ഉത്പാദനം), കാർഷിക ഉത്പന്നങ്ങൾ എന്നിവയ്ക്കായി വിപണി തുറന്നുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
Kerala
പാറത്തോട്: കൃഷിവകുപ്പിലൂടെയും ക്ഷീര വകുപ്പിലൂടെയും ഉള്പ്പടെ സര്ക്കാര് നല്കുന്ന പൊതുവായുള്ള ആനുകൂല്യങ്ങള് കര്ഷകരുടെ അവകാശമാണെന്നും സര്ക്കാര് സംവിധാനങ്ങളില് നിന്നുള്ള പ്രയോജനങ്ങളില് നിന്ന് കര്ഷകര് മാറി നില്ക്കേണ്ടതില്ലെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്.
മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാര്ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില് മെമ്മോറിയല് അവാര്ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്ഷകര് ഒന്നിച്ചു ചേര്ന്ന് നില്ക്കുമ്പോള് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കാന് സാധിക്കുമെന്നും പരമ്പരാഗതമായ ശൈലികള്ക്കപ്പുറം മൂല്യവര്ധിതമായ കാര്യങ്ങളിലേക്ക് കര്ഷകര് നീങ്ങണമെന്നും ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് കൂട്ടിച്ചേര്ത്തു.
കന്നുകാലി വളര്ത്തല് ക്ഷീര കര്ഷകര് ഒരു വ്യവസായമായി കാണണമെന്ന് യോഗത്തില് അധ്യക്ഷതവഹിച്ച മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയില് പറഞ്ഞു.
മിനി ഫാമുകള് രൂപീകരിക്കാന് സംഘങ്ങളും സംഘത്തിന്റെ ഭാരവാഹികളും കര്ഷകരും ശ്രദ്ധിക്കണം. കഴിഞ്ഞ വര്ഷങ്ങളില് കന്നുകാലി ഇന്ഷ്വറന്സ് പ്രീമിയത്തിന്റെ 75 ശതമാനം എംഎംപിഎസ് നല്കിക്കൊണ്ടിരുന്നത് ഈ വര്ഷം മുതല് 90 ശതമാനമായി വര്ധിപ്പിച്ചതായും എല്നിനോ പ്രതിഭാസം ക്ഷീരകര്ഷകരെ ബാധിക്കാതിരിക്കാന് ഗുണനിലവാരമുള്ള സങ്കരയിനം പുല്കൃഷി വ്യാപിപ്പിക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില് കൂട്ടിച്ചേര്ത്തു. ജോയിന്റ് ഡയറക്ടർ ഫാ. ആല്ബിന് പുല്ത്തകിടിയേല്, പ്രഫ. സാലിക്കുട്ടി തോമസ്, ബേബി സെബാസ്റ്റ്യന് ഗണപതിപ്ലാക്കല്, ജയകുമാര് മന്നത്ത് എന്നിവര് പ്രസംഗിച്ചു.
മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപ സമ്മാനതുക ലഭിക്കുന്ന ഫാ. മാത്യു വടക്കേമുറി മെമ്മോറിയല് മലനാട് ക്ഷീരശ്രീ സ്വര്ണ് പതക് പുരസ്കാറിന് നെറ്റിത്തൊഴു വയലാറ്റുപുത്തന്പുരയ്ക്കല് റെജി കുര്യനും 75,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്കാര് കൊച്ചറ കണയങ്കല് റീജയ്ക്കും 50,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ കാന്സി പതക് പുരസ്കാര് അണക്കര കാളംമ്മാലില് രെഞ്ജി കുര്യാക്കോസിനും സമ്മാനിച്ചു.
മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്ക്ക് 25,000 രൂപ വീതവും മലനാട് ക്ഷീരശ്രീ ദീപക് പതക് പുരസ്കാറിന് അര്ഹരായ 15 പേര്ക്ക് 10,000 രൂപ വീതവും നല്കി.
Business
കൊച്ചി: നവരാത്രി, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഫെസ്റ്റീവ് ഡ്രീംസ് കാന്പയിൻ അവതരിപ്പിച്ചു.
വിവിധ വായ്പാനിരക്കിലെ ഇളവുകളും പ്രത്യേക ഡിസ്കൗണ്ടുകളുമാണ് സവിശേഷത. നിബന്ധനകൾക്കു വിധേയമായി ഭവനവായ്പകൾ 7.60 ശതമാനം മുതലും വസ്തുവിന്റെ ഈടിന്മേലുള്ള വായ്പകൾ 8.50 ശതമാനം മുതലും ലഭിക്കുന്നതാണ്.
കൂടാതെ, വാഹനവായ്പകൾക്കും ആകർഷകമായ നിരക്ക് ലഭ്യമാണ്. സ്വിഗ്ഗി, ഡിസ്ട്രിക്ട് ബൈ സൊമാറ്റോ, ഈസി ഡൈനർ, ബുക്ക് മൈഷോ, ഫസ്റ്റ് ക്രൈ, സെപ്റ്റോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പർച്ചേസ് ചെയ്താൽ പത്തു ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Business
കൊച്ചി: ഉത്സവകാല ഷോപ്പിംഗിനോടനുബന്ധിച്ച് 10,000ത്തിലധികം ഓഫറുകളുമായി എച്ച്ഡിഎഫ്സി ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്സ് 2026 അവതരിപ്പിച്ചു.
വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ഈസിഇഎംഐ എന്നിവയിൽ ആനുകൂല്യങ്ങൾ ലഭിക്കും.
ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകളും ഈസിഇഎംഐയും ഉപയോഗിച്ചു വാങ്ങുന്പോൾ 70,000 രൂപ വരെ ലാഭിക്കാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം വിവിധ ഘട്ടങ്ങളിലായി ദീപാവലി വരെ ഓഫറുകൾ ലഭ്യമാകും.
Business
കൊച്ചി: അബാദ് ഗ്രൂപ്പ് തങ്ങളുടെ വൈവിധ്യമാര്ന്ന ബിസിനസ് സംരംഭങ്ങളെ ഏകോപിപ്പിച്ച് ഏകീകൃത കോര്പറേറ്റ് ഐഡന്റിറ്റി പുറത്തിറക്കി.
കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അബാദ് ഗ്രൂപ്പിന് അബാദ് ഫിഷറീസ്, അബാദ് ഹോട്ടല്സ്, അബാദ് ബില്ഡേഴ്സ്, അബാദ് ഫുഡ്സ്, അബാദ് ഇന്റീരിയേഴ്സ്, അബാദ് പ്രോപ്പര്ട്ടി മാനേജ്മെന്റ് സര്വീസസ് എന്നീ സംരംഭങ്ങളുണ്ട്.
1931ല് കൊച്ചിയില്നിന്ന് ഉണക്കച്ചെമ്മീന് കയറ്റുമതി ചെയ്തു പ്രവര്ത്തനമാരംഭിച്ച അബാദ് ഇന്നു സമുദ്രോത്പന്ന കയറ്റുമതി, ഫ്രോസണ് ഫുഡ്സ്, റീട്ടെയില് വിപണി, ഹോസ്പിറ്റാലിറ്റി, ആയുര്വേദം, റിയല് എസ്റ്റേറ്റ് വികസനം, ഇന്റീരിയര് സൊലൂഷന്സ്, പ്രോപ്പര്ട്ടി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സജീവമാണ്.
കേരളത്തിലും ആഗോളതലത്തിലുമുള്ള ഉപഭോക്താക്കള്ക്കു സേവനം നല്കുന്ന ബിസിനസ് ശൃംഖലയുള്ള അബാദിന് 5000 ത്തിലധികം ജീവനക്കാരുണ്ടെന്ന് അബാദ് ഗ്രൂപ്പ് ചെയര്മാന് അന്വര് ഹാഷിം, അബാദ് ഹോട്ടല്സ് മാനേജിംഗ് ഡയറക്ടര് റിയാസ് അഹമ്മദ് എന്നിവർ അറിയിച്ചു.
Business
അബുദാബി: ലുലു ഫിനാന്ഷ്യല് ഹോള്ഡിംഗ്സിന്റെ രാജ്യാന്തര പണമിടപാട്-സെറ്റില്മെന്റ് പ്ലാറ്റ്ഫോമായ ഡിജിറ്റ്9 ഫോര്ബ്സ് മിഡില് ഈസ്റ്റിന്റെ ഫിന്ടെക് 50- 2026 പട്ടികയില് ഇടംനേടി. മിഡില് ഈസ്റ്റിലെ മുന്നിര ഫിന്ടെക് കമ്പനികളുടെ പട്ടികയിലാണ് ഡിജിറ്റ്9 പതിനൊന്നാമതായി ഇടം നേടിയത്.
രാജ്യാന്തര പണമിടപാടുകള് കൂടുതല് വേഗത്തിലും ലളിതമായും സാധ്യമാക്കുന്നതിനായി പരമ്പരാഗത ബാങ്കിംഗ് ശൃംഖലകളെയും നൂതന ഡിജിറ്റല് സെറ്റില്മെന്റ് സാങ്കേതികവിദ്യകളെയും കോര്ത്തിണക്കുന്നതില് ഡിജിറ്റ് 9 വഹിക്കുന്ന നിര്ണായക പങ്കിനുള്ള അംഗീകാരമാണു നേട്ടമെന്ന് ലുലു ഫിനാന്ഷ്യല് ഹോള്ഡിംഗ്സ് അധികൃതര് പറഞ്ഞു.
ലുലു ഫിനാന്ഷ്യല് ഹോള്ഡിംഗ്സിന്റെ പൂര്ണ ഉടമസ്ഥതയിലുള്ള ലുലു മണി സിംഗപ്പുരിനു കീഴിലെ പ്ലാറ്റ്ഫോമാണ് ഡിജിറ്റ്9.
Business
കൊച്ചി: 2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് സര്വീസ് ചാര്ജ് ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചത് സ്വാഗതാര്ഹമെന്നു കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്എ).
ഇതിന്റെ പശ്ചാത്തലത്തില് 15 മുതല് കേരളത്തിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേമെന്റുകള് സ്വീകരിക്കില്ലെന്ന അസോസിയേഷന് തീരുമാനം താത്കാലികമായി പിന്വലിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറല് സെക്രട്ടറി എന്. അബ്ദുള് റസാഖും അറിയിച്ചു.
Business
ന്യൂയോർക്ക്: ഇന്ത്യയിലെ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനൊരുങ്ങി ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്. നിലവിലുള്ള 50 ബില്യണ് ഡോളറിന്റെ നിക്ഷേപം 100 ബില്യണ് ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കന്പനി പ്രസിഡന്റ് ജോണ് ഗ്രേ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൻ സർവീസസ്, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ പുതിയ നിക്ഷേപങ്ങൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളിലും ബ്ലാക്ക്സ്റ്റോണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടിംഗ് ശേഷി തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ബ്ലാക്ക്സ്റ്റോണിന്റെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ്. ലോജിസ്റ്റിക്സ്, ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ മേഖലകളിലെ നിലവിലെ നിക്ഷേപങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗ്രേ പറഞ്ഞു.
Business
കണ്ണൂർ: ന്യൂസിലാൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് എഡ്യുക്കേഷൻ ഫെയർ 17ന് കൊച്ചി എംജി റോഡ് രവിപുരത്തുള്ള മേഴ്സി ഹോട്ടലിൽ നടക്കും.
പ്ലസ്ടു, ഡിഗ്രി, പിജിക്കാർക്ക് എൻജിനിയറിംഗ്, ഐടി, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി നിരവധി ‘ഗ്രീൻ ലിസ്റ്റ് ഫോക്കസ്’ ചെയ്തുള്ള കോഴ്സുകളെപ്പറ്റി മനസിലാക്കാനും ന്യൂസിലാൻഡിലെ യൂണിവേഴ്സിറ്റി, കോളജ് പ്രതിനിധികളെ നേരിൽകണ്ട് സംശയനിവാരണം നടത്തുന്നതിനുമുള്ള മികച്ച അവസരമാണിതെന്ന് സാന്റ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ഒരു വർഷ പഠനത്തിന് മൂന്നു വർഷം വരെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ, പഠനവേളയിൽ ആഴ്ചയിൽ 25 മണിക്കൂർ വരെ പാർട്ട് ടൈം വർക്ക് റൈറ്റ്, 50 ശതമാനം മാർക്കുള്ളവർക്കും അനുയോജ്യമായ കോഴ്സുകൾ. ഒപ്പം12 ലക്ഷം രൂപവരെയുള്ള സ്കോളർഷിപ്പുകൾ, ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക്, എന്നിവ ഫെയറിന്റെ ഭാഗമായുണ്ട്.വിദഗ്ധർ നയിക്കുന്ന സെമിനാറിലും പങ്കെടുക്കാം.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ഫെയർ. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്.
ഫോൺ: 0484 4150999, 9645222999.
Business
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില താഴേക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണം 13,590 രൂപയിലും പവന് 1,08,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ താഴ്ന്ന് 11,165 രൂപയിലെത്തി.
സംസ്ഥാനത്ത് തിങ്കളാഴ്ച രാജ്യാന്തര ട്രെൻഡിന് നേർവിപരീതമായി സ്വർണവില രണ്ടുതവണയായി താഴേക്കിറങ്ങിയിരുന്നു. രാവിലെ ഗ്രാമിന് 40 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയും ഇടിഞ്ഞു. പവന് രാവിലെയും ഉച്ചയ്ക്കുമായി 1,280 രൂപ താഴ്ന്ന് 1,09,760 രൂപയിലെത്തി. പിന്നാലെ ചൊവ്വാഴ്ച വീണ്ടും താഴേക്കുപോയ സ്വർണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറയുകയാണുണ്ടായത്.
ഇതോടെ, കഴിഞ്ഞ നാലു ദിവസംകൊണ്ട് പവന് 2,320 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ വാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണവിലയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി താഴേക്കുപോയത്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ചാഞ്ചാട്ടത്തിലാണുള്ളത്. ഒരുവേള ഔൺസിന് 4145.22 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില പിന്നീട് 4169.12 ഡോളർ വരെ ഉയർന്നു.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്ഷത്തെ സ്വര്ണക്കുതിപ്പ്
കഴിഞ്ഞ 100 വര്ഷത്തിനിടയില് സ്വര്ണ വില പവന് 13.75 രൂപയില് നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്ക്കുന്നത്. 1925 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്ച്ച് 31 ന് സ്വര്ണ വിലയില് വര്ധന രേഖപ്പെടുത്തി. ഇക്കാലയളവില് ഒരു പവന് സ്വര്ണത്തിന്റെ വില 22.65 രൂപയായി ഉയര്ന്നു. പിന്നീടങ്ങോട്ട് സ്വര്ണവിലയില് വര്ധനയാണ് ഉണ്ടായത്.
1940 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 26.77 രൂപയും 1945 മാര്ച്ച് 31 ന് 45.49 രൂപയും 1950 മാര്ച്ച് 31 ന് 72.75 രൂപയുമായി സ്വര്ണ വില ഉയര്ന്നു. എന്നാല് 1955 മാര്ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്ണ വില കുറഞ്ഞു.
1960 മാര്ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്ണവില. 1965 മാര്ച്ച് 31 ന് പവന് 90.20 രൂപയും 1970 ല് 135.30 രൂപയും 1975 മാര്ച്ച് 31 ന് 396 രൂപയുമായി സ്വര്ണ വില ഉയര്ന്നു. 1980 മാര്ച്ച് 31 ന് പവന് 975 രൂപയായി. 1985 ല് പവന് 1,573 രൂപയും 1990 ല് പവന് 2,493 രൂപയും 1995 ല് 3,432 രൂപയുമായി സ്വര്ണവിലയില് മുന്നേറ്റം തുടര്ന്നു.
1996 മാര്ച്ചില് പവന് 3,784 രൂപയായി. 1997 മാര്ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്ച്ച് 31 ന് 2,966 രൂപയുമായി സ്വര്ണ വില കുറഞ്ഞു. 1999 ല് പവന് 3,106 രൂപയായി വീണ്ടും ഉയര്ന്നു. തുടര്ന്നുള്ള വര്ഷങ്ങളില് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല് 3,073 രൂപയുമായി. 2002 മാര്ച്ച് 31 ന് പവന് 3,670 രൂപ, 2003 ല് 3,857 രൂപ, 2004 ല് 4,448 രൂപ, 2005 ല് 4,550 രൂപ, 2006 ല് 6,255 രൂപ എന്നിങ്ങനെ സ്വര്ണക്കുതിപ്പ് തുടര്ന്നു.
2007 ല് പവന് 6,890 രൂപയും 2008 ല് 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്ച്ച് 31 ന് പവന് 12,280 രൂപയും 2011 ല് 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്ച്ചില് ഒരു പവന് സ്വര്ണം വാങ്ങാന് 20,880 രൂപ നല്കണമായിരുന്നു. 2013 ല് പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള് പവന് 21,480 രൂപയായും 2015 ല് 19,760 രൂപയായും 2016 ല് 21,360 രൂപയായും 2017 ല് 21,800 രൂപയായും സ്വര്ണ വിലയില് ചാഞ്ചാട്ടം തുടര്ന്നു.
2018 ല് പവന് 22,600 രൂപയായിരുന്ന സ്വര്ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല് 2020 മാര്ച്ചില് സ്വര്ണവിലയില് വന് കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്ണ വില ഉയര്ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല് പവന് 32,880 രൂപയിലും 2022 ല് 38,120 രൂപയും 2023 ല് 44,000 രൂപയുമായി. 2024 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന്റെ വില 50,200 രൂപയായി വര്ധിക്കുകയായിരുന്നു. 2025 ഡിസംബര് 29 ന് 1,03,560 രൂപയായിരുന്നു സ്വര്ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ദീർഘകാല മൂലധനനേട്ട നികുതി (എൽടിസിജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) എന്നിവയെക്കുറിച്ചുള്ള പ്രസ്താവനകളും ഐടി ഓഹരികളിലെ മുന്നേറ്റവും മറ്റു ഘടകങ്ങളും നിക്ഷേപകരിൽ പ്രതീക്ഷ ഉയർത്തിയതിനെത്തുടർന്ന്, ഇന്നലെ ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ശക്തമായ തിരിച്ചുവരവ് നടത്തി. ഇരു സൂചികകളും 1.5 ശതമാനത്തിലധികം ഉയർന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിലാണ് വിപണിയിൽ കുതിപ്പുണ്ടായത്.
സെൻസെക്സ് 1100 പോയിന്റിലധികം ഉയർന്ന് 73,034ലും നിഫ്റ്റി 350ലധികം പോയിന്റ് കയറി 22,722ലും ക്ലോസ് ചെയ്തു. ഈ വലിയ കുതിച്ചുചാട്ടം എല്ലാ കന്പനികളുടെയും ആകെ വിപണി മൂല്യത്തിലേക്ക് ഏകദേശം അഞ്ചു ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു. ഇതോടെ ആകെ മൂല്യം 470 ലക്ഷം കോടി രൂപയായി ഉയർത്തി.
വിശാല വിപണികൾ തുടക്കത്തിലുണ്ടായ നഷ്ടങ്ങൾ നികത്തി തിരിച്ചുകയറി. നിഫ്റ്റി മിഡ്കാപ് 100 സൂചിക ഒരു ശതമാനത്തിലധികം കുതിച്ചുയർന്നപ്പോൾ നിഫ്റ്റി സ്മോൾകാപ് 100 സൂചിക ചെറിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ഐടി കന്പനികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. രണ്ടാംപാദ ഫലങ്ങൾ പുറത്തുവന്നതിനുശേഷം എച്ച്സിഎൽ ടെക് ഓഹരികൾ എട്ടു ശതമാനത്തിലധികം കുതിച്ചുയർന്നു. അതേസമയം ഈ മേഖലയിലെ പ്രമുഖരായ ടിസിഎസ് ഓഹരികൾ ഏഴു ശതമാനത്തോളം മുന്നേറി. ടെക് മഹീന്ദ്രയുടെയും ഇൻഫോസിസിന്റെയും ഓഹരികൾ അഞ്ചു ശതമാനം വരെ ഉയർന്നു.
മേഖലയിൽ അഞ്ചു ശതമാനത്തിലധികം ഉയർന്ന നിഫ്റ്റി ഐടി സൂചിക മുന്നേറ്റത്തിനു നേതൃത്വം നല്കി. നിഫ്റ്റി റിയൽറ്റി രണ്ടു ശതമാനത്തിലധികമാണ് മുന്നേറിയത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ് യു ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി. നിഫ്റ്റി ഫാർമ നഷ്ടത്തിലേക്കു വീണു. വിപണി പൊതുവെ പോസിറ്റീവായിരുന്നു. എൻഎസ്ഇയിൽ 1418 ഓഹരികൾ ഇടിവ് നേരിട്ടപ്പോൾ 2128 ഓഹരികൾ നേട്ടമുണ്ടാക്കി. 98 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
Business
കൊച്ചി: ജെഎസ്ഡബ്ല്യു എംജി മോട്ടോര് ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവിയായ ഹെക്ടറിന്റെ ഹെക്ടര് ബ്ലാക്ക്സ്റ്റോം, ഹെക്ടര് സ്നോസ്റ്റോം എന്നീ ലിമിറ്റഡ് എഡിഷന് മോഡലുകള് പുറത്തിറക്കി.
ബ്ലാക്ക്സ്റ്റോം മോഡല് പൂര്ണമായും കറുപ്പ് നിറത്തിലും സ്നോസ്റ്റോം മോഡല് കറുത്ത മേല്ക്കൂരയോടുകൂടിയ വെളുത്ത നിറത്തിലുമാണു ലഭ്യമാകുന്നത്. പുതിയ ഹെക്സ് ഗ്രില്, അലോയ് വീലുകള്, ചുവന്ന ബ്രേക്ക് കാലിപ്പറുകള്, പ്രീമിയം ബ്ലാക്ക് ഇന്റീരിയര് എന്നിവ ഈ വാഹനങ്ങളുടെ പ്രധാന സവിശേഷതകളാണ്.
ഇരു മോഡലുകളും 1.5 ലിറ്റര് ടര്ബോചാര്ജ്ഡ് പെട്രോള് എൻജിനിലും സിവിടി ഗിയര്ബോക്സ് അടങ്ങിയ 5 സീറ്റര് ക്രമീകരണത്തിലുമാണ് എത്തുന്നത്. 14 ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സ്ക്രീന്, ഐ-സ്വൈപ്പ് ആംഗ്യ നിയന്ത്രണ സംവിധാനം, എഴുപതിലധികം കണക്റ്റഡ് ഫീച്ചറുകള്, ഫുള് ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങള് വാഹനത്തിലുണ്ട്.
ഡീലര്ഷിപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന സ്റ്റോം പാക്കേജും മൂന്നു വര്ഷത്തെ വാറന്റി ഉള്പ്പെടുന്ന സുരക്ഷാ പാക്കേജും ഇതിനോടൊപ്പം വാഗ്ദാനം ചെയ്യുന്നു. 19,99,800 രൂപ എക്സ്-ഷോറൂം വിലയിലാണ് രണ്ട് ലിമിറ്റഡ് എഡിഷന് എസ്യുവികളും ലഭ്യമാകുന്നത്.
Business
കൊച്ചി: കാറുകൾ ഉൾപ്പടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ ശരാശരി വായ്പാത്തുയിലുണ്ടായ വർധനയിലൂടെ, രാജ്യത്തെ വാഹനവായ്പാ വിപണി പുതിയ വളർച്ചാഘട്ടത്തിലേക്ക്. 2019 ആദ്യപകുതിക്കും 2026 ആദ്യപകുതിക്കും ഇടയിൽ പാസഞ്ചർ വാഹനങ്ങളുടെ ശരാശരി വായ്പാ തുക 49 ശതമാനം വർധിച്ച് 8.2 ലക്ഷം രൂപയായി മാറിയെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ ഷിഫ്റ്റിംഗ് ഗിയേഴ്സ് 2026 - ക്രെഡിറ്റ് ഡ്രൈവ്സ് ടുഡേസ് മൊബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായ്പാ തിരിച്ചടവ് കാലാവധി അഞ്ചു മാസം വർധിച്ച് 62 മാസമായി ഉയർന്നു. ഉയർന്ന മൂല്യമുള്ള കാർ വായ്പകൾ എടുക്കുന്നവരിൽ 51 ശതമാനവും അർധനഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ്. ഇരുചക്ര വാഹനവായ്പകളിൽ 73 ശതമാനവും പാസഞ്ചർ വാഹന വായ്പകളിൽ 37 ശതമാനവും നൽകി എൻബിഎഫ്സികൾ വാഹന ധനകാര്യ മേഖലയിൽ മുന്നിലാണ്.
പാസഞ്ചർ വാഹനവായ്പകളിൽ സ്വകാര്യബാങ്കുകളുടെ വിഹിതം 26 ശതമാനമാണ്. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വായ്പകളുടെ കുടിശിക 1.76 ലക്ഷം കോടി രൂപയിലെത്തി. എസ്യുവികളോടും മികച്ച ഫീച്ചറുകളുള്ള വാഹനങ്ങളോടുമുള്ള ഉപയോക്താക്കളുടെ പ്രത്യേക താത്പര്യം പാസഞ്ചർ വാഹനവിപണിയിൽ ഉയർന്ന മൂല്യമുള്ള വാഹനങ്ങളിലേക്കുള്ള മാറ്റത്തിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാർ ഉടമകളാകുന്നവരിൽ യുവാക്കളുടെ എണ്ണം കൂടുന്നുണ്ട്. പുതിയതും ഉയർന്ന മൂല്യമുള്ളതുമായ വാഹനങ്ങൾ വാങ്ങാനാണ് ആളുകൾ താത്പര്യം കാണിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരുചക്രവാഹന വായ്പയിൽ മുന്നിൽ ചെറുപ്പക്കാർ
2026ന്റെ ആദ്യപകുതിയിൽ ഇരുചക്രവാഹന വായ്പകൾ എടുത്തവരിൽ 43 ശതമാനം പേർ 30 വയസോ അതിൽ താഴെയോ പ്രായമുള്ളവരുമാണെന്നു പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 64 ശതമാനം പേരും അർധനഗര, ഗ്രാമീണ മേഖലകളിൽനിന്നാണ്. ആദ്യമായി വായ്പ എടുക്കുന്നവരേക്കാൾ രണ്ടു വർഷത്തിലധികം വായ്പാ ചരിത്രമുള്ളവരാണ് ഇപ്പോൾ കൂടുതലായി ഇരുചക്ര വാഹന വായ്പകൾ എടുക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുവതലമുറയുടെ പഠനം, ജോലി, വരുമാനം എന്നിവ ഇരുചക്ര വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്നുണ്ടെന്നു ട്രാൻസ്യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. സജീവമായ ഇരുചക്ര വാഹന വായ്പക്കാരുടെ എണ്ണം 2019-ലെ 1.7 കോടിയിൽനിന്ന് 2026 ജൂണിൽ 3.3 കോടിയായി ഉയർന്നിട്ടുണ്ട്.
Business
തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യയും ആകര്ഷകമായ സവിശേഷതകളുമായി ഒപ്പോ പുതിയ എഫ്35 സീരീസ് സ്മാര്ട്ട്ഫോണുകള് ഇന്ത്യയില് അവതരിപ്പിച്ചു. എഫ്35 പ്രോ, എഫ്35 എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഈ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്.
നൂറ് ഡിഗ്രി ഫീല്ഡ് ഓഫ് വ്യൂവുള്ള അമ്പത് മെഗാപിക്സല് അള്ട്രാ-വൈഡ് നാച്ചുറല് സെല്ഫി കാമറ, എൺപതിനായിരം മില്ലി ആംപിയര് ഹവര് വലിയ ബാറ്ററി, എണ്പത് വാട്ട് ചാര്ജിംഗ് പിന്തുണ, മികച്ച ജല-പൊടി പ്രതിരോധം എന്നിവ ഈ പുതിയ ഫോണുകളുടെ പ്രധാന പ്രത്യേകതകളാണ്.
Business
കൊച്ചി: കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇരു മേഖലയിലെയും വ്യവസായ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുമായി കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സിലോൺ ചേംബർ ഓഫ് കൊമേഴ്സും ധാരണാപത്രം ഒപ്പുവച്ചു.
ശ്രീലങ്കയിലെ കൊളംബോയിൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്കുവേണ്ടി ചേംബറിന്റെ മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എസ്. കർത്തയും, സിലോൺ ചേംബർ ഓഫ് കൊമേഴ്സിന് വേണ്ടി ചേംബർ പ്രസിഡന്റ് കൃഷൻ ബലേന്ദ്രയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സിലോൺ ചേംബറിനെ പ്രതിനിധീകരിച്ച് വൈസ് ചെയർപേഴ്സൺ ബിംഗുമാൽ തേവരത്തന്ത്രി, ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൺ വിനോദ് ഹിരദരമണി, സെക്രട്ടറി ജനറലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഷിറാൻ ഫെർണാണ്ടോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സെക്രട്ടറി ശ്രീജിത് എസ്. കുമാറും സന്നിഹിതനായിരുന്നു.
ഇരു ചേംബറുകളിലെയും അംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള വ്യാപാര സഹകരണം, വ്യാപാര പ്രതിനിധിസംഘങ്ങളുടെ പരസ്പര സന്ദർശനം, വിവിധ മേഖലകളിലെ ബിസിനസ് ശൃംഖലകൾ വികസിപ്പിക്കൽ തുടങ്ങിയവയ്ക്ക് ധാരണാപത്രം വഴിയൊരുക്കും. പരസ്പര വാണിജ്യ താത്പര്യമുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചട്ടക്കൂടും ഇതിലൂടെ രൂപപ്പെടും.
Business
കൊച്ചി: യുപിഐ ഇടപാടുകള്ക്ക് എംഡിആര് (മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ചുമത്താനുള്ള നീക്കം പിന്വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നേതൃത്വത്തില് സംസ്ഥാന വ്യാപകമായി കേന്ദ്രസര്ക്കാര് ഓഫീസുകള്ക്കു മുന്നില് പ്രതിഷേധ ധര്ണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില് 4000ത്തോളം സ്വര്ണവ്യാപാരികള് പങ്കെടുത്തു.
കോഴിക്കോട്ട് നടന്ന പ്രതിഷേധ ധര്ണ കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുല് നാസര്, സംസ്ഥാന ട്രഷറര് സി.വി. കൃഷ്ണദാസ്, വര്ക്കിംഗ് ജനറല് സെക്രട്ടറി ബി. പ്രേമാനന്ദ്, വര്ക്കിംഗ് പ്രസിഡന്റ് പി.കെ. അയമ ഹാജി എന്നിവര് പങ്കെടുത്തു.
Business
തിരുവനന്തപുരം: ഫ്ലിപ്കാര്ട്ട് ബിഗ് ബില്യണ് ഡേയ്സ് 2026ന്റെ ഭാഗമായി മോട്ടറോളയുടെ ബിഗ്ബില്യണ് മോട്ടോഡീലുകള് ലൈവായി. മോട്ടറോള എഡ്ജ് 70 ഫ്യൂഷന്, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ+, മോട്ടോ ജി37 പവര്, മോട്ടറോള സിഗ്നേച്ചര് തുടങ്ങിയ മോഡലുകളാണ് ഓഫറുകളുടെ ഭാഗമായത്. മോട്ടറോള എഡ്ജ് 70 ഫ്യൂഷന് 8+128 ജിബി മോഡല് 29,749 രൂപ മുതലാണ് ലഭ്യമാകുന്നത്.
Business
ന്യൂഡല്ഹി: ഈ വര്ഷം ചരക്കുനീക്കത്തിൽ തുടര്ച്ചയായ വളര്ച്ച രേഖപ്പെടുത്തി ഇന്ത്യന് റെയില്വേ. 2025 സെപ്റ്റംബറിലെ 127.52 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്, 2026 സെപ്റ്റംബറില് 135.35 ദശലക്ഷം ടണ് ചരക്ക് കൈകാര്യം ചെയ്തു. 6.14 ശതമാനം വളര്ച്ചയാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബറില് പ്രധാന ചരക്ക് വിഭാഗങ്ങളില് വളര്ച്ച: ഭക്ഷ്യധാന്യങ്ങളില് 25 ശതമാനം, ക്ലിങ്കറില് 20 ശതമാനം, ആഭ്യന്തര കണ്ടെയ്നര് ചരക്കുകളില് 10 ശതമാനം, കല്ക്കരിയില് ഒമ്പത് ശതമാനം, മറ്റ് ചരക്കുകളില് 8.2 ശതമാനം, മിനറല് ഓയിലില് ആറ് ശതമാനം, ഫിനിഷ്ഡ് സ്റ്റീലില് 5.5 ശതമാനം, ഇരുമ്പയിരില് 5.2 ശതമാനം.
ഈ വര്ഷം ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള ആറുമാസം ഇന്ത്യന് റെയില്വേ മൊത്തം 833.7 ദശലക്ഷം ടണ് ചരക്ക് കൈകാര്യം ചെയ്തു. കഴിഞ്ഞ വര്ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.1 ശതമാനം വളര്ച്ചയാണിത്. ഇതേ കാലയളവില് ചരക്കുനീക്കത്തില് നിന്നുള്ള വരുമാനത്തില് 3.7 ശതമാനം വളര്ച്ചയും രേഖപ്പെടുത്തിയെന്ന് റെയില്വേ മന്ത്രാലയം അറിയിച്ചു.
Business
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചത്തെ ഇരട്ടവീഴ്ചയ്ക്കു ശേഷം വീണ്ടും താഴേക്കിറങ്ങി സ്വർണവില. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,240 രൂപയിലെത്തി.
സംസ്ഥാനത്ത് തിങ്കളാഴ്ച രാജ്യാന്തര ട്രെൻഡിന് നേർവിപരീതമായി സ്വർണവില രണ്ടുതവണയായി താഴേക്കിറങ്ങിയിരുന്നു. രാവിലെ ഗ്രാമിന് 40 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയും ഇടിഞ്ഞു. പവന് രാവിലെയും ഉച്ചയ്ക്കുമായി 1,280 രൂപ താഴ്ന്ന് 1,09,760 രൂപയിലെത്തി. കഴിഞ്ഞ വാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണവിലയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി താഴേക്കുപോയത്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. കേരളത്തിൽ ഇന്നു രാവിലെ വില നിശ്ചയിക്കുമ്പോൾ ഔൺസിന് 4,180 ഡോളറായിരുന്ന രാജ്യാന്തരവില ഇപ്പോൾ 4,190 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയും ഇന്നു കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്ഷത്തെ സ്വര്ണക്കുതിപ്പ്
കഴിഞ്ഞ 100 വര്ഷത്തിനിടയില് സ്വര്ണ വില പവന് 13.75 രൂപയില് നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്ക്കുന്നത്. 1925 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്ച്ച് 31 ന് സ്വര്ണ വിലയില് വര്ധന രേഖപ്പെടുത്തി. ഇക്കാലയളവില് ഒരു പവന് സ്വര്ണത്തിന്റെ വില 22.65 രൂപയായി ഉയര്ന്നു. പിന്നീടങ്ങോട്ട് സ്വര്ണവിലയില് വര്ധനയാണ് ഉണ്ടായത്.
1940 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 26.77 രൂപയും 1945 മാര്ച്ച് 31 ന് 45.49 രൂപയും 1950 മാര്ച്ച് 31 ന് 72.75 രൂപയുമായി സ്വര്ണ വില ഉയര്ന്നു. എന്നാല് 1955 മാര്ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്ണ വില കുറഞ്ഞു.
1960 മാര്ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്ണവില. 1965 മാര്ച്ച് 31 ന് പവന് 90.20 രൂപയും 1970 ല് 135.30 രൂപയും 1975 മാര്ച്ച് 31 ന് 396 രൂപയുമായി സ്വര്ണ വില ഉയര്ന്നു. 1980 മാര്ച്ച് 31 ന് പവന് 975 രൂപയായി. 1985 ല് പവന് 1,573 രൂപയും 1990 ല് പവന് 2,493 രൂപയും 1995 ല് 3,432 രൂപയുമായി സ്വര്ണവിലയില് മുന്നേറ്റം തുടര്ന്നു.
1996 മാര്ച്ചില് പവന് 3,784 രൂപയായി. 1997 മാര്ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്ച്ച് 31 ന് 2,966 രൂപയുമായി സ്വര്ണ വില കുറഞ്ഞു. 1999 ല് പവന് 3,106 രൂപയായി വീണ്ടും ഉയര്ന്നു. തുടര്ന്നുള്ള വര്ഷങ്ങളില് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല് 3,073 രൂപയുമായി. 2002 മാര്ച്ച് 31 ന് പവന് 3,670 രൂപ, 2003 ല് 3,857 രൂപ, 2004 ല് 4,448 രൂപ, 2005 ല് 4,550 രൂപ, 2006 ല് 6,255 രൂപ എന്നിങ്ങനെ സ്വര്ണക്കുതിപ്പ് തുടര്ന്നു.
2007 ല് പവന് 6,890 രൂപയും 2008 ല് 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്ച്ച് 31 ന് പവന് 12,280 രൂപയും 2011 ല് 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്ച്ചില് ഒരു പവന് സ്വര്ണം വാങ്ങാന് 20,880 രൂപ നല്കണമായിരുന്നു. 2013 ല് പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള് പവന് 21,480 രൂപയായും 2015 ല് 19,760 രൂപയായും 2016 ല് 21,360 രൂപയായും 2017 ല് 21,800 രൂപയായും സ്വര്ണ വിലയില് ചാഞ്ചാട്ടം തുടര്ന്നു.
2018 ല് പവന് 22,600 രൂപയായിരുന്ന സ്വര്ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല് 2020 മാര്ച്ചില് സ്വര്ണവിലയില് വന് കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്ണ വില ഉയര്ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല് പവന് 32,880 രൂപയിലും 2022 ല് 38,120 രൂപയും 2023 ല് 44,000 രൂപയുമായി. 2024 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന്റെ വില 50,200 രൂപയായി വര്ധിക്കുകയായിരുന്നു. 2025 ഡിസംബര് 29 ന് 1,03,560 രൂപയായിരുന്നു സ്വര്ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്ണത്തിന് 1,13,520 രൂപയായി.
Business
കൊച്ചി: 15 മുതല് സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ പേയ്മെന്റുകള് സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന്.
2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്ക്കു ഫീസ് ഈടാക്കാനുള്ള നീക്കത്തില് പ്രതിഷേധിച്ചാണു തീരുമാനം. യുപിഐ ഇടപാടുകള്ക്ക് അധികഫീസ് ഏര്പ്പെടുത്തുന്നതു ഹോട്ടല് വ്യാപാരികള്ക്കു സാമ്പത്തികബാധ്യത കൂട്ടുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാലും ജനറല് സെക്രട്ടറി എന്. അബ്ദുള് റസാഖും ചൂണ്ടിക്കാട്ടി.
2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്ക്കു ഫീസ് ഈടാക്കാനുള്ള നീക്കം പിന്വലിക്കുകയോ, ഫീസ് പരിധി 10,000 രൂപക്കു മുകളിലുള്ളവയ്ക്കായി ഉയര്ത്തുകയോ വേണം.
ഹോട്ടല് അടക്കമുള്ള ചെറുകിട വ്യാപാരമേഖലയുടെ താത്പര്യങ്ങള് സംരക്ഷിക്കുന്നതിനും വിഷയത്തിൽ അധികൃതരുടെ അടിയന്തരശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് 15 മുതല് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള് സ്വീകരിക്കേണ്ടതില്ലെന്ന് അസോസിയേഷന് തീരുമാനിച്ചതെന്നും ഭാരവാഹികള് വ്യക്തമാക്കി.
Business
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നിക്ഷേപം (എഫ്ഡിഐ) എത്തിച്ച രാജ്യമായി മാറി ജപ്പാൻ . ഈ മൂന്നു മാസത്തിനിടെ 5.71 ബില്യൺ ഡോളറിന്റെ (ഏകദേശം 54,000 കോടിയിലധികം രൂപ) നിക്ഷേപമാണ് ജപ്പാനിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.
മുൻ സാമ്പത്തിക വർഷം മുഴുവൻ ജപ്പാനിൽനിന്നു ലഭിച്ച 3.74 ബില്യൺ ഡോളറിനേക്കാൾ ഉയർന്ന തുകയാണിത്. ഇതോടെ ഇന്ത്യയിലേക്ക് എത്തിയ ആകെ ഇക്വിറ്റി വിദേശ നിക്ഷേപമായ 19.81 ബില്യൺ ഡോളറിൽ 29 ശതമാനവും ജപ്പാന്റെ വിഹിതമായി മാറി.
നിർമാണ മേഖലയിലെ പുതിയ നിക്ഷേപങ്ങളേക്കാൾ ധനകാര്യ മേഖലയിലെ പ്രമുഖ ഏറ്റെടുക്കലുകളും ഓഹരി പങ്കാളിത്തങ്ങളുമാണ് ഈ വളർച്ചയ്ക്കു പ്രധാന കരുത്തായത്. ഏപ്രിലിൽ ജപ്പാനിലെ എംയുഎഫ്ജി ബാങ്ക് ഇന്ത്യൻ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ 39,618 കോടി രൂപയ്ക്ക് (ഏകദേശം 4.4 ബില്യൺ ഡോളർ) സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ ധനകാര്യ സേവന മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടുകളിലൊന്നാണിത്. ഇതിനുപുറമേ ഓട്ടോമൊബൈൽ, ബാറ്ററി നിർമാണം, പുനരുപയോഗ ഊർജം, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയിലും ജാപ്പനീസ് കമ്പനികൾ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ഉത്പാദന ചെലവിലെ വർധനവും കാരണം വിതരണ ശൃംഖലകൾ ചൈനയ്ക്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാപ്പനീസ് കമ്പനികൾ ഇന്ത്യയെ പ്രധാന ലക്ഷ്യസ്ഥാനമായി കാണുന്നത്.
ജാപ്പനീസ് നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി ഒമ്പത് സംസ്ഥാനങ്ങളിലായി 12 "ജാപ്പനീസ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകൾ' ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
Business
തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷനും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ചേർന്നു സംഘടിപ്പിച്ച ക്വിസാത്മ-ബിസിനസ് ക്വിസ് മത്സരത്തിൽ കേരള യൂണിവേഴ്സിറ്റിയിലെ ഡി.എം. ആദിത്യൻ, എസ്.ജി. ശ്രീഹരി എന്നിവർ വിജയികളായി.
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ ഓസ്റ്റിൻ ലാസർ, ഡാനിയേൽ ജോസഫ് എന്നിവർ രണ്ടാം സ്ഥാനവും, എംഇഎസ് അസ്മാബി കോളജിലെ എം. ശ്രീഹരി, കെ. അനുജിത്ത് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ. ജോണ് വിജയികൾക്കുള്ള കാഷ് അവാർഡും ഫലകവും കൈമാറി. ഒരു ലക്ഷം രൂപയുടെ സമ്മാനമാണ് വിജയികൾക്കു നൽകിയത്. ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത്ത് നയിച്ച മത്സരത്തിൽ വിവിധ കോളജുകളിൽനിന്നു 125 ടീമുകൾ പങ്കെടുത്തു.
ടിഎംഎ പ്രസിഡന്റ് സീജോ പോന്നോർ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സനീഷ് കുമാർ ജോസഫ് എംഎൽഎ, പ്രോഗ്രാം കണ്വീനർ ജോസഫ് ജോർജ്, ടിഎംഎ സെക്രട്ടറി ജാക്സണ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിന്റെ അഞ്ചാമത്തെ പതിപ്പാണ് കൊടകര സഹൃദയ കോളജിൽ സംഘടിപ്പിച്ചത്.
Business
കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സാരംഗത്തെ നൂതന സാധ്യതകള് ചര്ച്ചചെയ്ത് അസോസിയേഷന് ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെഎല്എസ്സി അഗോയ്) കേരളം ഘടകം വാര്ഷിക കോണ്ഫറന്സ് കഗോകോണ് 2026. ഐഎംഎ ഹൗസില് ആരംഭിച്ച ദ്വിദിന കോണ്ഫറന്സ് ഉമ തോമസ് എംഎല്എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള പ്രമുഖര് കോണ്ഫറന്സില് പങ്കെടുക്കുന്നുണ്ട്.
വിപിഎസ് ലേക്ഷോര് എംഡി എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഐ ഗുരുകുല് വെബ്സൈറ്റ് സ്വിച്ച് ഓണ് കര്മം അഗോയ് പ്രസിഡന്റ് ഡോ. ജിത പരിജ നിര്വഹിച്ചു. കെഎല്എസ്സി അഗോയ് പ്രസിഡന്റ് ഡോ. കെ. ചിത്രതാര, കഗോകോണ് 2026 രക്ഷാധികാരി ഡോ. പി.കെ. ശേഖരന്, കെഎല്എസ്സി അഗോയ് സെക്രട്ടറി ഡോ. ഡി. ആദര്ശ് എന്നിവര് സംസാരിച്ചു.
കോണ്ഫറന്സ് ഇന്ന് സമാപിക്കും.
Business
കൊച്ചി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ‘ജോയ് വാലി ദീവാലി’ ഫെസ്റ്റിവൽ ഓഫറുകൾക്കു തുടക്കമായി. ഓഫറുകളുടെ ഭാഗമായി സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആഭരണങ്ങളുടെയും പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ ആഭരണങ്ങൾ വാങ്ങുന്പോൾ പഴയ സ്വർണത്തിന്റെ തൂക്കത്തിലോ മൂല്യത്തിലോ യാതൊരു കുറവും വരുത്താതെ പൂർണമൂല്യം ലഭിക്കും.
അടിയന്തര സാന്പത്തിക ആവശ്യങ്ങൾക്കായി സ്വർണം എളുപ്പത്തിൽ പണമാക്കാനുള്ള സൗകര്യവും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കി, 15 മിനിറ്റിനുള്ളിൽ തുക ഉപയോക്താവിനു കൈമാറുകയും ചെയ്യും. ദീപാവലി ഓഫറുകൾ നവംബർ എട്ടുവരെ ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാകും.
‘ജോയ് വാലി ദീവാലി’ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഇരട്ടിയാക്കുകയാണു ലക്ഷ്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
Business
കൊച്ചി: രാജ്യാന്തര വില കൂടുമ്പോൾ നേർവിപരീതമായി കേരളത്തിൽ താഴേക്കിറങ്ങി സ്വർണവില. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,840 രൂപയിലും പവന് 1,10,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,370 രൂപയിലെത്തി.
കഴിഞ്ഞ വാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണവിലയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി താഴേക്കുപോയത്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. എന്നാൽ, രാജ്യാന്തര വില ഔൺസിന് 4184.98 ഡോളറിൽ നിന്ന് 4,216 ഡോളർ വരെ ഉയരുകയാണുണ്ടായത്.
അതേസമയം, വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്ഷത്തെ സ്വര്ണക്കുതിപ്പ്
കഴിഞ്ഞ 100 വര്ഷത്തിനിടയില് സ്വര്ണ വില പവന് 13.75 രൂപയില് നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്ക്കുന്നത്. 1925 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്ച്ച് 31 ന് സ്വര്ണ വിലയില് വര്ധന രേഖപ്പെടുത്തി. ഇക്കാലയളവില് ഒരു പവന് സ്വര്ണത്തിന്റെ വില 22.65 രൂപയായി ഉയര്ന്നു. പിന്നീടങ്ങോട്ട് സ്വര്ണവിലയില് വര്ധനയാണ് ഉണ്ടായത്.
1940 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 26.77 രൂപയും 1945 മാര്ച്ച് 31 ന് 45.49 രൂപയും 1950 മാര്ച്ച് 31 ന് 72.75 രൂപയുമായി സ്വര്ണ വില ഉയര്ന്നു. എന്നാല് 1955 മാര്ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്ണ വില കുറഞ്ഞു.
1960 മാര്ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്ണവില. 1965 മാര്ച്ച് 31 ന് പവന് 90.20 രൂപയും 1970 ല് 135.30 രൂപയും 1975 മാര്ച്ച് 31 ന് 396 രൂപയുമായി സ്വര്ണ വില ഉയര്ന്നു. 1980 മാര്ച്ച് 31 ന് പവന് 975 രൂപയായി. 1985 ല് പവന് 1,573 രൂപയും 1990 ല് പവന് 2,493 രൂപയും 1995 ല് 3,432 രൂപയുമായി സ്വര്ണവിലയില് മുന്നേറ്റം തുടര്ന്നു.
1996 മാര്ച്ചില് പവന് 3,784 രൂപയായി. 1997 മാര്ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്ച്ച് 31 ന് 2,966 രൂപയുമായി സ്വര്ണ വില കുറഞ്ഞു. 1999 ല് പവന് 3,106 രൂപയായി വീണ്ടും ഉയര്ന്നു. തുടര്ന്നുള്ള വര്ഷങ്ങളില് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല് 3,073 രൂപയുമായി. 2002 മാര്ച്ച് 31 ന് പവന് 3,670 രൂപ, 2003 ല് 3,857 രൂപ, 2004 ല് 4,448 രൂപ, 2005 ല് 4,550 രൂപ, 2006 ല് 6,255 രൂപ എന്നിങ്ങനെ സ്വര്ണക്കുതിപ്പ് തുടര്ന്നു.
2007 ല് പവന് 6,890 രൂപയും 2008 ല് 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്ച്ച് 31 ന് പവന് 12,280 രൂപയും 2011 ല് 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്ച്ചില് ഒരു പവന് സ്വര്ണം വാങ്ങാന് 20,880 രൂപ നല്കണമായിരുന്നു. 2013 ല് പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള് പവന് 21,480 രൂപയായും 2015 ല് 19,760 രൂപയായും 2016 ല് 21,360 രൂപയായും 2017 ല് 21,800 രൂപയായും സ്വര്ണ വിലയില് ചാഞ്ചാട്ടം തുടര്ന്നു.
2018 ല് പവന് 22,600 രൂപയായിരുന്ന സ്വര്ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല് 2020 മാര്ച്ചില് സ്വര്ണവിലയില് വന് കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്ണ വില ഉയര്ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല് പവന് 32,880 രൂപയിലും 2022 ല് 38,120 രൂപയും 2023 ല് 44,000 രൂപയുമായി. 2024 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന്റെ വില 50,200 രൂപയായി വര്ധിക്കുകയായിരുന്നു. 2025 ഡിസംബര് 29 ന് 1,03,560 രൂപയായിരുന്നു സ്വര്ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്ണത്തിന് 1,13,520 രൂപയായി.
Business
ആഗോള ടയര് ലോബി സൃഷ്ടിച്ച കാണാച്ചരടുകള് മുറിച്ചുമാറ്റാന് റബര് ഉത്പാദക രാജ്യങ്ങള്ക്കാവുമോ? അതെ, അതിനാകുമെന്നുതന്നെയാണ് തെക്കുകിഴക്കന് ഏഷ്യന് രാജ്യങ്ങളെ വിഴുങ്ങിയ എല് നിനോ പ്രതിഭാസം നല്കുന്ന സൂചന.
മുന്നിരയിലുള്ള തായ്ലാന്ഡും ഇന്തോനേഷ്യയും മലേഷ്യയും കാലാവസ്ഥാ വ്യതിയാനത്തില് നട്ടംതിരിയുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും തായ്ലാന്ഡിലെ കിഴക്കന് മേഖലയിലും തെക്കന് റബര് ഉത്പാദന മേഖലയിലും മാസങ്ങളായി ടാപ്പിംഗ് മന്ദഗതിയിലാക്കി. സെപ്റ്റംബര് അവസാനം ഏകദേശം 22,600 ഹെക്ടറിലെ റബര് തോട്ടങ്ങള്ക്ക് പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി.
ഇന്തോനേഷ്യയിലും കാലാവസ്ഥാ മാറ്റം റബറില് വിള്ളലുളവാക്കി. നടപ്പുവര്ഷം ആദ്യ ആറു മാസം റബര് കയറ്റുമതിയില് ഉണ്ടായത് 21 ശതമാനം ഇടിവ്. അതായത്, എല് നിനോ പ്രതിഭാസം ശക്തമാകുന്നതിനു മുമ്പുതന്നെ അവിടെ റബര് ലഭ്യത കുറഞ്ഞു. കയറ്റുമതിയിലെ കുറവ് ആഗോള വ്യവസായ മേഖലയ്ക്ക് കനത്ത പ്രഹരമാകും. മുന്നിലുള്ള മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്താല് വിപണി കൂടുതല് പിരിമുറുക്കത്തിലാകാം. മലേഷ്യയുടെ കയറ്റുമതി ആദ്യ ഏഴ് മാസങ്ങളില് 12 ശതമാനം കുറഞ്ഞു. തീര്ന്നില്ല, വിയറ്റ്നാം, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും റബര് ഉല്പാദനം ഈ വര്ഷം കുറവാണ്.
ഉത്പാദനക്കുറവും വ്യവസായമേഖലയിലെ ഉണര്വും വിലക്കയറ്റത്തിന് വഴിയൊരുക്കേണ്ടതാണ്. പ്രത്യേകിച്ച്, ക്രൂഡ് ഓയില് ബാരലിന് 100 ഡോളറിന് മുകളില് നിലകൊള്ളുമ്പോള്. ഉത്പാദക രാജ്യങ്ങള് ഒത്തുപിടിച്ചാല് ആഗോള ടയര് ലോബിയുടെ കാണാച്ചരടുകള് മുറിച്ചുകടക്കാനുള്ള കെല്പ്പ് കോടിക്കണക്കിന് വരുന്ന റബര് കര്ഷകര്ക്കുണ്ട്.
ഒരാഴ്ച നീണ്ട അവധിക്കുശേഷം ചൈനീസ് വിപണി സജീവമായത് വിലക്കയറ്റം സൃഷ്ടിച്ചു. ജപ്പാനില് റബര് കിലോയ്ക്ക് 452 യെന്നില്നിന്ന് കഴിഞ്ഞ ലക്കത്തില് സൂചിപ്പിച്ച 457-462 യെന്നിലെ പ്രതിരോധം തകര്ത്ത് 15 വര്ഷത്തെ ഉയര്ന്ന നിരക്കായ 463 യെന്നിലെത്തി. ക്ലോസിംഗില് 462 യെന്നിലാണ്. ഒസാക്കയില് റബര് 470ലേക്ക് മുന്നേറാം. അതേസമയം, ഓരോ കുതിപ്പിലും ശക്തമായ ലാഭമെടുപ്പിന് സാധ്യത. 470 യെന്നിലെ പ്രതിരോധം മറികടന്നാല് 478 യെന്നിനെ ലക്ഷ്യമാക്കും. 440 യെന്നില് നിര്ണായക താങ്ങുമുണ്ട്.
ആഗോള കാലാവസ്ഥ വിലക്കയറ്റത്തിന് പച്ചക്കൊടി ഉയര്ത്തുന്നു. അതേസമയം, യെന്നിന്റെ വിനിമയമൂല്യം, ക്രൂഡ് ഓയില് വില, ചൈനീസ് ഡിമാന്ഡ് എന്നിവ നിര്ണായക സ്വാധീനം ചെലുത്തും. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര് കിലോയ്ക്ക് 283 രൂപയിലും ഒട്ടുപാല് 199 രൂപയിലും ലാറ്റക്സ് 193 രൂപയിലുമാണ്.
കുരുമുളക്
ആഗോള കുരുമുളക് കയറ്റുമതിയില് വിയറ്റ്നാം പുതിയ നാഴികക്കല്ലിലേക്ക്. കഴിഞ്ഞ മാസം വിയറ്റ്നാം 25,580 ടണ് കുരുമുളക് കയറ്റുമതി ചെയ്തു. ഓഗസ്റ്റിനേക്കാള് 18 ശതമാനം വര്ധന. അതേസമയം, 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്ന്നു. നടപ്പുവര്ഷം ഒക്ടോബര് പത്തുവരെ വിയറ്റ്നാമിന്റെ കുരുമുളക് കയറ്റുമതി 2.25 ലക്ഷം ടണ്ണിലേക്ക് അടുത്തു.
ദീപാവലി ഡിമാന്ഡ് ഇന്ത്യന് കുരുമുളകിന് അതിശക്തമായ പിന്തുണ സമ്മാനിക്കുന്നു. ആഭ്യന്തര വ്യാപാരികള് ചരക്കിനായി പരക്കംപായുന്നുണ്ടെങ്കിലും ഹൈറേഞ്ചിലേക്കും വയനാട്ടിലേക്കുമുള്ള നാടന് മുളക് സംഭരണം ബാലികേറാമലയായി മാറുന്നു. രൂപയുടെ മൂല്യത്തകര്ച്ച വിദേശ മുളക് ഇറക്കുമതിയെ തടയും.
രൂപയുടെ മൂല്യം 96.88ലേക്ക് ഇടിഞ്ഞതോടെ ശ്രീലങ്കന് ചരക്കിന്റെ ആകര്ഷണം കുറഞ്ഞതിനാല് വന്കിട ഇറക്കുമതിക്കാര് നേരത്തേ വിദേശത്തുനിന്നും എത്തിച്ച ചരക്ക് മറ്റ് ഇറക്കുമതിക്കാരില്നിന്നും ഉയര്ന്ന വിലയ്ക്ക് വാങ്ങുന്നവരും രംഗത്തുണ്ട്. ഇതിനിടെ അന്തര്സംസ്ഥാന വ്യാപാരികള് കൊച്ചി വിലയിലും കിലോ എട്ട് മുതല് 10 രൂപ വരെ കൂടുതല് നല്കി മുളകിന് കച്ചവടങ്ങള് ഉറപ്പിച്ചതായും വിവരമുണ്ട്. ഈ വാങ്ങല് തന്നെ വ്യക്തമാണ് വന്കിട വ്യവസായികള് പോലും കുരുമുളക് സര്വകാല റിക്കാര്ഡിലേക്ക് കുതിക്കുമെന്ന് കണക്കുകൂട്ടുന്നു. മാസങ്ങള് മുന്നേ ഇതേ കോളത്തില് വ്യക്തമാക്കിയതാണ് മുളക് 840 റേഞ്ചിനെ ഉറ്റുനോക്കുന്നകാര്യം.
അതേസമയം, ചങ്കുറപ്പുള്ള കയറ്റുമതിക്കാര്ക്ക് വിദേശ ഓര്ഡറുകള് ശേഖരിക്കാനുള്ള അവസരമാണിത്. എന്നാല്, അത്തരമൊരു സാഹസത്തിന് വിരലിലെണ്ണാവുന്നവര് മാത്രമേയുള്ളൂ. നാടന് കുരുമുളക് ക്ഷാമം തുടരുന്നതിനാല് മുളക് സംഭരണനീക്കം അതിശക്തമായ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് അവര് ഭയക്കുന്നു. കൊച്ചിയില് അണ്ഗാര്ബിള്ഡ് കുരുമുളക് ക്വിന്റലിന് 70,700 രൂപയായി ഉയര്ന്നു.
വെളിച്ചെണ്ണ
ദീപാവലി അടുത്തതോടെ ഭക്ഷ്യയെണ്ണകള്ക്ക് പ്രിയമേറുന്നു. പാം ഓയില്, സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ എന്നിവയ്ക്ക് ഇതിനകംതന്നെ ആവശ്യക്കാരുണ്ട്. ദീപാവലിയോടനുബന്ധിച്ച് കേരളത്തിലും വെളിച്ചെണ്ണയ്ക്ക് ഡിമാന്ഡ് ഉയരും. കൊച്ചിയില് വെളിച്ചെണ്ണ ക്വിന്റലിന് 24,900 രൂപയിലും കൊപ്ര 15,500 രൂപയിലുമാണ്. കാങ്കയത്ത് എണ്ണ 20,850 രൂപയിലും കൊപ്ര 15,200 രൂപയിലുമാണ്.
ഐവറി കോസ്റ്റിലെ കാലാവസ്ഥാ വ്യതിയാനം കൊക്കോയില് ചാഞ്ചാട്ടം സൃഷ്ടിക്കുന്നു. പ്രതികൂല കാലാവസ്ഥയില് കയറ്റുമതിക്ക് നേരിടുന്ന തടസങ്ങള്ക്കു പുറമേ പശ്ചിമാഫ്രിക്കയിലെ കനത്ത ചൂടും വരള്ച്ചയും കൊക്കോ ഉത്പാദന മേഖലകളിലെ മണ്ണിലെ ഈര്പ്പം നഷ്ടപ്പെടുത്തി. ഇത് അടുത്ത വിളവിനെ ബാധിക്കും. അതായത്, അടുത്ത സീസണില് ഉത്പാദനം 18 ശതമാനം വരെ കുറയാം. മറ്റൊരു പ്രധാന ഉത്പാദക രാജ്യമായ ഘാനയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ന്യൂയോര്ക്കില് കൊക്കോ ടണ്ണിന് 5660 ഡോളറിലാണ്. നിലവിലെ 6464 ഡോളറില് പ്രതിരോധമുണ്ട്.
ഇന്ത്യയില് കൊക്കോ ഉത്പാദനം ഏകദേശം 34,000 ടണ്ണാണ്. കേരളത്തിലെ ഉത്പാദനം 12,000 ടണ്ണും. ചോക്ലേറ്റ് ഉള്പ്പടെയുള്ള വ്യവസായ മേഖലയ്ക്ക് പ്രതിവര്ഷം ഒരു ലക്ഷം ടണ്ണിലധികം കൊക്കോ ആവശ്യമാണ്. മുരിക്കാശേരിയില് പച്ചക്കൊക്കോ കിലോയ്ക്ക് 100 രൂപയിലും കൊക്കോ പരിപ്പ് 300 രൂപയിലുമാണ്.
Business
ഇന്ത്യന് ഓഹരി സൂചികകളില് തിരിച്ചുവരവ്; 25 വര്ഷത്തിനിടയിലെ ഏറ്റവും ദൈര്ഘ്യമേറിയ പ്രതിവാര നഷ്ടപരമ്പരയ്ക്ക് വിരാമം. വാരാന്ത്യത്തില് മുന്നിര സൂചികകള് കാഴ്ചവച്ച തിളക്കമാര്ന്ന പ്രകടനം വിപണിക്ക് വലിയ പ്രതിസന്ധിയില്നിന്ന് താത്ക്കാലിക ആശ്വാസം നല്കി.
എന്നാല് ഇതിനെ ബുള് റാലിയുടെ തുടക്കമായി വിലയിരുത്താനാകില്ല. ദീപാവലി മുഹൂര്ത്ത വ്യാപാരത്തിന് ഒരു മാസം പോലും ബാക്കിയില്ലെന്നത് ആഭ്യന്തര ഫണ്ടുകളെ കൂടുതല് നിക്ഷേപത്തിന് പ്രേരിപ്പിച്ചേക്കാം. ദീപാവലിക്ക് മുമ്പേ ഒരു തിരിച്ചുവരവ് ഏതൊരു ഇന്ത്യന് നിക്ഷേപകന്റെയും സ്വപ്നമാണെന്ന് മുന്വാരം സൂചിപ്പിച്ചത് ശരിവച്ചുകൊണ്ടുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കഴിഞ്ഞ വാരത്തിലെ തിരിച്ചുവരവിനെ വിലയിരുത്താം.
എട്ടാഴ്ചത്തെ തുടര്ച്ചയായ തകര്ച്ചയ്ക്കുശേഷം സെന്സെക്സ് 563 പോയിന്റും നിഫ്റ്റി 99 പോയിന്റും പ്രതിവാര നേട്ടം രേഖപ്പെടുത്തി. 32 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷമാണ് സെന്സെക്സ് തിരിച്ചുകയറിയത്. എങ്കിലും വിദേശ നിക്ഷേപകരില്നിന്നുള്ള വില്പനസമ്മര്ദം ശക്തമാണ്. യുഎസ് ബോണ്ട് യീല്ഡുകളിലെ വര്ധന വിദേശ നിക്ഷേപകരെ മറ്റ് വിപണികളില്നിന്ന് മൂലധനം പിന്വലിക്കാന് പ്രേരിപ്പിച്ചേക്കാം.
അതുകൊണ്ടുതന്നെ, കഴിഞ്ഞ വാരത്തില് ഇന്ത്യന് വിപണിയില് ദൃശ്യമായ ഉണര്വ് ശാശ്വതമായ മുന്നേറ്റത്തിന്റെ സൂചനയല്ല. അതേസമയം, മാസങ്ങളായി തുടരുന്ന ആഭ്യന്തര ഫണ്ടുകളുടെ വാങ്ങല്ശൈലിയില് മാറ്റത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവര് നിക്ഷേപം കുറയ്ക്കുകയോ ലാഭമെടുപ്പ് ശക്തമാക്കുകയോ ചെയ്താല് നിലവിലെ തിരിച്ചുവരവിന്റെ വേഗം കുറയുകയും ഒരു പുള്ബാക്ക് റാലിക്ക് വഴിയൊരുങ്ങുകയും ചെയ്യാം.
നിഫ്റ്റി 22,421ല്നിന്ന് തുടക്കത്തില് 22,776ലേക്ക് ഉയര്ന്നു. ഇതിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാന് റിസര്വ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയര്ത്തി 5.5 ശതമാനമാക്കി. പലിശനിരക്ക് വീണ്ടും ഉയര്ത്താനുള്ള സാധ്യത ഓഹരിവിപണിയില് കനത്ത വില്പനയുണ്ടാക്കി. എന്നാല് കഴിഞ്ഞ ലക്കത്തില് സൂചിപ്പിച്ച 22,066ലെ ആദ്യ സപ്പോര്ട്ട് കടുത്ത സമ്മര്ദത്തിലും വിപണി നിലനിര്ത്തി. ഒരുഘട്ടത്തില് 22,179ലേക്ക് ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യത്തില് 22,579 വരെ തിരിച്ചുകയറി. തുടര്ന്ന് 22,520 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ഈ വാരം 22,207ലെ ആദ്യ സപ്പോര്ട്ട് നിലനിര്ത്തിയാല് നിഫ്റ്റിക്ക് 22,804ലേക്കും തുടര്ന്ന് 23,088ലേക്കും തിരിച്ചുകയറാം. എന്നാല് ഈ മുന്നേറ്റത്തിന് തുടര്ച്ച ലഭിച്ചില്ലെങ്കില് 21,894 വരെ സാങ്കേതിക തിരുത്തലുണ്ടാവും.
നിഫ്റ്റി 20 ദിവസത്തെ ശരാശരിയായ 22,972 മറികടന്നാല് മാത്രമേ ഹ്രസ്വകാല ഉണര്വിന് വിശ്വാസ്യത ലഭിക്കൂ. അതിനാല് വെള്ളിയാഴ്ചത്തെ ഉയര്ച്ച മാത്രം വിലയിരുത്തി വിപണിയുടെ ട്രെന്ഡ് മാറിയെന്ന് കണക്കാക്കാനാവില്ല. 50 ഡിഎംഎയായ 23,746ലും 100 ഡിഎംഎയായ 23,801ലും പ്രതിരോധമുണ്ട്. ഡെയ്ലി, വീക്കിലി ചാര്ട്ടുകളിലെ എംഎസിഡി, സൂപ്പര്ട്രെന്ഡ്, പാരബോളിക് ഇന്ഡിക്കേറ്ററുകള് വില്പനക്കാര്ക്ക് അനുകൂലമായയാണ് നീങ്ങുന്നത്.
നിഫ്റ്റി ഒക്ടോബര് ഫ്യൂച്ചേഴ്സ് കരാര് 22,520ല്നിന്ന് 22,350ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗില് 22,625ലാണ്. ഓപ്പണ് ഇന്ററസ്റ്റ് 191.6 ലക്ഷം കരാറുകളില്നിന്ന് 189.43 ലക്ഷമായി. ഈ മാറ്റം മാത്രം അടിസ്ഥാനമാക്കി നിലവിലുള്ള പൊസിഷനുകള് വ്യാപാരികള് നിലനിര്ത്തിയെന്ന് ഉറപ്പിക്കാനാവില്ല. ഈ വാരം 22,734-22,856 മേഖലയില് പ്രതിരോധമുണ്ട്. വില്പന സമ്മര്ദമുണ്ടായാല് 22,420-22,228ല് താങ്ങ് പ്രതീക്ഷിക്കാം.
സെന്സെക്സ് മുന്വാരത്തിലെ 71,909 പോയിന്റില്നിന്ന് വ്യാപാരത്തിന്റെ ആദ്യഘട്ടത്തില് 73,067 വരെ ഉയര്ന്നെങ്കിലും തുടര്ന്ന് ശക്തമായ വില്പനസമ്മര്ത്തില് 71,327ലേക്ക് ഇടിഞ്ഞു. എന്നാല് അവസാന സെഷനിലെ വാങ്ങല്താത്പര്യത്തില് സൂചിക തിരിച്ചുകയറി 72,472 പോയിന്റിൽ ക്ലോസ് ചെയ്തു. ഈ വാരം 73,250-74,028 മേഖലയില് പ്രതിരോധമുണ്ട്. താഴേക്ക് നീങ്ങിയാല് 71,510-70,548 മേഖലയില് പിന്തുണ പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യം 96.30ല്നിന്ന് 96.88ലേക്ക് ദുര്ബലമായശേഷം ക്ലോസിംഗില് 96.78ലാണ്. രൂപയുടെ മൂല്യത്തകര്ച്ചയും അമിത ചാഞ്ചാട്ടവും തടയാന് പൊതുമേഖലാ എണ്ണക്കമ്പനികള്ക്ക് ആവശ്യമായ വിദേശനാണ്യം ലഭ്യമാക്കാന് റിസര്വ് ബാങ്ക് പ്രത്യേക ഡോളര് വിന്ഡോ തുറന്നു. കൂടാതെ, വിദേശനാണ്യ ഡെറിവേറ്റീവ് ഇടപാടുകള്ക്കുള്ള നിയമങ്ങളും കൂടുതല് കര്ശനമാക്കി.
വിദേശ ഫണ്ടുകള് പിന്നിട്ട വാരം 30,294 കോടി രൂപയുടെ വിൽപന നടത്തി. ഒക്ടോബറില് ഇതിനകം 46,990 കോടി രൂപയുടെ വില്പന അവര് നടത്തി. ആഭ്യന്തര ഫണ്ടുകള് കഴിഞ്ഞ വാരം 30,313 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ ആഭ്യന്തര ഫണ്ടുകളുടെ ഈ മാസത്തെ മൊത്തം നിക്ഷേപം 40,355.32 കോടി രൂപയിലെത്തി.
വിദേശ ഫണ്ടുകള് വില്പന തുടര്ന്നാല് ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്കൊണ്ട് തകര്ച്ച തടയാനാവില്ല. വര്ഷാവസാനം അടുക്കുമ്പോള് വിദേശ നിക്ഷേപകരുടെ നിലപാടില് മാറ്റം സംഭവിക്കാറുണ്ട്. നവംബറോടെ അത്തരമൊരു മാറ്റമുണ്ടായാല് വില്പനക്കാരില് ചിലര് വാങ്ങലുകാരായി തിരിച്ചെത്താം. നടപ്പുവര്ഷം വിദേശ നിക്ഷേപകര് ഇന്ത്യയില്നിന്ന് ഏകദേശം 3.04 ലക്ഷം കോടി രൂപ പിന്വലിച്ചു.
ഹോര്മുസ് വഴിയുള്ള കപ്പല് ഗതാഗതത്തിലെ പ്രതിസന്ധികള്ക്കിടെ ആഗോള ബ്രെന്റ് ക്രൂഡ് ഓയില് വില ബാരലിന് 104 ഡോളറിലെത്തി. ന്യൂയോര്ക്കില് സ്വര്ണവില ട്രോയ് ഔണ്സിന് 4194 ഡോളറിലാണ്.
Business
തിരുവനന്തപുരം: അസാമാന്യ ധീരത കൊണ്ട് 174 യാത്രക്കാരെ സാഹസികമായി വന് ദുരന്തത്തില് നിന്നു രക്ഷിച്ച ഇന്ത്യന് പൈലറ്റ് സ്മിത് മച്ചാറിന് പോസ്റ്റല് വകുപ്പിന്റെ ആദരം. സ്മിത് മച്ചാറിനുള്ള ആദര സൂചകമായി കേരള പോസ്റ്റല് സര്ക്കിള് പ്രത്യേക തപാല്കവര് പുറത്തിറക്കി.
തിരുവനന്തപുരത്തു നടന്ന ചടങ്ങില് സ്മിത് മച്ചാറിന്റെ പിതാവ് ഭൂപേന്ദ്ര മച്ചാര് വീഡിയോ കോണ്ഫറന്സിംഗിലൂടെ പങ്കെടുത്തു. ‘ക്യാപ്റ്റന് സ്മിത് മച്ചാറിനെ ആദരിക്കുന്നു, സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാര്ഥ സേവനത്തിനും അഭിവാദ്യം’എന്ന പ്രമേയത്തിലാണ് പ്രത്യേക കവര് പ്രകാശനം ചെയ്തത്.
Business
കൊച്ചി: യുവ പ്രഫഷണലുകള്ക്കും സംരംഭകര്ക്കുമായി ഫെഡറല് ബാങ്ക് വെര്ട്ടോ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു.
ഭക്ഷണം, ഫാഷന്, വിമാനയാത്ര എന്നിവയ്ക്കുള്ള ഡെബിറ്റ് കാര്ഡ് ഇടപാടുകള്ക്ക് അഞ്ചു ശതമാനം കാഷ്ബാക്ക്, 35 ലക്ഷം വരെയുള്ള സൗജന്യ ഇന്ഷ്വറന്സ് പരിരക്ഷ, ആഭ്യന്തര വിമാനത്താവളങ്ങളിലെ ലോഞ്ച് സൗകര്യം, ബാങ്ക് ലോക്കര് നിരക്കുകളില് ഇളവ്, വിദേശത്തേക്കു പണം അയയ്ക്കുന്നതിനുള്ള ആനുകൂല്യങ്ങള് എന്നിവയാണു പ്രധാന സവിശേഷതകള്. അക്കൗണ്ട് ഉടമയുടെ പങ്കാളിക്കും കുട്ടികള്ക്കും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
Business
കൊച്ചി: എഐ സാങ്കേതിക വിദ്യയും സ്മാര്ട്ട് ഹോം കണക്ടിവിറ്റിയും ഉള്പ്പെടുത്തി സാംസംഗ് ഇന്ത്യ 2026 ബെസ്പോക്ക് എഐ ഗൃഹോപകരണ ശ്രേണി അവതരിപ്പിച്ചു. സ്മാര്ട്ട്തിംഗ്സ് പ്ലാറ്റ്ഫോമിലൂടെ ഉപകരണങ്ങള് നിയന്ത്രിക്കാനും ഊര്ജ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്ന സംവിധാനങ്ങളാണു പുതിയ ശ്രേണിയുടെ സവിശേഷത.
ഗൂഗിള് ജെമിനി സംയോജിപ്പിച്ച ഫാമിലി ഹബ് റഫ്രിജറേറ്റര്, ബെസ്പോക്ക് എഐ. വിന്ഡ്ഫ്രീ പ്രോ എസി, ഇന്ഫിനിറ്റ് വണ്വേ കാസറ്റ് എസി എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്.
എഐ സംവിധാനത്തിലൂടെ വൈദ്യുതി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാനും വ്യക്തിഗത ആവശ്യങ്ങള്ക്കനുസരിച്ച് ഉപകരണങ്ങള് ക്രമീകരിക്കാനും സാധിക്കും. സാംസംഗ് നോക്സ് സുരക്ഷയും സ്മാര്ട്ട്തിംഗ്സ് വഴി ഏഴു വര്ഷത്തെ സോഫ്റ്റ്വേർ അപ്ഡേറ്റുകളും ലഭ്യമാക്കും.
Business
ന്യൂഡൽഹി: ആറാം തലമുറ മൊബൈൽ കണക്റ്റിവിറ്റിയായ 6ജിയുടെ വരവിനുള്ള തയാറെടുപ്പുകളുമായി ജിയോ. ആഗോള 6ജി സാങ്കേതിക മാനദണ്ഡങ്ങൾ 2030-ൽ അന്തിമമാകുന്പോൾ, 6ജി സേവനങ്ങൾ അവതരിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറാൻ സാധ്യതയുണ്ടെന്ന് ജിയോ വ്യക്തമാക്കി.
ജിയോ വികസിപ്പിച്ച പ്രീ-6ജി സാങ്കേതിക സംവിധാനവും (Pre-6G Stack) ഗിഗാ മിമോ റേഡിയോയും ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോണ്ഗ്രസ് (ഐഎംസി) 2026-ൽ പ്രദർശിപ്പിക്കുന്നുണ്ട്. നിലവിലെ 5ജി നെറ്റ്വർക്കുകളെ അപേക്ഷിച്ച് അഞ്ചുമടങ്ങ് വരെ ശേഷി കൈവരിക്കാനും ഡാറ്റ കൈമാറ്റത്തിലെ കാലതാമസം (ലേറ്റൻസി) പത്തിലൊന്നായി കുറയ്ക്കാനുമാണ് 6ജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജിയോ അറിയിച്ചു.
ഇതിലൂടെ ഒരേസമയം കൂടുതൽ ഡാറ്റ കൈകാര്യം ചെയ്യാനും കൂടുതൽ ഉപയോക്താക്കൾക്ക് സേവനം നൽകാനും സാധിക്കും. നിർദേശങ്ങളോടും കമാൻഡുകളോടും നെറ്റ്വർക്കുകൾ പ്രതികരിക്കുന്ന വേഗവും ഗണ്യമായി വർധിക്കും. ഡാറ്റ വേഗതയിലും പുരോഗതി പ്രതീക്ഷിക്കുന്നു.
തത്സമയ നിർമിതബുദ്ധി (എഐ) സേവനങ്ങൾ, ഹോളോഗ്രാഫിക് വീഡിയോ, ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കാൻ ഈ സാങ്കേതിക മുന്നേറ്റങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
ഐഎംസിയിലെ ജിയോയുടെ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഗിഗാ മിമോ.
Business
കൊച്ചി: യുപിഐ ഇടപാടുകള്ക്ക് അധികനിരക്കുകള് ഏര്പ്പെടുത്താനുള്ള നീക്കം പിന്വലിക്കണമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷന് കോ ഓർഡിനേഷന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിജിറ്റല് ഇടപാടുകളെ പ്രോത്സാഹിപ്പിക്കേണ്ട കാലത്ത് യുപിഐ ഇടപാടുകള്ക്ക് അധിക സാമ്പത്തികബാധ്യത ഏര്പ്പെടുത്തുന്നത് വ്യാപാരികള്ക്കും ഉപഭോക്താക്കള്ക്കും ഒരുപോലെ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി.
ചെറുകിട വ്യാപാരികളുടെ പ്രവര്ത്തനച്ചെലവ് വര്ധിപ്പിക്കുന്ന ഇത്തരം നടപടികള് പിന്വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 13ന് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന വ്യാപകമായി കേന്ദ്രസര്ക്കാര് ഓഫിസുകള്ക്കു മുന്നില് നടത്തുന്ന പ്രതിഷേധ ധര്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), എം.പി. അഹമ്മദ്, രാജേഷ് കല്യാണ്, എ.കെ. നിഷാദ് (കേരള ജ്വല്ലേഴ്സ് ഫെഡറേഷന്), ഷാജു ചിറയത്ത്, സുഹാസ് റാവു എന്നിവര് പ്രസംഗിച്ചു.
Business
മിഡ്സൈസ് എസ്യുവി വിപണിയിലെ മത്സരം കടുപ്പിച്ച് ഹോണ്ട എലിവേറ്റിന്റെ പുതുക്കിയ പതിപ്പ് എത്തി. ഡിസൈൻ പരിഷ്കാരങ്ങൾക്കൊപ്പം കംഫർട്ടിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് പുതിയ എലിവേറ്റ് വിപണിയിലെത്തുന്നത്. 11.80 ലക്ഷം രൂപ മുതലാണ് എലിവേറ്റിന്റെ എക്സ്-ഷോറൂം വില.
കാഴ്ചയിലെ മാറ്റം
പുതിയ എലിവേറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഡിസൈനിലാണ്. കൂടുതൽ ബോൾഡ് ലുക്ക് നൽകുന്ന രീതിയിലാണ് എസ്യുവിയുടെ മുൻഭാഗം പരിഷ്കരിച്ചിരിക്കുന്നത്. പുതിയ എൽഇഡി ഡിആർഎൽ സ്ട്രിപ്പ്, ഗ്ലോസ് ബ്ലാക്ക് ഫിനിഷിലുള്ള ബോൾഡ് മെഷ് ഗ്രിൽ, ബോണറ്റിന്റെ മുൻഭാഗത്തേക്ക് മാറ്റിയ ഹോണ്ട ലോഗോ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം രൂപം നൽകുന്നു.
പിൻഭാഗത്തും മാറ്റങ്ങളുണ്ട്. പുതിയ കണക്ടഡ് എൽഇഡി ടെയിൽ ലാന്പുകളാണ് പ്രധാന ആകർഷണം. നോർഡിക് ഫോറസ്റ്റ് പേൾ ഉൾപ്പടെയുള്ള പുതിയ നിറങ്ങളിലും എലിവേറ്റ് ലഭ്യമാകും.
പിൻസീറ്റിലെ വെന്റിലേഷൻ
എലിവേറ്റിന്റെ അകത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് കാബിനിലെ കംഫർട്ട് ഫീച്ചറുകളാണ്. സെഗ്മെന്റിൽ ആദ്യമായി പിൻസീറ്റുകൾക്കും വെന്റിലേഷൻ ഫംഗ്ഷൻ ലഭ്യമാക്കിയെന്നാണ് ഹോണ്ടയുടെ അവകാശവാദം.
മുൻസീറ്റുകളിലും വെന്റിലേഷൻ സൗകര്യമുണ്ട്. ഡ്രൈവർ സീറ്റിന് 8 വേ പവർ അഡ്ജസ്റ്റ്മെന്റും കോ-ഡ്രൈവർ സീറ്റിന് 4 വേ പവർ അഡ്ജസ്റ്റ്മെന്റും നൽകിയിട്ടുണ്ട്.
360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരന്പരാഗത ഹാൻഡ്ബ്രേക്കിന് പകരം ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ എന്നിവയും പുതിയ വാഹനത്തിൽ ലഭിക്കും. കാബിനിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പിഎം2.5 എയർ ഫിൽട്ടറും നൽകിയിട്ടുണ്ട്.
സുരക്ഷയിലും വിട്ടുവീഴ്ചയില്ല
സുരക്ഷാ സംവിധാനങ്ങളിലും പുതിയ എലിവേറ്റ് സന്പന്നമാണ്. ഹോണ്ടയുടെ സെൻസിംഗ് ലെവൽ-2 അഡാസ് സ്യൂട്ട് വാഹനത്തിൽ ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്.
ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. സിവിടി പതിപ്പുകളിൽ റിയർ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.
പഴയ എൻജിൻ
എൻജിനിൽ വലിയ മാറ്റങ്ങളില്ല. മുൻ മോഡലിലുണ്ടായിരുന്ന 1.5 ലീറ്റർ ഐ-വിടിഇസി പെട്രോൾ എൻജിൻ തന്നെയാണ് പുതിയ എലിവേറ്റിലും ഉപയോഗിക്കുന്നത്. 119 പിഎസ് പരമാവധി കരുത്തും 145 എൻഎം ടോർക്കുമാണ് എൻജിന്റെ ഉത്പാദനം. ലിറ്ററിന് 16.61 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്.
Business
കൊച്ചി: ഡെന്മാര്ക്ക് കമ്പനിയായ സ്വിറ്റ്സറിനുവേണ്ടി കൊച്ചി കപ്പല്ശാലയില് നിര്മിക്കുന്ന അത്യാധുനിക ഹരിത ടഗുകളുടെ സ്റ്റീല് കട്ടിംഗ് ചടങ്ങ് നടന്നു. ബില്ഡിംഗ് സൈറ്റ് മാനേജര് ജെന്സ് ഓവ് കിംലര് റാസ്മുസെന് സ്റ്റീല് കട്ടിംഗ് നിര്വഹിച്ചു.
കൊച്ചി കപ്പല്ശാല ചെയര്മാന് വി.ജെ. ജോസ്, കൊച്ചി കപ്പല്ശാലയുടെ ഓപ്പറേഷന്സ് ഡയറക്ടര് ഡോ. എസ്. ഹരികൃഷ്ണന്, ഉഡുപ്പി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് എ. രവികുമാര്, കൊച്ചി കപ്പല്ശാലയുടെ ഷിപ്പ്ബില്ഡിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര് വി.പി. ഷിറാസ് തുടങ്ങിയവര് പങ്കെടുത്തു.
Business
കോട്ടയം: 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പ്ലസ് വണ്/പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരിശീലനം നേടുന്നതിനായുള്ള രണ്ടു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് നവംബർ 1-ന് നടക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ബംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും ഓണ്ലൈനായും ഈ പരീക്ഷ എഴുതാവുന്നതാണ്.
ഐഐടി/എയിംസ് വിഭാഗങ്ങളിലെ പ്രവേശന പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടുന്നവർക്ക് യഥാക്രമം നാലു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പുകളും കൂടാതെ നിരവധി കുട്ടികൾക്ക് പൂർണമായോ ഭാഗികമായോ സൗജന്യ പഠനത്തിനുള്ള അവസരവും ലഭിക്കും.സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ’ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി സ്കീമും’ ലഭ്യമാണ്.
5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ സ്ക്രീനിംഗ് ടെസ്റ്റും നവംബർ ഒന്നിന് ഇതേ പരീക്ഷാ കേന്ദ്രങ്ങളിൽവച്ച് നടക്കും. ഓണ്ലൈനായും പരീക്ഷ എഴുതാവുന്നതാണ്.
5 മുതൽ 10 വരെ ക്ലാസുകളിലെ സയൻസ്, മാത്സ് വിഷയങ്ങളിൽ ആഭിമുഖ്യമുള്ള കുട്ടികൾക്കായി ബ്രില്ല്യന്റ് സയൻസ് ഒളിന്പ്യാഡ് 2026 നടത്തുന്നു. ആദ്യഘട്ട പരീക്ഷ നവംബർ 14-ന് ഓണ്ലൈനായി നടത്തുന്നു. (ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യാം) 2027ലെ നീറ്റ്/ജെഇഇ പരീക്ഷാ പരിശീലനത്തിനായുള്ള റിപ്പീറ്റേഴ്സ്/റീറിപ്പീറ്റേഴ്സ് ബാച്ചുകളിലേക്കുള്ള പുതിയ ഓഫ്ലൈൻ/ഓണ്ലൈൻ ക്ലാസുകൾ നാളെയും 26നും ആരംഭിക്കും. നീറ്റ് സ്കോറും പ്ലസ് ടു മാർക്കും അടിസ്ഥാനമാക്കി 100 ശതമാനം വരെ സ്കോളർഷിപ്പും ഹോസ്റ്റൽ സൗകര്യവും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.brilliantpala.org, ഫോണ് നന്പറുകൾ: 04822-206100, 206800.
Business
കോഴിക്കോട്: കേരള സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള ഇൻകെൽ 2022-23 മുതൽ തുടർച്ചയായി നാലാം വര്ഷവും ഓഹരി ഉടമകൾക്ക് ലാഭവിഹിതം നല്കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില് എറണാകുളം ഐഎംഎ ഹാളിൽ നടന്ന യോഗത്തിൽ ഇൻകെലിന്റെ പ്രവർത്തനങ്ങൾക്കു പുതിയ ദിശാബോധം നൽകി വ്യവസായ വികസനത്തിന് ഉതകുന്നതരത്തിൽ പുതിയ പദ്ധതികൾക്ക് രൂപം നൽകാന് തീരുമാനിച്ചു.
പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി മേഖലയിൽ ഇപ്പോൾ ഇൻകെൽ ഒന്നാം സ്ഥാനത്താണ്.
2025-26 സാമ്പത്തിക വർഷം നൽകുന്ന 5.50 ശതമാനം ലാഭവിഹിതമായ 2.88 കോടി ഉൾപ്പടെ കഴിഞ്ഞ നാലു വർഷങ്ങളിലായി കേരള സർക്കാരിലേക്ക് 8.20 കോടി ലാഭവിഹിതമായി ഇൻകെൽ നൽകി. കേരള സർക്കാരിന് പുറമേ കെഎസ്ഐഡിസിക്കും കിൻഫ്രക്കും 1.21 കോടി രൂപ വീതം ലാഭ വിഹിതംനൽകിയിട്ടുണ്ട്.
36 കോടിയോളം രൂപ ലാഭവിഹിതമായി ഇൻകെൽ നൽകിക്കഴിഞ്ഞു. വിറ്റു വരവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 65.24 കോടിയിൽനിന്ന് 37.51 ശതമാനം വളർച്ചയോടെ 89.71കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ലാഭമാണ് 2025-26ൽ രേഖപ്പെടുത്തിയത്.
കമ്പനിയുടെ ബിസിനസ് മോഡലിന്റെ കരുത്തും വൈവിധ്യവത്കരണവുമാണ് ഈ റിക്കാർഡ് നേട്ടത്തിന് പിന്നിലെന്ന് യോഗത്തിനു ശേഷം ഇൻകെൽ മാനേജിംഗ് ഡയറക്ടർ, ഡോ. കെ. ഇളങ്കോവൻ അറിയിച്ചു.
Business
തിരുവനന്തപുരം: കെഎസ്എഫ്ഇ പിങ്ക് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12നു രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന പരിപാടിയിൽ 2025-26 സാമ്പത്തിക വർഷത്തെ കെഎസ്എഫ്ഇ ഗ്യാരന്റി കമ്മിഷനും (110.04 കോടി രൂപ) മുഖ്യമന്ത്രിയ്ക്ക് കൈമാറും.
കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ പി.എൻ.അഭിലാഷ്, ചെയർമാൻ കെ.ആർ. ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ കെ.എസ്. മീര, ബി.എസ്. പ്രീത, കെ. മനോജ് തുടങ്ങിയവർ പങ്കെടുക്കും.
Business
തിരുവനന്തപുരം: നിക്ഷേപക വാഗ്ദാനങ്ങൾ എന്തുകൊണ്ട് വഴിയിൽ കിടക്കുന്നെന്നും തീരുമാനമാവാത്തത് എന്തുകൊണ്ടാണെന്നും അറിയാൻ സംവിധാനം കൂടി ഡാറ്റാ ഡ്രിവണ് ഗവേണൻസിന്റെ ഭാഗമായി ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
വകുപ്പുകളിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയും ഓഫീസുകളിൽ അറിയാനാകും. പദ്ധതികളിലെ കാലതാമസവും അറിയാം.
തുറമുഖ സിറ്റി പദ്ധതിയിൽ രാജ്യത്തും വിദേശത്തും നിന്ന് നിരവധി നിക്ഷേപകരെത്തുന്നു. സിംഗപ്പുർ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുമുണ്ട്. നടപടികൾക്ക് സുതാര്യത ഉറപ്പാക്കും. പല സർക്കാരുകളും നിക്ഷേപ താത്പര്യമറിയിച്ചിട്ടുണ്ട്. സ്വകാര്യ കന്പനികൾ വരുന്പോൾ ടെൻഡറോ താത്പര്യപത്രമോ വേണം. സിംഗപ്പുർ ചാംഗി എയർപോർട്ടിലേതുപോലെ കൊച്ചിയിൽ അന്താരാഷ്ട്ര കണ്വൻഷൻ സെന്റർ വരും.
വർഷം പത്തുകോടിയോളം ചെലവുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കില്ല. എന്നാൽ പൊലിസിനും അവയവദാനത്തിനുമടക്കം അത്യാവശ്യങ്ങൾക്ക് ഹെലികോപ്റ്റർ വേണ്ടിവരും. ഇത്രവലിയ തുക നൽകില്ല. ഇപ്പോഴത്തെ നിരക്കിൽ അഞ്ചു കൊല്ലത്തെ വാടകയുണ്ടെങ്കിൽ 50 കോടിക്ക് കോപ്റ്റർ വാങ്ങാം. വാടക നൽകുന്ന ആ തുകകൊണ്ട് വായ്പ തിരിച്ചടയ്ക്കാം. എല്ലാ വശങ്ങളും ആലോചിച്ച് ബുദ്ധിപൂർവമായ ഒരു തീരുമാനമുണ്ടാകും.
Business
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കേ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കിക്കൊണ്ട് പ്രമുഖ ടെക് കമ്പനികൾക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ കടുപ്പമേറിയ നടപടി.
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധർക്കു സ്ഥിരതാമസ അനുമതി (ഗ്രീൻ കാർഡ്) നൽകുന്നതിനുള്ള പ്രധാന പ്രക്രിയയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പ്രോഗ്രാമിൽനിന്ന് പ്രമുഖ ഇന്ത്യൻ, ആഗോള ഐടി കമ്പനികളെ യുഎസ് തൊഴിൽ വകുപ്പ് താത്കാലികമായി സസ്പെൻഡ് ചെയ്ത നടപടി വലിയ തിരിച്ചടിയാണ്.
ഇന്ത്യൻ ഐടി ഭീമന്മാരായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, കോഗ്നിസന്റ് എന്നിവയ്ക്കുപുറമെ ആഗോള കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ്, ക്യാപ്ജെമിനി തുടങ്ങി എട്ട് പ്രമുഖ കമ്പനികൾക്കെതിരേയാണു നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ കമ്പനികളിൽനിന്നുള്ള പുതിയ പിഇആർഎം അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
ആരോപണങ്ങളുമായി യുഎസ് ഭരണകൂടം
വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വൻതോതിൽ നിയമിക്കുന്നതുവഴി അമേരിക്കക്കാർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും വീസ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശ ജീവനക്കാരെ പകരം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വന്തം പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്കെതിരേ അമേരിക്ക നടത്തുന്ന നീക്കങ്ങളും എച്ച്-1ബി വീസയിലെ പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യൻ കമ്പനികൾ നൽകുന്ന വൻ സംഭാവനകൾ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇത്തരം തീരുമാനങ്ങൾ സാമ്പത്തിക-വ്യാപാര അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തനത്തെ ബാധിക്കില്ലെന്നു ടിസിഎസ്
യുഎസ് സർക്കാരിന്റെ വിലക്ക് തങ്ങളുടെ പ്രവർത്തനങ്ങളെയോ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് പ്രമുഖ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിഇആർഎം പ്രോഗ്രാം വഴി വളരെ കുറഞ്ഞ എണ്ണം അപേക്ഷകൾ മാത്രമാണു സമർപ്പിച്ചിട്ടുള്ളത്. മാത്രമല്ല, പ്രാദേശിക തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 15,000 പേരെക്കൂടി പുതുതായി നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഡാറ്റ പ്രകാരം 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അപേക്ഷിച്ച പിഇആർഎം ലൈസൻസുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യൻ ഐടി കമ്പനികളുടേത്. ഇതിൽ ഇൻഫോസിസിന് 2022 മുതൽ അപേക്ഷകളൊന്നുമില്ല.
എങ്കിലും, ഭാവിയിലുണ്ടാകുന്ന അനിശ്ചിതത്വം കാരണം അമേരിക്കയിലുള്ള ജോലികൾ കുറയ്ക്കാനും ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലേക്ക് കൂടുതൽ പ്രോജക്ടുകൾ മാറ്റാനും കമ്പനികൾ നിർബന്ധിതരായേക്കും.
Business
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നു കുതിപ്പ്. 22 കാരറ്റ് സ്വര്ണം ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,815 രൂപയിലും പവന് 1,10,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 11,350 രൂപയിലെത്തി.
തിങ്കളാഴ്ച നിശ്ചലമായിരുന്ന സ്വർണവില ചൊവ്വാഴ്ച രണ്ടു തവണ മാറി മറഞ്ഞിരുന്നു. രാവിലെ പവന് 120 രൂപ കുറഞ്ഞിരുന്നെങ്കിലും വൈകിട്ടോടെ 880 രൂപ ഉയര്ന്ന് 1,10,160 രൂപയില് എത്തിയിരുന്നു. പിന്നാലെ ബുധനാഴ്ച താഴേക്കുപോയ സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ച ഔൺസിന് 4,134 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4,179 ഡോളറിലേക്ക് കുതിച്ചതിനു ശേഷം ഒരു ശതമാനത്തിലധികം നേട്ടത്തിൽ 4178 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളി വിലയിലും ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്ഷത്തെ സ്വര്ണക്കുതിപ്പ്
കഴിഞ്ഞ 100 വര്ഷത്തിനിടയില് സ്വര്ണ വില പവന് 13.75 രൂപയില് നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്ക്കുന്നത്. 1925 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്ച്ച് 31 ന് സ്വര്ണ വിലയില് വര്ധന രേഖപ്പെടുത്തി. ഇക്കാലയളവില് ഒരു പവന് സ്വര്ണത്തിന്റെ വില 22.65 രൂപയായി ഉയര്ന്നു. പിന്നീടങ്ങോട്ട് സ്വര്ണവിലയില് വര്ധനയാണ് ഉണ്ടായത്.
1940 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന് 26.77 രൂപയും 1945 മാര്ച്ച് 31 ന് 45.49 രൂപയും 1950 മാര്ച്ച് 31 ന് 72.75 രൂപയുമായി സ്വര്ണ വില ഉയര്ന്നു. എന്നാല് 1955 മാര്ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്ണ വില കുറഞ്ഞു.
1960 മാര്ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്ണവില. 1965 മാര്ച്ച് 31 ന് പവന് 90.20 രൂപയും 1970 ല് 135.30 രൂപയും 1975 മാര്ച്ച് 31 ന് 396 രൂപയുമായി സ്വര്ണ വില ഉയര്ന്നു. 1980 മാര്ച്ച് 31 ന് പവന് 975 രൂപയായി. 1985 ല് പവന് 1,573 രൂപയും 1990 ല് പവന് 2,493 രൂപയും 1995 ല് 3,432 രൂപയുമായി സ്വര്ണവിലയില് മുന്നേറ്റം തുടര്ന്നു.
1996 മാര്ച്ചില് പവന് 3,784 രൂപയായി. 1997 മാര്ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്ച്ച് 31 ന് 2,966 രൂപയുമായി സ്വര്ണ വില കുറഞ്ഞു. 1999 ല് പവന് 3,106 രൂപയായി വീണ്ടും ഉയര്ന്നു. തുടര്ന്നുള്ള വര്ഷങ്ങളില് സ്വര്ണ വിലയില് ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല് 3,073 രൂപയുമായി. 2002 മാര്ച്ച് 31 ന് പവന് 3,670 രൂപ, 2003 ല് 3,857 രൂപ, 2004 ല് 4,448 രൂപ, 2005 ല് 4,550 രൂപ, 2006 ല് 6,255 രൂപ എന്നിങ്ങനെ സ്വര്ണക്കുതിപ്പ് തുടര്ന്നു.
2007 ല് പവന് 6,890 രൂപയും 2008 ല് 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്ച്ച് 31 ന് പവന് 12,280 രൂപയും 2011 ല് 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്ച്ചില് ഒരു പവന് സ്വര്ണം വാങ്ങാന് 20,880 രൂപ നല്കണമായിരുന്നു. 2013 ല് പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള് പവന് 21,480 രൂപയായും 2015 ല് 19,760 രൂപയായും 2016 ല് 21,360 രൂപയായും 2017 ല് 21,800 രൂപയായും സ്വര്ണ വിലയില് ചാഞ്ചാട്ടം തുടര്ന്നു.
2018 ല് പവന് 22,600 രൂപയായിരുന്ന സ്വര്ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല് 2020 മാര്ച്ചില് സ്വര്ണവിലയില് വന് കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്ണ വില ഉയര്ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല് പവന് 32,880 രൂപയിലും 2022 ല് 38,120 രൂപയും 2023 ല് 44,000 രൂപയുമായി. 2024 മാര്ച്ച് 31 ന് ഒരു പവന് സ്വര്ണത്തിന്റെ വില 50,200 രൂപയായി വര്ധിക്കുകയായിരുന്നു. 2025 ഡിസംബര് 29 ന് 1,03,560 രൂപയായിരുന്നു സ്വര്ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്ണത്തിന് 1,13,520 രൂപയായി.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വൻ തകർച്ച നേരിട്ടു. ആർബിഐയുടെ കർശനമായ പണനയം, വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കൽ, ക്രൂഡ് ഓയിൽ വില വർധന മറ്റു പ്രതികൂല ഘടകങ്ങൾ എന്നിവ കാരണം നിഫ്റ്റി 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
നിഫ്റ്റി 50 സൂചിക 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 22,179 ലേക്ക് പതിച്ചെങ്കിലും, പിന്നീട് അല്പം തിരിച്ചുപിടിച്ച് 22,232 ൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 1,045 പോയിന്റിലധികം ഇടിഞ്ഞ് 71,593 ലാണ് ക്ലോസ് ചെയ്തത്. ഈ വൻ തകർച്ചയോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യത്തിൽനിന്ന് 10 ലക്ഷം കോടിയിലധികം രൂപ തുടച്ചുനീക്കപ്പെടുകയും അത് 460 ലക്ഷം കോടി രൂപയായി കുറയുകയും ചെയ്തു.
വിശാല വിപണികളിലും ഇടിവ്
വിശാല വിപണികളും കടുത്ത ഇടിവ് നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോൾക്യാപ് 100 സൂചികകൾ 2.50 ശതമാനത്തിനു മുകളിൽ ഇടിഞ്ഞു. മേഖലാ സൂചികകൾ ഒന്നടങ്കം വില്പനയിലായിരുന്നു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയൽറ്റി എന്നിവ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് വലിയ നഷ്ടത്തിന് നേതൃത്വം നൽകി. എൻഎസ്ഇയിൽ 660 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,950 ഓഹരികൾ നഷ്ടം നേരിട്ടു. 112 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.
വിപണിയുടെ ഇടിവിനു കാരണങ്ങൾ
ആർബിഐയുടെ പണനയം: മൂന്നര വർഷത്തിന് ശേഷമാണ് ആർബിഐ പലിശനിരക്ക് വർധിപ്പിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ആഗോള ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിൽ, പണനയ നിലപാട് ’ന്യൂട്രൽ’ എന്നതിൽ നിന്ന് ’കാലിബ്രേറ്റഡ് ടൈറ്റനിംഗ്’ ആയി മാറ്റിയതാണ് പ്രധാന കാര്യമായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതായത് വരുന്ന പണനയ യോഗങ്ങളിലും റിപ്പോ നിരക്ക് ഉയരാം.
ബോണ്ട് യീൽഡുകൾ ഉയർന്ന നിരക്കിലേക്ക്: ആഗോള ബോണ്ട് വിറ്റഴിക്കൽ ശക്തമായതോടെ ബോണ്ട് യീൽഡുകൾ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. യുഎസ് 30 വർഷത്തെ ബോണ്ട് യീൽഡ് 5.71 % നു മുകളിലേക്ക് ഉയർന്നു. 10 വർഷത്തെ ബെഞ്ച്മാർക്ക് നോട്ടിന്റെ യീൽഡ് 5.3 %നു മുകളിലും രണ്ടു വർഷത്തെ നോട്ടിന്റെ യീൽഡ് 4.9%നു അടുത്തുമെത്തി.
ഉയരുന്ന ബോണ്ട് വരുമാനം സാധാരണയായി കടപ്പത്ര വിപണികളെ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുകയും ഇത് വളർന്നുവരുന്ന ഓഹരി വിപണികളെ സമ്മർദത്തിലാക്കുകയും ചെയ്യും. ബോണ്ട് വിലകളും ബോണ്ട് വരുമാനങ്ങകളും വിപരീത ദിശയിലാണ് ചലിക്കുന്നത്, അതിനാൽ വർധിച്ചുവരുന്ന വരുമാനങ്ങൾ ബോണ്ടുകളുടെ കടുത്ത വിറ്റഴിക്കലിനെയാണ് സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളർ കടന്നു: പ്രതിസന്ധികൾക്ക് ആക്കം കൂട്ടിക്കൊണ്ട് ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 104 ഡോളർ കടന്നു.
വിദേശ നിക്ഷേപകരുടെ വൻതോതിലുള്ള വിറ്റഴിക്കൽ:വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുകയാണ്. എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ അനുസരിച്ച് ബുധനാഴ്ച മാത്രം 6,121 കോടിയിലധികം രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്.
Business
രാജ്യത്തെ ഡിജിറ്റൽ സാന്പത്തിക വിപ്ലവത്തിന്റെ നട്ടെല്ലായി യുപിഐ മാറിക്കഴിഞ്ഞിരിക്കുന്നു. വ്യാപാരി ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കം സ്വർണ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ഗൗരവമായി കാണേണ്ട വിഷയമാണ്. ഇത് സ്വർണ വ്യാപാരികൾക്ക് അധിക സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യുന്നത്.
സാമ്പത്തിക ബാധ്യത ഉയരും
ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൂടുതലായി നടക്കുന്ന സ്വർണാഭരണ മേഖലയിൽ ഇതിന്റെ സാന്പത്തിക പ്രത്യാഘാതം സാധാരണ റീട്ടെയിൽ വ്യാപാരത്തേക്കാൾ ശക്തമായിരിക്കും.
2,000 രൂപയ്ക്കു മുകളിലുള്ള നിശ്ചിത യുപിഐ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് നീക്കം. 50,000 രൂപയുടെ ഒരു ഇടപാടിന് 200 വരെയും 75,000നു മുകളിലുള്ള ഇടപാടിന് പരമാവധി 300 വരെയും സർവീസ് ചാർജ് നല്കേണ്ടിവരും.
ഒരു ജ്വല്ലറിയിൽ ദിവസേന നിരവധി ഉയർന്ന മൂല്യമുള്ള യുപിഐ ഇടപാടുകളാണ് നടക്കുന്നത്. മാസാവസത്തോടെ ഈ സർവീസ് ചാർജ് ഒരു വലിയ തുകയായി മാറും. ദിവസേനയുള്ള നൂറുകണക്കിന് ഇടപാടുകളിലേക്ക് ഈ ചെലവ് വ്യാപിക്കുന്പോൾ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം ജ്വലറികളുടെ പ്രവർത്തനച്ചെലവിനെയും ലാഭത്തെയും അതിന്റെ സ്വാധീനം വ്യക്തമായി പ്രതിഫലിക്കും.
ഭാരം വ്യാപാരികൾക്ക്
നിയമപ്രകാരം ഉപഭോക്താവിൽനിന്ന് എംഡിആർ നേരിട്ട് ഈടാക്കാൻ സാധിക്കില്ല. അതിനാൽ ഇതിന്റെ സാന്പത്തിക ഭാരം പൂർണമായും വ്യാപാരിയുടെ മേൽ തന്നെയാണ് വരുന്നത്.
ജിഎസ്ടി, ഹാൾമാർക്കിംഗ്, ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ, ബാങ്കിംഗ്, സുരക്ഷ, ജീവനക്കാരുടെ വേതനം തുടങ്ങി നിരവധി ചെലവുകളും നിയന്ത്രണങ്ങളും നേരിടുന്ന മേഖലയാണ് സ്വർണ വ്യാപാരം. അതിനൊപ്പം ഡിജിറ്റൽ പേമെന്റിനും അധിക ചെലവ് ചുമത്തുന്നത് വ്യാപാര മേഖലയ്ക്ക് പുതിയൊരു സാന്പത്തിക ചെലവ് സൃഷ്ടിക്കും.
സാധാരണ റീട്ടെയിൽ വ്യാപാരം പോലെയല്ല സ്വർണ വ്യാപാരം. ഇവിടെ ഇടപാട് മൂല്യം വളരെ കൂടുതലാണ്. ഒരേ എംഡിആർ നിരക്ക് എല്ലാ വ്യാപാര മേഖലകൾക്കും ഒരുപോലെ ബാധകമാക്കുന്നത് പ്രായോഗികമായി നീതീകരിക്കാനാകില്ല.
ഡിജിറ്റൽ ഇന്ത്യക്കു പ്രോത്സാഹനമല്ല
രാജ്യത്ത് ഡിജിറ്റൽ പേമെന്റുകൾ പ്രോത്സാഹിപ്പിക്കാനും സുതാര്യമായ വ്യാപാരം ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്ന ഘട്ടത്തിലാണ് യുപിഐ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് അധിക ചെലവ് ഉയരുന്നത്.
ഡിജിറ്റൽ ഇടപാടുകളിലേക്ക് വ്യാപാരികളെ മാറ്റുന്നതിനുള്ള പ്രോത്സാഹനത്തിനു വിരുദ്ധമായ സന്ദേശമാണ് ഇത് നൽകുന്നത്.
ഡിജിറ്റൽ ഇന്ത്യയുടെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഡിജിറ്റൽ പേയ്മെന്റ് സ്വീകരിക്കുന്ന വ്യാപാരികൾക്ക് അനാവശ്യ സാന്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലുള്ള നയമാണ് വേണ്ടത്.
പരിഹാരമാർഗങ്ങൾ
സ്വർണാഭരണ വ്യാപാര മേഖലയിൽ ഉയർന്ന മൂല്യമുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ഒഴിവാക്കുകയോ, ഈ മേഖലയ്ക്ക് പ്രത്യേക ഇളവ് അനുവദിക്കുകയോ ചെയ്യുക. യുപിഐ വ്യാപാരത്തിന് സൗകര്യമാകണം; അല്ലാതെ അധിക സാന്പത്തിക ബാധ്യതയാകരുത്. സ്വർണ വ്യാപാര മേഖലയിലെ ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയം ഇതാണ്.
(കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ
സെക്രട്ടറിയാണ് ലേഖകൻ)
Business
മുംബൈ: രാജ്യത്ത് ഏറെ ജനപ്രിയമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള വലിയ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കാനുള്ള (എംഡിആർ) തീരുമാനം നടപ്പാക്കുന്നത് ഏതാനും മാസങ്ങളിലേക്ക് നീട്ടിവയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
വ്യാപാരികളുടെ ശക്തമായ എതിർപ്പും വരാനിരിക്കുന്ന ഉത്സവ സീസണും കണക്കിലെടുത്താണ് നടപടി വൈകിക്കാൻ റെഗുലേറ്ററി അധികൃതരും വ്യവസായ പങ്കാളികളും തമ്മിൽ ചർച്ച നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആറു വർഷത്തിലധികമായി സൗജന്യമായി തുടരുന്ന യുപിഐ പേയ്മെന്റുകൾക്ക് ഫീസ് ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസമാണ് പ്രഖ്യാപനമുണ്ടായത്. 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരികൾ 0.4 ശതമാനം ചാർജ് നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ, ചെറുകിട വ്യാപാരികൾ, റീട്ടെയ്ലർമാർ, വൻകിട ബ്രോക്കിംഗ് സ്ഥാപനങ്ങൾ എന്നിവർ ഇതിനെതിരേ രംഗത്തെത്തി. ഫീസ് ഈടാക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുത്തിയാൽ ഉത്സവ സീസണിലെ വ്യാപാരത്തെയും ഉപഭോക്തൃ ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യപാരികളുടെ ആശങ്ക.
പദ്ധതി നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എൻപിസിഐ വരും ദിവസങ്ങളിൽ കൈക്കൊള്ളുമെന്നാണ് സൂചന. സാങ്കേതിക സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും ഉപയോക്താക്കൾക്ക് അധിക സാന്പത്തിക ബാധ്യത വരാതിരിക്കാനും പേയ്മെന്റ് കന്പനികൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നതും പരിഗണിക്കുന്നുണ്ട്. അടുത്ത വർഷം ജനുവരി മുതൽ മാത്രമേ ഈ ഫീസ് പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ഫീസ് ഏർപ്പെടുത്തുന്നത് വൈകിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നതോടെ പേടിഎം, മൊബിക്വിക്, പൈൻ ലാബ്സ് തുടങ്ങിയ ഫിൻടെക് കന്പനികളുടെ ഓഹരികളിൽ വിപണിയിൽ ഇടിവ് രേഖപ്പെടുത്തി.
Business
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ റസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ കമ്പനിയായ ഫ്രെയർ എനർജി, ക്രിക്കറ്റ് താരം രോഹിത് ശർമയെ തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ‘സോളാർ ഹോ, തോ ഫ്രേയർ ഹോ! ’ എന്ന പരസ്യ കാമ്പയിനും കമ്പനി തുടക്കമിട്ടു.
40ലധികം നഗരങ്ങളിലായി 20,000ത്തിലധികം സോളാർ സിസ്റ്റങ്ങൾ സ്ഥാപിച്ചു വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച ഫ്രെയർ എനർജി കസ്റ്റമർ ആപ്പ്, സെൽഫ് ക്ലീനിംഗ് സോളാർ സിസ്റ്റങ്ങൾ, സോളാർ എക്സ്പീരിയൻസ് സെന്ററുകൾ തുടങ്ങിയ നൂതന സൗകര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
പിഎം സൂര്യ ഘർ പദ്ധതി വഴി അർഹരായ കുടുംബങ്ങൾക്ക് 78,000 രൂപ സർക്കാർ സബ്സിഡിയും കുറഞ്ഞ പലിശനിരക്കിലുള്ള വായ്പാസൗകര്യങ്ങളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: ഏപ്രിലിയ ഇന്ത്യ രണ്ട് പുതിയ സ്കൂട്ടറുകൾ അവതരിപ്പിച്ചു. ഏപ്രിലിയ എസ്എക്സ് ആര് ജിടി 125, ഏപ്രിലിയ എസ് എക്സ് ആര് ജിടി 175 എന്നിവയാണ് അവതരിപ്പിച്ചത്.
മാറ്റ് ബ്ലാക്ക്, ഗ്ലോസി അസൂറോ, ഗ്ലോസി വൈറ്റ് എന്നീ നിറങ്ങളില് പ്രീമിയം ലുക്ക് നല്കുന്ന ഗ്രാഫിക്സും ജിടി 125-നുണ്ട്. ജിടി 175 മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന് എന്നീ നിറങ്ങളിലും ലഭിക്കും. ജിടി 125ന്റെ എക്സ് ഷോറൂം വില 1,09,999 രൂപ.
National
ന്യൂഡൽഹി: റിപ്പോ നിരക്ക് 5.50 ശതമാനമായി വർധിപ്പിച്ച റിസർവ് ബാങ്ക് നടപടി ജനങ്ങളുടെമേലുള്ള കടബാധ്യത വർധിപ്പിച്ചുവെന്നും വായ്പകൾക്കു ചെലവേറുന്നതോടെ ചെലവിടൽ, നിക്ഷേപം, വ്യാപാരം എന്നിവ ശോഷിക്കുമെന്നും കോൺഗ്രസ്.
ജിഡിപിയെക്കുറിച്ചുള്ള വ്യാജ അവകാശവാദങ്ങളുടെ കോലാഹലങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ ഞെരിഞ്ഞമരുകയാണെന്നും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികൾ സർക്കാർ അവിശ്രമം തുടരുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഉത്സവകാലത്ത് കുതിച്ചുയരുന്ന വിലക്കയറ്റം മധ്യവർഗത്തിന്റെയും പാവപ്പെട്ടവരുടെയും നട്ടെല്ലൊടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ജയ്റാം രമേശ്, റിപ്പോ നിരക്ക് വർധനയുടെ പശ്ചാത്തലത്തിൽ ഇന്നലെ ഓഹരിവിപണി കൂപ്പുകുത്തിയതും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നാലു ലക്ഷം കോടി രൂപയാണു പിൻവലിച്ചത്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി. സമ്പദ്വ്യവസ്ഥ വലിയൊരു തകർച്ചയിലേക്കു നീങ്ങുകയാണെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്- ജയ്റാം രമേശ് വ്യക്തമാക്കി.
Business
ന്യൂഡല്ഹി: ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിൽ സ്റ്റാർലിങ്ക് വിവേചനം നേരിടുന്നുവെന്ന അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ.
രാജ്യത്തെ ടെലികോം നിയന്ത്രണ സംവിധാനങ്ങൾ അങ്ങേയറ്റം സുതാര്യവും വിവേചനരഹിതവുമാണെന്ന് കേന്ദ്ര വാർത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം കുത്തകാവകാശം നിലനിർത്താൻ ആഗ്രഹിക്കുന്ന ചില വ്യവസായികളുടെ സമ്മർദം മൂലം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ ആശയവിനിമയ സേവന പദ്ധതികൾ ഇന്ത്യ തടയുകയാണെന്നായിരുന്നു മസ്കിന്റെ ആരോപണം.
നിലവില് ടെലികോം ലൈസന്സ് അനുവദിച്ചിട്ടുള്ളത് ഉപഗ്രഹങ്ങള് വഴിയുള്ള ഗ്ലോബല് മൊബൈല് പേഴ്സണല് കമ്യൂണിക്കേഷന് സേവനങ്ങള് നല്കുന്ന മൂന്ന് കമ്പനികള്ക്കാണ്.
ഈ മൂന്ന് കമ്പനികളുടെയും സുരക്ഷാപരിശോധനകള് പുരോഗമിക്കുകയാണ്. പൂര്ത്തിയാകുന്ന മുറയ്ക്കു മാത്രമേ ലൈസന്സ് ലഭിച്ച കമ്പനികള്ക്ക് സ്പെക്ട്രം അനുവദിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.
ഈ സാഹചര്യത്തില് ഉപഗ്രഹ ആശയവിനിമയ സേവനങ്ങള്ക്കായുള്ള നിയന്ത്രണ സംവിധാനമോ അതിന്റെ നടപടികളോ പക്ഷപാതപരവും വിവേചനപരവുമാണെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്റ്റാര്ലിങ്ക്, ഭാരതി എയര്ടെലിന്റെ യൂട്ടെല്സാറ്റ് വണ്വെബ്, ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷന്സ് എന്നീ കമ്പനികള്ക്കാണ് ഇപ്പോള് ലൈസന്സ് നല്കിയിരിക്കുന്നത്. ഉപയോക്താക്കളുടെയും അവര്ക്കു ലഭിക്കുന്ന ഡാറ്റയുടെയും സുരക്ഷ ഉറപ്പുവരുത്താനുള്ള വ്യവസ്ഥകള് കമ്പനികള് പൂര്ണമായും പാലിക്കേണ്ടതുണ്ട്.
Business
സിയൂൾ: നിർമിത ബുദ്ധി (എഐ) മേഖലയിലുണ്ടായ വൻ വളർച്ചയുടെ കരുത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭപ്രവചനവുമായി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസംഗ് ഇലക്ട്രോണിക്സ്.
നടപ്പ് സാമ്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) കമ്പനിയുടെ പ്രവർത്തനലാഭം 107.4 ട്രില്യൺ വോൺ (ഏകദേശം 80.17 ബില്യൺ യുഎസ് ഡോളർ) തൊടുമെന്ന് സാംസംഗ് വ്യക്തമാക്കി.
ലോകത്ത് ഒരു ടെക്നോളജി കമ്പനി നേടുന്ന ഏറ്റവും ഉയർന്ന പാദവാർഷിക ലാഭമാണിത്.
Business
മുംബൈ: ഭൂഗർഭ കേബിളുകളും മൊബൈൽ കേബിളുകളും എത്താൻ ബുദ്ധിമുട്ടുള്ള വിദൂര മേഖലകളിലേക്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി 1,600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ റിലയൻസ് ജിയോ പദ്ധതിയിടുന്നു.
അതിന്റെ ഭാഗമായി രാജ്യത്തുടനീളം 23 ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കാനും കന്പനി ലക്ഷ്യമിടുന്നു. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി 2026) വേദിയിലാണ് ‘’സൊവ്റിൻ സാറ്റലൈറ്റ് കണക്ടിവിറ്റി’’ എന്ന ആശയത്തിനു കീഴിൽ ജിയോ തങ്ങളുടെ ഭാവി പദ്ധതികൾ പ്രദർശിപ്പിച്ചത്.
ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ്) കറങ്ങുന്ന ഉപഗ്രഹ ശൃംഖലയാണ് ജിയോ വിഭാവനം ചെയ്യുന്നത്. ഉപഗ്രഹങ്ങളുടെ രൂപകൽപന, നിർമാണം, പരീക്ഷണം, വിക്ഷേപണം, നിയന്ത്രണം എന്നിവയെല്ലാം പൂർണമായും ഇന്ത്യയിൽതന്നെ നടപ്പാക്കുക എന്നതാണ് കന്പനിയുടെ ലക്ഷ്യം.
ഇന്ത്യയിലുടനീളം സ്ഥാപിക്കുന്ന 23 ഗ്രൗണ്ട് സ്റ്റേഷനുകൾ വഴി ഈ ഉപഗ്രഹ ശൃംഖലയെ നിലവിലെ മൊബൈൽ ടവർ-ഫൈബർ ശൃംഖലകളുമായി ബന്ധിപ്പിക്കും. മൊബൈൽ ടവറുകൾ എത്തിച്ചേരാൻ കഴിയാത്ത ദുർഘട പ്രദേശങ്ങളിലും ഇതിലൂടെ തടസമില്ലാത്ത നെറ്റ്വർക്ക് ഉറപ്പാക്കാൻ സാധിക്കും.
കരയിലും കടലിലുമായി രാജ്യത്ത് 100 ശതമാനം കവറേജും ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്ക് തടസമില്ലാത്ത ഇന്റർനെറ്റും എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിദൂരഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി കാവൽ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ വ്യോമയാനം, സമുദ്ര ഗതാഗതം, ദുരന്ത നിവാരണം, പ്രതിരോധം എന്നീ മേഖലകളിലും ഈ സേവനം വലിയ മാറ്റമുണ്ടാക്കും.
ഗ്രാമീണ മേഖലകളിൽ പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഫോണുകളിലേക്ക് വിളിക്കാൻ സഹായിക്കുന്ന ഡയറക്ട്-ടു-ഡിവൈസ് കോളിംഗ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ജിയോ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഈ പദ്ധതി പ്രാരംഭ നിർദേശങ്ങളുടെ ഘട്ടത്തിലാണ്.