Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bypoll

ന​ന്ദി​ഗ്രാ​മി​ലേ​ക്ക് മ​മ​ത​യി​ല്ല; ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് സ​ഞ്ചി​ത പ്ര​ധാ​ൻ ദേ​യ്

കോ​ൽ​ക്ക​ത്ത: ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ മ​മ​ത ബാ​ന​ർ​ജി മ​ത്സ​രി​ക്കി​ല്ല. ന​ന്ദി​ഗ്രാ​മി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ഞ്ചി​ത പ്ര​ധാ​ൻ ദേ​യ് മ​ത്സ​രി​ക്കു​മെ​ന്ന് മ​മ​ത വ്യ​ക്ത​മാ​ക്കി.

സ്കൂ​ൾ അ​ധ്യാ​പി​ക​യും തൃ​ണ​മൂ​ലി​ന്‍റെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​യു​മാ​ണ് സ​ഞ്ചി​ത പ്ര​ധാ​ൻ ദേ​യ്. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ന്ദി​ഗ്രാ​മി​ലും ഭ​വാ​നി​പൂ​രി​ലും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വി​ജ​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​ഗ്രാം ഒ​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. 

അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ന് പു​റ​മെ ര​ജി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ര​ജി​ന​ഗ​റി​ൽ റ​ബി​യു​ൽ ആ​ലം ചൗ​ധ​രി​യെ​യും, അ​സ​മി​ലെ നാ​ഗോ​ൺ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് അ​ബ്ദു​ൾ സ​ലാ​മി​നെ​യും തൃ​ണ​മൂ​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

Latest News

Corehub Up